അങ്ങനെയുള്ള ഒരാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ല! പ്രണയബന്ധം തകര്‍ന്നതിനെ കുറിച്ച് രഞ്ജിനി ഹരിദാസ്
മലയാളത്തിലെ ഹിറ്റായ റിയാലിറ്റി ഷോ യിലൂടെ അവതാരകയായിട്ടെത്തിയാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെടുന്നത്. ആ പ്രോഗ്രാം ഹിറ്റായതോടെ പിന്നീട് രഞ്ജിനിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരമാണ് രഞ്ജിനിയുടെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം രഞ്ജിനി സ്വന്തമാക്കിയിട്ടു്ണ്ട്.
അടുത്തിടെയാണ് രഞ്ജിനി തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. ഇനിയും വിവാഹം കഴിക്കാതെ കഴിയുന്ന രഞ്ജിനി തനിക്ക് ഒരുപാട് പ്രണയങ്ങളുണ്ടെന്ന് പറയുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് നഷ്ടപ്പെട്ട് പോയൊരു പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരിപാടിയുടെ വീഡിയോ വീണ്ടും പ്രചരിക്കുകയാണ്.

രഞ്ജിനി ഹരിദാസിന്റെ ആദ്യ പ്രണയത്തെ കുറിച്ച് വിദ്യ ഉണ്ണി ആയിരുന്നു ഷോ യില്‍ ചോദ്യവുമായി എത്തിയത്. സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഒരാണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. ഏഴില്‍ നിന്നും ഞങ്ങള്‍ ഒരു ക്യാംപിന് പോയി. അവിടുന്ന് അവന്‍ ഒരു ഇംഗ്ലീഷ് പാട്ട് പാടിയിരുന്നു. അത് കേട്ടപ്പോള്‍ ഇഷ്ടം തോന്നി. എന്റെ ഒരു ഫ്രണ്ട് വിളിച്ചിട്ട് എന്നെ വേറെ സ്‌കൂളിലെ നാല് പേര്‍ക്ക് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് ഇഷ്ടമുള്ള അവന്‍ എന്നോട് സംസാരിക്കുന്നുണ്ട്. അവന്റെ ഹൃദയം തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ ഇക്കാര്യം അവനുമായി സംസാരിച്ചിരുന്നു. അങ്ങനെ ഒന്നുമില്ല. ഇനി ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാല്‍ നിന്നെ ആക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. അപ്പോള്‍ അത് സെറ്റായി. അന്ന് പ്രണയമൊന്നുമില്ല. വെറും ഇഷ്ടം മാത്രമായിരുന്നു. ഇന്നും അവന്‍ എന്റെ നല്ല സുഹൃത്താണ്. അന്ന് ഞാന്‍ ഏഴാം ക്ലാസിലും അവന്‍ വേറൊരു സ്‌കൂളില്‍ എട്ടാം ക്ലാസിലുമായിരുന്നു. എന്നോടുള്ള ഇഷ്ടം കാരണം തൊട്ടടുത്ത വര്‍ഷം അവന്‍ എന്റെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ വീണ്ടും വന്ന് ചേര്‍ന്നു.

മൂന്ന് മാസത്തോളം കൈയൊക്കെ പിടിച്ച് നടന്നു. എന്റെ സ്‌കൂളിലേക്ക് വരുന്നതിന് മുന്‍പ് അവന്റെ സ്‌കൂളിന്റെ മുന്നിലൂടെയാണ് ഞങ്ങളുടെ സ്‌കൂള്‍ ബസ് പോവുക. ആ സമയത്ത് അവന്‍ അവിടെ ഉണ്ടായിരിക്കും. ഞാന്‍ കൂട്ടുകാരിയോട് മുടിയൊക്കെ നന്നായിട്ടാണോ ഇരിക്കുന്നത് എന്നൊക്കെ ചോദിച്ച് റെഡിയായി ഇരിക്കും. പിന്നെ എന്റെ സ്‌കൂളില്‍ വന്നതിന് ശേഷം ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. പിന്നെ സ്‌കൂളില്‍ നിന്നും ഞങ്ങളുടെ പ്രണയം പിടിച്ചു. ആ സ്‌കൂളിലെ ആദ്യ പ്രണയം ഞങ്ങളുടേതാണെന്ന് തോന്നുന്നു.

ഞാന്‍ രഞ്ജിനിയെ കാണുമ്പോഴൊക്കെ ഓരോ പ്രണയം ഉണ്ടായിരിക്കും എന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് പറയുന്നു. സാര്‍ എന്നെ കണ്ടപ്പോള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും പ്രശ്‌നമായിട്ടുള്ള പ്രണയമായിരുന്നു. അത് വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല. അല്ലാതെ തന്നെ അതിലൊരു അന്തക വിത്ത് ഉണ്ടായിരുന്നു എന്ന് ബ്രിട്ടാസ് പറയുന്നു. പക്ഷേ ഞാന്‍ സന്തോഷവതിയാണ്. അങ്ങനെയുള്ള ആളിനൊപ്പം ജീവിക്കാന്‍ പറ്റില്ല. എനിക്ക് മാത്രമല്ല അദ്ദേഹത്തിനും.

കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. നടക്കുമെന്ന് കരുതിയിരുന്നു. എന്നെക്കാളും കുറച്ച് കൂടി സ്‌ട്രോങ്ങായ വ്യക്തിക്കൊപ്പം ജീവിച്ചാലേ ഞാനൊന്ന് കണ്‍ട്രോളിലാവൂ. അങ്ങനെ ഒരുപാട് ആളുകളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതിലൊരാളായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കുന്നൊരാളായിരുന്നു. അത് കൊണ്ട് തന്നെ ഒരു പോസിബിളിറ്റി ഉണ്ടായിരുന്നു. അല്ലാതെ മറ്റാരും പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല. എന്നെ ചീറ്റ് ചെയ്തതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത്.

അദ്ദേഹത്തിന് വേറൊരു പ്രണയമാണോന്ന് അറിയില്ല. പക്ഷെ എന്തോ ഒരു ബന്ധം ഉണ്ടായിരുന്നു. ഒരേ സമയം രണ്ട് പേരെയാണ് സ്‌നേഹിച്ചിരുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിയെയും കൂട്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. എനിക്ക് ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും കുട്ടിയ്ക്ക് വേണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. അയാളുടെ പ്രവൃത്തികള്‍ എനിക്ക് കെയറിങ് ആയിട്ട് തോന്നിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രഞ്ജിനി പറയുന്നു.
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം


Click it and Unblock the Notifications