»   » മോഹന്‍ലാലിനെക്കാള്‍ ഇഷ്ടം മമ്മൂട്ടിയെ ആണ് എന്ന് പറഞ്ഞ രഞ്ജിത്ത് മറ്റൊന്ന് കൂടെ പറഞ്ഞിട്ടുണ്ട്!!

മോഹന്‍ലാലിനെക്കാള്‍ ഇഷ്ടം മമ്മൂട്ടിയെ ആണ് എന്ന് പറഞ്ഞ രഞ്ജിത്ത് മറ്റൊന്ന് കൂടെ പറഞ്ഞിട്ടുണ്ട്!!

By: Rohini
Subscribe to Filmibeat Malayalam
രഞ്ജിത്തിന്റെ ഇഷ്ട താരമായ മമ്മൂട്ടിക്ക് 'സ്പിരിറ്റ്' ചെയ്യാനുള്ള കഴിവില്ലേ? | Filmibeat Malayalam

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചരിയ്ക്കുന്ന ലാല്‍ സലാം എന്ന ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍, മോഹന്‍ലാലിനെക്കാള്‍ ഇഷ്ടം മമ്മൂട്ടിയെ ആണ് എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഒരു സെക്കന്റ് ആലോചിക്കാതെയാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്.

ഈ മൗനത്തിൻറെ അർത്ഥം എന്താണ് മഞ്ജൂ... സഹനശക്തി സമ്മതിച്ചു!, പിറന്നാളുകാരിയെ കുറിച്ച് ചിലത്...

കേട്ടപാതി കേള്‍ക്കാത്ത പാതി മോഹന്‍ലാലിനെ കളിയാക്കി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തി. എന്നാല്‍ ആ ഷോയില്‍ രഞ്ജിത്ത് മറ്റൊരു കാര്യം കൂടെ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചരിയ്ക്കുന്ന പരിപാടായില്‍ നടനെ അവഗണിച്ചുകൊണ്ടു രഞ്ജിത്ത് സംസാരിച്ചു എന്ന് പറഞ്ഞവര്‍ ഇത് കൂടെ കേള്‍ക്കണം.

ലാല്‍ സലാമിലെ അതിഥി

മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ലാല്‍ സലാം എന്ന പരിപാടിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രഞ്ജിത് ഈ ചോദ്യം നേരിട്ടത്. ചോദിച്ചതാകട്ടെ മോഹന്‍ലാലും.

ചോദ്യവും ഉത്തരവും

രഞ്ജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ച റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ആ ചോദ്യം. മമ്മൂട്ടിയോ ഞാനോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, മറ്റ് ചോദ്യങ്ങള്‍ക്കെന്ന പോലെ ഇവിടെയും ആലോചനയ്ക്ക് ഇട നല്‍കാതെ രഞ്ജിത് മറുപടി നല്‍കി. മമ്മൂട്ടി!

ഈ ചോദ്യം

ഞാനോ മമ്മൂട്ടിയോ എന്ന ചോദ്യം മാത്രമല്ല, സ്പിരിറ്റില്‍ ഞാന്‍ അല്ലായിരുന്നെങ്കില്‍ പിന്നെ ആരായിരുന്നു എന്ന ചോദ്യവും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. 'ആ സിനിമ സംഭവിക്കില്ല' എന്നാണ് രഞ്ജിത്ത് മറുപടി നല്‍കിയത്.. അതിനര്‍ത്ഥം രഞ്ജിത്തിന്റെ ഇഷ്ട താരത്തിന് സ്പിരിറ്റ് ചെയ്യാന്‍ കഴിയില്ല എന്നല്ലേ..

മറ്റ് ചോദ്യങ്ങളുടെ ഉത്തരം

രഞ്ജിതിന് ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഇരുവര്‍, മലയാളത്തിലെ മികച്ച സംവിധായകന്‍ കെജി ജോര്‍ജ് എന്നിവയായിരുന്നു റാപ്പിഡ് റൗണ്ടിലെ മറ്റ് ഉത്തരങ്ങള്‍. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുപാട് ഉണ്ടെന്നായിരുന്നു മറുപടി.

രഞ്ജിത്തും മമ്മൂട്ടിയും

രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളധികവും മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു. രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ പുത്തന്‍പണമായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

തന്റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റിവിട്ട വ്യക്തി എന്നാണ് രഞ്ജിത്തിനേക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവായ ദേവാസുരമായിരുന്നു രഞ്ജിത് മോഹന്‍ലാലിനായി എഴുതിയ ആദ്യ തിരക്കഥ.

English summary
Ranjith's rapid answer to Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam