ബിഗ് ബോസില്‍ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കം, രഞ്ജിനിക്കെതിരെ ആഞ്ഞടിച്ച് സാബുമോനും സുരേഷും, കാണൂ!

By Lekhaka

Recommended Video

ബിഗ് ബോസില്‍ ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തിയ മലയാളം ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ആധ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണാ പെട്ടിയുമെടുത്ത് പുറത്തേക്ക് പോയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം മനോജ് വര്‍മ്മയും പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍. അടുത്ത ക്യാപ്റ്റനായി ശ്വേതയേയും രഞ്ജിനിയേയുമാണ് നോമിനേറ്റ് ചെയ്തത്. തന്റേടവും സ്മാര്‍ട്ടനെസ്സുമാണ് ഇവരെ തിരഞ്ഞെടുക്കുന്നതിന് കാരണമെന്നായിരുന്നു മറ്റ് മത്സാര്‍ത്ഥികള്‍ പറഞ്ഞത്. പിന്നീട് ബിഗ് ബോസ് രഞ്ജിനിയാണ് അടുത്ത ക്യാപ്റ്റനെന്ന് അറിയിക്കുകയായിരുന്നു. രഞ്ജിനി, ശ്വേത മേനോന്‍, പേളി മാണി എന്നിവരെക്കുറിച്ച് നേരത്തെ തന്നെ പരാതികള്‍ വ്യാപകമായിരുന്നു. ക്യാപ്റ്റനായപ്പോഴും പരാതി ഒഴിയുന്നില്ല. ഭക്ഷണത്തെക്കുറിച്ചുള്ള പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ രഞ്ജിനിയോട് വിശദീകരണവും ചോദിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 തന്നോട് ചോദിച്ചില്ല

തന്നോട് ചോദിച്ചില്ല

എല്ലാവരും കഴിക്കാനെത്തുന്നതിന് മുന്നേ മൂന്ന് കഷണം ബ്രെഡെടുത്ത് അരിസ്‌റ്റോ സുരേഷ് കഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ പ്രശ്‌നത്തിലേക്ക് നയിച്ചത്. എല്ലാവരോടും ചോദിച്ചതിന് ശേഷമാണ് താന്‍ ബ്രഡെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇത് കേട്ട രഞ്ജിനി അപ്പോള്‍ത്തന്നെ തന്നോട് ചോദിച്ചില്ലെന്ന് പറഞ്ഞിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇത് തന്റെ ഉത്തരവാദിത്തമാണെന്നും അതാണ് ചോദിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

അരിസ്‌റ്റോ സുരേഷ് ബ്രെഡെടുത്തു

അരിസ്‌റ്റോ സുരേഷ് ബ്രെഡെടുത്തു

വിശപ്പ് സഹിക്കാതായപ്പോഴാണ് അരിസ്‌റ്റോ സുരേഷ് ബ്രെഡും ദാലുമെടുത്തത്. അടുക്കളയുടെ ഇന്‍ ചാര്‍ജായ ദീപന്‍ മുരളിയോടും അര്‍ച്ചന സുശീലനോടും താരം ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. തന്നോടല്ല അര്‍ച്ചനയോടാണ് ചോദിച്ചതെന്ന് ദീപന്‍ പറഞ്ഞിരുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള തര്‍ക്കത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രഞ്ജിനിക്കെതിരെ സാബു

രഞ്ജിനിക്കെതിരെ സാബു

ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് രഞ്ജിനി വഴക്കിട്ടപ്പോള്‍ അത് പാടില്ലായിരുന്നുവെന്നും അധികാരത്തിന്റെ ഹുങ്ക് ഇക്കാര്യത്തില്‍ കാണിക്കരുതെന്നുമായിരുന്നു സാബുമോന്‍ പറഞ്ഞത്. ഇരുവരും അന്യോന്യം ആക്രോശിച്ചതോടെ തര്‍ക്കം മുറുകുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ കമന്റ് പറഞ്ഞതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തന്നെ ഉടക്കിയിരുന്നു. ഉരുളക്കുപ്പേരി പോലെ സാബുവിനുള്ള കൗണ്ടര്‍ രഞ്ജിനി നല്‍കിയിരുന്നു.

വീഡിയോ കാണാം

രഞ്ജിനിയും സാബുമോനും തമ്മിലുള്ള വഴക്ക്, വീഡിയോ കാണാം.

തര്‍ക്കം മുറുകുന്നു

തര്‍ക്കം മുറുകുന്നു

ഭക്ഷണകാര്യത്തില്‍ ഇത്തരമൊരു തര്‍ക്കം ആവശ്യമായിരുന്നില്ലെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ക്യാപ്റ്റനായി നിയമിതയാവുന്നതിന് മുന്‍പ് തന്നെ അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കരുതെന്നായിരുന്നു അരിസ്‌റ്റോ സുരേഷ് രഞ്ജിനിയോട് പറഞ്ഞത്. സാബു മോനും അനൂപുമൊക്കെ സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്.

മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു

മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു

റേഷനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടയിലാണ് മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് രഞ്ജിനിയോട് വിശദീകരണം ചോദിച്ചത്. എല്ലാവരെയും ഒരുമിച്ചിരുത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. അരിസ്‌റ്റോ സുരേഷും അനൂപ് ചന്ദ്രനും രഞ്ജിനിയും ശ്വേതയുമൊക്കെ ഇതേക്കുറിച്ച് പ്രതികരിച്ചത്.

രഞ്ജിനി പറഞ്ഞത്?

രഞ്ജിനി പറഞ്ഞത്?

ഭക്ഷണമെടുത്തല്ല പ്രശ്‌നം ചോദിക്കാതെ അങ്ങനെ ചെയ്തതാണ്. ക്യാപ്റ്റനെന്ന നിലയിലാണ് ഇതേക്കുറിച്ച് ചോദിച്ചത്. തന്റെ ടോണ്‍ വളരെ ടഫായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തനിക്ക് മനസ്സിലായിരുന്നുവെന്നും താരം പറയുന്നു. തന്നെ പുതിയ ക്യാപ്റ്റനായി അവരോധിച്ചില്ലെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചിരുന്നു. കുറച്ച് പേരുടെ മനസ്സില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു.

റേഷന് പ്രശ്‌നമില്ല

റേഷന് പ്രശ്‌നമില്ല

ബിഗ് ബോസില്‍ റേഷന് യാതൊരു പ്രശ്‌നവുമില്ല. റേഷന് ഈ വീട്ടില്‍ പ്രശ്‌നമുണ്ടെന്നും അത് കൊണ്ട് പിടിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും രഞ്ജിനി പറയുന്നു. വളരെ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ മതി, റേഷ്‌ന് പ്രശ്‌നമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് കഷണം ബ്രഡെടുത്തപ്പോള്‍ അതായിരുന്നില്ല പ്രശ്‌നം. പറയാതെ അത് ചെയ്തതാണെന്നാണ് താരം വീണ്ടും ആവര്‍ത്തിക്കുന്നു.

സാബുവിനോട് മോഹന്‍ലാല്‍ പറഞ്ഞത്?

സാബുവിനോട് മോഹന്‍ലാല്‍ പറഞ്ഞത്?

രഞ്ജിനി ക്യാപറ്റനല്ലെന്ന സംശയം ആര്‍ക്കാണുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു.സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് അങ്ങനെയെന്ന് പറഞ്ഞപ്പോള്‍ ബിഗ് ബോസ് അവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അടുത്ത മന്ത്രിസഭ ചാര്‍ജെടുക്കുന്നതിനിടയിലുള്ള സമയമാണ് ഇതെന്നും ഇപ്പോള്‍ ക്യാപ്റ്റനില്ലെന്നുമായിരുന്നു താന്‍ പറഞ്ഞത്. അത് തന്റെ തെറ്റായിരുന്നുവെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും സാബു വ്യക്തമാക്കിയിരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നവരോട് അങ്ങനെ പറയാന്‍ പാടില്ലെന്നാണ് താന്‍ പഠിച്ചത്. എന്നാല്‍ വികാരമല്ല വിവേകമാണ് നയിക്കേണ്ടതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

 വിശപ്പ് മാറിയോ?

വിശപ്പ് മാറിയോ?

എല്ലാ ചര്‍ച്ചയും തുടരുന്നതിനിടയിലാണ് ബിഗ് ബോസ് അരിസ്‌റ്റോ സുരേഷിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചത്. എല്ലാ കനുഷ്ടും ചെയ്യുന്നയാളായി മാറുകയാണോ സുരേഷെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഈ ചോദ്യം കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. എല്ലാവരോടും ചോദിച്ചാണ് പോയത്. കിച്ചണ്‍കാരോട് അനുവാദം ചോദിച്ചാല്‍ മതിയെന്നാണ് താന്‍ കരുതിയത്. അര്‍ച്ചനയോട് ചോദിച്ചപ്പോള്‍ കഴിച്ചോളാനും പറഞ്ഞു. ഇന്നുവരെ ഭക്ഷണത്തിന് മുന്നില്‍ വെച്ച് അവഹേളിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ എല്ലാം സോള്‍വായെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം

രഞ്ജിനിയോട് വിശദീകരണം ചോദിച്ച് മോഹന്‍ലാല്‍, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X