ദയവു ചെയ്തു എന്നെ ഒഴിവാക്കണം; ബിഗ് ബോസ് പ്രവേശനത്തെ കുറിച്ച് രശ്മി നായർ
സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ബിഗ് ബോസ് സീസൺ 3 യെ കുറിച്ചാണ് കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് ശേഷം വീണ്ടും ഷോ ആരംഭിക്കുകയാണ്. ബിഗ് ബോസിന്റെ ഒന്നാംഭാഗം മാത്രമാണ്100 ദിവസം വരെ പോയത്. മത്സരം മുറുകിയപ്പോൾ സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. അതിനാൽ ഒരുപാട് പ്രതീക്ഷയോടെയാണ് സീസൺ 3 യ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗത്തേയും പോലെ മൂന്നാം സീസണും മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ബിഗ് ബോസ് സീസൺ 3 യുടെ പോസ്റ്ററുകളും പ്രമോ വീഡിയോയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന മത്സരമായത് കൊണ്ട് തന്നെ അവസാനം മാത്രമേ മത്സാരാർഥികളെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. എങ്കിലും സോഷ്യൽ മീഡിയയിൽ ചില പ്രമുഖരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒരു പേരാണ് രശ്മി നായർ.
ഇപ്പോഴിത പ്രതികരണവുമായി രശ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ ണീഡിയയിലൂടെയായിരുന്നു പ്രതികരണം വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്. പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം' എന്നാണ് രശ്മിയുടെ കുറിപ്പ്. ഇത് വൈറലായിട്ടുണ്ട്.
രശ്മി നായരെ കൂടാതെ നടൻ വിവേക് ഗോപന്റെ പേരും ഉയർന്ന് കേട്ടിരുന്നു. താനും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ച് നടനും രംഗത്തെത്തിയിരുന്നു. ഒരു വാർത്ത പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം., 'ബിഗ് ബോസ് സീസണ്‍ 3ന് തുടക്കമാകുന്നു..മത്സരാര്‍ത്ഥികള്‍ ഇവര്‍..' എന്ന വാര്‍ത്തയാണ് വിവേക് ഗോപന്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല' എന്നാണ് വിവേക് ഗോപന്‍ പറഞ്ഞത്. ബോബി ചെമ്മണ്ണൂരിന്റെ പേരും ഉയർന്നിരുന്നു. എന്നാൽ ഇദ്ദേഹവും എത്തുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. കൂടാതെ നോബി ബിഗ് ബേസ് സീസൺ 3 യിൽ എത്തുന്നു എന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications