»   » ആ ബന്ധം പുറത്തായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കാന്‍ തുടങ്ങി, ഒടുവില്‍ ഫോണ്‍ ഓഫാക്കി

ആ ബന്ധം പുറത്തായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കാന്‍ തുടങ്ങി, ഒടുവില്‍ ഫോണ്‍ ഓഫാക്കി

Posted By: Rohini
Subscribe to Filmibeat Malayalam

ആത്മസഖി എന്ന സീരിയലിലെ നായകന്‍ സത്യനെ അവതരിപ്പിച്ചുകൊണ്ടാണ് റെയ്ജന്‍ രാജന്‍ ശ്രദ്ധേയനായത്. എന്നാല്‍ ഒന്നും ഒന്നും മൂന്ന് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതോടെ നടി അനുശ്രീയുമായി റെയ്ജന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത സീരിയലിനേക്കാള്‍ വേഗത്തില്‍ കത്തിപ്പടര്‍ന്നു.

റെയ്ജിനുമായുള്ള പ്രണയം; അതൊരു സര്‍പ്രൈസ് ആയിരുന്നു എന്ന് അനുശ്രീ

വിഷയം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ, അത് പരിപാടിയ്ക്ക് വേണ്ടി തമാശയില്‍ ചെയ്തതാണെന്ന് ലൈവ് വീഡിയോയില്‍ വന്ന് അനുശ്രീ വ്യക്തമാക്കി. ഇപ്പോഴിതാ, റെയ്ജനും പറയുന്നു, അത് ചാനലുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം അഭിനയിച്ചതാണെന്ന്.

ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു

ഞാനും, പൊന്നമ്പിളി എന്ന സീരിയല്‍ ചെയ്തിരുന്ന രാഹുലും അനുശ്രീയുമാണ് അന്ന് ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുക്കാനിരുന്നത്. എന്നാല്‍ അവസാന നിമിഷം ഷൂട്ടിങ് തിരക്കുകള്‍ കാരണം രാഹുലിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ചാനലുകാര്‍ പറഞ്ഞതാണ്

ഞാനും അനുശ്രീയും മാത്രമായപ്പോള്‍ ചാനലുകാര്‍ പറഞ്ഞു, നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നത് പോലെയാണ് ഈ പരിപാടി ചെയ്യുന്നത് എന്ന്. അതൊരു തമാശയായിട്ടാണ് ഞാനും അനുശ്രീയും കണ്ടത്.

സംഭവം വൈറലായി

എന്നാല്‍ പരിപാടിയുടെ പ്രമോ വന്നത് മുതല്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും നിര്‍ത്താതെ ഫോണ്‍ കോളുകള്‍ വന്നു. അതത്ര കാര്യമായി എടുത്തില്ല. പരിപാടിയ്ക്കിടെ അവതാരിക ഇത് തമാശയ്ക്കാണെന്ന് പറഞ്ഞെങ്കിലും അതാരും ശ്രദ്ധിച്ചില്ല.

നിര്‍ത്താതെ ഫോണ്‍ കോള്‍

പരിപാടി സംപ്രേക്ഷണം ചെയ്ത്, യൂട്യൂബില്‍ വീഡിയോ വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ത്താതെ വിളിക്കാന്‍ തുടങ്ങി. എല്ലാവരോടും മറുപടി പറഞ്ഞ് മടുത്തപ്പോള്‍, ഫോണ്‍ സ്വിച്ച് ഓഫാക്കേണ്ട അവസ്ഥ വന്നു- റെയ്ജന്‍ പറഞ്ഞു.

English summary
Rayjan Rajan About love gossip with Anusree

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam