»   » സീരിയലിനെ വെല്ലുന്ന ജീവിതകഥയുമായി പ്രിയനായിക, രശ്മി സോമന്‍ ഇപ്പോഴെവിടെയാണെന്നറിയുമോ ??

സീരിയലിനെ വെല്ലുന്ന ജീവിതകഥയുമായി പ്രിയനായിക, രശ്മി സോമന്‍ ഇപ്പോഴെവിടെയാണെന്നറിയുമോ ??

By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് രശ്മി സോമന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയ താരം പിന്നീട് സിനിമയിലേക്കെത്തി. ഇഷ്ടമാണ് നൂറുവട്ടമെന്ന ചിത്രം കണ്ടവരാരും താരത്തെ മറക്കില്ല. മലയാളിത്തമുള്ള ഈ താരം ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളുടെ അവിഭാജ്യ ഘടകമായിരുന്നു.

ടെലിവിഷനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് , പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും ഒളിച്ചോടി വിവാഹിതരായിരുന്നു. പ്രിയ സംവിധായകനൊപ്പം ഇഷ്ടനായിക ഒന്നിച്ചതില്‍ പ്രേക്ഷകരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഏറെത്താമസിയാതെ ഇരുവരും പിരിയുകയും ചെയ്തു. വിവാഹ മോചനത്തിന് മുന്‍പും പിന്‍പുമൊന്നും അന്യോന്യം ചെളി വാരിയെറിയുന്ന ഒരു സംഭവവും ഉണ്ടായിരുന്നില്ല.

പ്രേക്ഷകരുടെ പ്രിയതാരം

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് രശ്മി സോമന്‍. നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ താരം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സംവിധായകന്‍ എഎം നസീറുമായുള്ള വിവാഹത്തിനു ശേഷവും താരം അഭിനയം തുടര്‍ന്നിരുന്നു.

വിവാഹവും വേര്‍പിരിയലും

ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി തുടരുന്നതിനിടയിലാണ് രശ്മിയും എഎന്‍ നസീറുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും താരം അഭിനയത്തില്‍ സജീവമായിരുന്നു. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

പരസ്പരം കുറ്റപ്പെടുത്താതെ പിരിഞ്ഞു

രശ്മി സോമനും നസീറും തമ്മില്‍ വിവാഹ മോചിതരായത് അധികം ആരും അറിഞ്ഞിരുന്നില്ല. പരസ്പരം കുറ്റപ്പെടുത്താനോ ചെളി വാരിയെറിയാനോ ഇരുവരും ശ്രമിക്കാത്തതിനാല്‍ത്തന്നെ അക്കാര്യം അധികമാരും അറിഞ്ഞില്ല. ഡൈവോഴ്‌സിനു ശേഷം രശ്മിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പഠിക്കുകയാണെന്ന മറുപടിയായിരുന്നു സംവിധായകന്‍ നല്‍കിക്കൊണ്ടിരുന്നത്.

തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ

വേര്‍പിരിഞ്ഞുവെങ്കിലും രശ്മി തിരിച്ചെത്തുന്നുമെന്നുള്ള പ്രതീക്ഷയിലായിരുന്നു നസീര്‍. സംവിധായകന്റെ ഫ്‌ളാറ്റില്‍ മുഴുവനും താരത്തിന്റെ ഫോട്ടോകളായിരുന്നു.

വീണ്ടും വിവാഹിതയായി

എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷവും താരം സീരിയല്‍ അഭിനയം തുടര്‍ന്നിരുന്നു. ടി എസ് സജി സംവിധാനം ചെയ്ത പെണ്‍മനസ്സില്‍ രശ്മി അഭിനയിച്ചിരുന്നു. വീട്ടുകാര്‍ ആ സമയത്ത് താരത്തിന് വിവാഹം ആലോചിച്ചിരുന്നു. അങ്ങനെയാണ് താരം വീണ്ടും വിവാഹിതയാവുന്നത്.

രണ്ടാമത്തെ വിവാഹം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരം രണ്ടാമതായി വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്താണ് താരം ഇപ്പോഴുള്ളത്.

English summary
Life story of Rashmi Soman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam