നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റെയ്ജന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ആത്മസഖിയിലെ എസിപി സത്യന് ആരാധികമാര്‍ ഏറെയാണ്. റേറ്റിങ്ങില്‍ ഏരെ മുന്നിലാണ് ഈ പരമ്പര. അഭിനേത്രി കൂടിയായ സംഗീതാ മോഹനാണ് സീരിയലിന് കഥ ഒരുക്കിയിട്ടുള്ളത്.
ബീനാ ആന്റണി, മനോജ്, ചിലങ്ക, അവന്തിക തുടങ്ങിയവരാണ് ആത്മസഖിയിലെ മറ്റു താരങ്ങള്‍. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മിനി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് റെയജന്‍. റെയ്ജനും നായികയായ ചിലങ്കയും കുട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവതരിപ്പിച്ച പരിപാടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആരാധകര്‍ തിരിച്ചറിയുന്നു
സീരിയലില്‍ അഭിനയിച്ചു തുടങ്ങിയതിനു ശേഷം എവിടെപ്പോയാലും ആള്‍ക്കാര്‍ അടുത്തുകൂടാറുണ്ടെന്ന് റെയ്ജന്‍ പറയുന്നു.സത്യനെന്നാണ് വിളിക്കാറുള്ളത്. റെയ്ജന്‍ എന്ന പേരിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത കഥാപാത്രത്തിന്റെ പേരിനാണെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ല
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്നതിനും വിശേഷങ്ങള്‍ പങ്കുവെക്കാനൊക്കെ പല താരങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. ആരാധകര്‍ താരങ്ങളെ കൃത്യമായി പിന്തുടരാറുണ്ട്. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നാണ് റെയ്ജന്‍ പറയുന്നത്.

പൃഥ്വിരാജുമായുള്ള സാമ്യം
ആത്മസഖിയില്‍ പോലീസുകാരനായാണ് റെയ്ജന്‍ വേഷമിടുന്നത്. എസിപി സത്യനായി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഒറ്റനോട്ടത്തില്‍ പലരും റെയ്ജനെ പൃഥ്വിരാജുമായി താരതമ്യപ്പെടുത്താറുണ്ട്. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. സത്യം സിനിമയിലെ പൃഥ്വിയുടെ വേഷവുമായി പലരും താരതമ്യപ്പെടുത്താറുണ്ടെന്ന് റെയ്ജജന്‍ വ്യക്തമാക്കി.

തുടക്കം ഷോര്‍ട്ട് ഫിലിമിലൂടെ
ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് റെയ്ജന്‍ പറയുന്നു. ബിരുദ പഠനത്തിനിടയിലാണ് അഭിനയത്തോട് താല്‍പര്യം തോന്നിയത്. എന്നാല്‍ ആ സമയത്തൊന്നും അത്ര സീരിയസ്സായിരുന്നില്ല. പിന്നീട് ജോലി കിട്ടിയതിനു ശേഷമാണ് അഭിനയ മോഹം കലശലായത്.

തുടക്കത്തിലെ കഷ്ടപ്പാടുകള്‍
സിനിമാക്കാര്‍ പറയുന്ന പോലെ തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് റെയ്ജനും അഭിനയ രംഗത്തേക്ക് എത്തിയത്. ജോലിക്കിടയില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഓഡിഷന് പോയിക്കഴിഞ്ഞ് കുറേ കഷ്ടപ്പെട്ടുവെങ്കിലും അവസരം ലഭിക്കാതിരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു
ആ സമയത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വീട്ടില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍ വന്നിരുന്നത്. പരിപാടിക്ക് വേണ്ടി ചെയ്തതാണെന്ന് മനസ്സിലായപ്പോള്‍ പിന്നെ അവരൊന്നും പറഞ്ഞില്ല. ചേട്ടാ ഞങ്ങളോടിത് വേണ്ടായിരുന്നു എന്നാണ് ആരാധികമാര്‍ പറഞ്ഞതെന്നും റെയജ്ന്‍ പറയുന്നു.


Click it and Unblock the Notifications











