For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പല്ലിന് ക്യാപ്പിട്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി രഞ്ജിനി? പുറത്താക്കിയതിന് പിന്നിലെ ലക്ഷ്യം?

  By Nimisha
  |
  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി രഞ്ജിനി വീണ്ടും എത്തും ?

  ബിഗ് ബോസില്‍ അതാത് ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകള്‍ നടത്താറുള്ളത്. പ്രേക്ഷകരുടെ വോട്ടിങ്ങും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 16 പേരുമായി തുടങ്ങിയ മത്സരം ഇപ്പോള്‍ കടുത്തുവരികയാണ്. എലിമിനേഷനും കൃത്യമായി നടക്കുന്നുണ്ട്. കഴിഞ്ഞ വാരത്തില്‍ എലിമിനേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഒഴിവായെങ്കിലും ഇത്തവണ രഞ്ജിനിയായിരുന്നു പുറത്തേക്ക് പോയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അവതാരകമാരിലൊരാളാണ് രഞ്ജിനി ഹരിദാസ്. ആധുനിക മലയാള ഭാഷയുടെ മാതാവായാണ് ചിലര്‍ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയുടെ ശക്തമായ പിന്തുണയും അതേ പോലെ തന്നെ വിമര്‍ശനവും ലഭിക്കാറുള്ള താരം കൂടിയാണ് ഇവര്‍.

  കേരളത്തിനും വമ്പന്‍ റിലീസിന് നയന്‍താര ചിത്രം, കൊലമാവ് കോകിലയുടെ വിജയം ആവര്‍ത്തിക്കുമോ?

  അവതാരകയായി മാത്രമല്ല അഭിനേത്രിയായും ഗായികയായുമൊക്കെ രഞ്ജിനിയെ നമ്മള്‍ കണ്ടിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ സ്വന്തം താരം കൂടിയാണ് ഇവര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ നിന്നും ഇവരെ മാറ്റിയപ്പോഴുണ്ടായ കോലാഹലങ്ങളൊന്നും പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറന്നുകാണാനിടയില്ല. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായാണ് താരത്തെ എല്ലാവരും വിശേഷിപ്പിച്ചത്. ബഷീറും ഷിയാസുമായുണ്ടാക്കിയ വഴക്കുകളാണ് താരത്തിന് പ്രേക്ഷക പിന്തുണ കുറയുന്നതിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ സജീവമാണ്. പുറത്തിറങ്ങിയതിന് ശേഷം താരം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങി

  ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങി

  ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് താരം. അപ്രതീക്ഷിതമായാണ് പുറത്തായതെങ്കിലും ആ തീരുമാനത്തെ അപ്പോള്‍ തന്നെ താരം ഉള്‍ക്കൊണ്ടിരുന്നു. അടുത്ത പരിപാടിയെക്കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് താരം ഫേസ്ബുക്ക് ലൈവിലെത്തിയത്. സോഹദരനൊപ്പമുള്ള യാത്രയ്ക്കിടയിലാണ് താരം ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് വാചാലയായത്. പുറത്തിറങ്ങിയതിന്റെ സന്തോഷം താരത്തിന്‍രെ വാക്കുകളില്‍ പ്രകടമായിരുന്നു. പുറത്തിറങ്ങിയ കാര്യത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇതാണ് മാര്‍ഗമെന്നും അതാണ് ലൈവ് വന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

  പരിപാടി കാണണം

  പരിപാടി കാണണം

  ഇതുവരെ പരിപാടി കണ്ടിട്ടില്ല. പരിപാടിയുമായി ബന്ധപ്പെട്ട് ട്രോളുകള്‍ ഇറങ്ങിയിരുന്നുവെന്നൊക്കെ കേട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുറേക്കാലമായി ആക്റ്റീവല്ലാത്തതിനാല്‍ അതേക്കുറിച്ച് അറിയില്ല. ഇക്കാര്യങ്ങളൊക്കെ പഴയ പോലെയാക്കണമെന്നും താരം പറയുന്നു. പരിപാടി കണ്ടതിന് ശേഷം അതേക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെക്കാം. 60 ദിവസത്തെ അനുഭവം വളരെ വലിയ അനുഭവമായിരുന്നുവെന്നും താരം പറയുന്നു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ലൈവ് വൈറലായി മാറിയത്.

  പിന്തുണ അത്ഭുതപ്പെടുത്തി

  പിന്തുണ അത്ഭുതപ്പെടുത്തി

  തനിക്ക് ലഭിച്ച പിന്തുണ അത്ഭുതപ്പെടുത്തിയെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്നും താരം അറിയിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയില്‍ത്തന്നെ താരത്തിന് ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. മത്സരാര്‍ത്ഥികളുമായുള്ള വഴക്കും വാഗ്വാദവുമൊക്കെയാണ് താരത്തിന് വിനയായത്. ഷിയാസുമായുണ്ടായ വഴക്കായിരുന്നു രൂക്ഷമായത്. അദ്ദേഹം ക്യാപ്റ്റനായെത്തിയപ്പോഴാണ് പരിഹാസവുമായി രഞ്ജിനിയെത്തിയത്. പരമാവധി നേരം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ ഷിയാസ് പ്രതികരിക്കുകയായിരുന്നു.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും

  രഞ്ജിനിയെ പുറത്താക്കിയത് മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടി മനസ്സില്‍ കണ്ടാണെന്നും താരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. പല്ലിന് ക്യാപ്പിട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ താരം പരിപാടിയിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരുവിഭാഗം താരത്തിനായി ശ്ക്തമായി വാദിക്കുമ്പോള്‍ മറുവിഭാഗമാവട്ടെ താരത്തിന്‍രെതിരിച്ചുവരവ് ഇഷ്ടപ്പെടുന്നില്ല. എന്തായിരിക്കും സംഭവിക്കുകയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

  ഉദ്ദേശിച്ചത് നേടി

  ഉദ്ദേശിച്ചത് നേടി

  പരിപാടിയിലെ 60 ദിനം മനോഹരമായ അനുഭവമായിരുന്നു സമ്മാനിച്ചത്. മത്സരത്തില്‍ നിന്നും താന്‍ ഉദ്ദേശിച്ചതൊക്കെ നേടിയാണ് ഇറങ്ങിയതെന്ന് താരം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും തനിക്ക് അത്ര വലിയ കുഴപ്പമൊന്നുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും താരം പറയുന്നു. മക്‌സരത്തിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളാണ് താനെന്ന് ഇപ്പോഴും ഉറപ്പുണ്ടെന്നും രഞ്ജിനി പറയുന്നു.

   ഈ സമയത്ത് ഔട്ടാവണമായിരുന്നോ?

  ഈ സമയത്ത് ഔട്ടാവണമായിരുന്നോ?

  ഈ സമയത്ത് പരിപാടിയില്‍ നിന്നും താന്‍ പുറത്തുപോവണമായിരുന്നോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി തന്റെ ശ്രദ്ധയിലും പതിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ വോട്ടിങ്ങിന്‍രെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനമായിരുന്നു അത്. ഇത് ഒരു ഗെയിമാണ്, ഓഡിയന്‍സിന്റെ വോട്ടിങ്ങാണ് ഇതില്‍ ഒന്നും ചെയ്യാനില്ല. താന്‍ ഇതുവരെ എങ്ങനെയാണോ അത് പോലെ തന്നെ പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും രഞ്ജിനി പറയുന്നു.

  ഫേസ്ബുക്ക് ലൈവ് കാണാം

  രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് ലൈവ് കാണാം

  English summary
  Ranjini will back in Big Boss Malayalam?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X