വീഡിയോ ഡിലീറ്റ് ചെയ്യൂ, എന്ത് സെറ്റിൽമെന്റിനും തയ്യാർ, ദേഷ്യം വന്നപ്പോൾ അയാളെ സജ്ന ഇട്ട് കൊടുത്തു!
സജ്ന നൂർ-ഫിറോസ് ഖാൻ ദമ്പതികളുടെ ഇപ്പോൾ നടക്കുന്ന വിവാദത്തിൽ ഉൾപ്പെട്ട പ്രമുഖ വ്യക്തിയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ആ പ്രമുഖ വ്യക്തി പലരേയും വെച്ച് തന്നോട് ആവശ്യപ്പെട്ടുവെന്ന് സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സജ്നയുടേയും ഫിറോസിന്റേയും കുട്ടി ഫയൽസിന്റേയും വീഡിയോ ചെയ്തശേഷം ഒരുപാട് പേർ എന്നെ വിളിച്ച് കുട്ടിയുടെ ഭാഗത്ത് നിന്ന് ചോദിക്കുന്നു സായ് ഇട്ട വീഡിയോ ഡിലീറ്റ് ചെയ്യാൻ പറ്റുമോയെന്ന്.
ഏത് രീതിയിലുള്ള സെറ്റിൽമെന്റ്സിനും തയ്യാറാണെന്നും പറഞ്ഞു. പക്ഷെ ഞാൻ വളരെ ക്ലിയറായി ആ പ്രമുഖ വ്യക്തി കേൾക്കാൻ പറയുന്നു... നിനക്ക് എന്നെ മേടിക്കാൻ പറ്റില്ല.

എന്റെ നാട്ടിലുള്ള ഒരുത്തന്റെ ജീവിതം നിങ്ങൾ തുലച്ചു. അതാണ് എന്റെ വിഷയം. അല്ലാതെ സജ്നയുമായി നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ. എനിക്ക് അത് പ്രശ്നമില്ല. നാളെ തൊട്ടിൽ കെട്ടി കുട്ടിയെ ആട്ടിയാലും എനിക്ക് വിഷയമുള്ള കേസല്ല. പിന്നെ ഞാനായിട്ട് അല്ല ഈ വിഷയം പുറത്ത് വന്ന് പറഞ്ഞത്. സജ്ന ഒരു ദിവസം ഭ്രാന്ത് മൂത്ത് രാത്രി ലൈവ് ഇട്ട് പറഞ്ഞത് നാട്ടുകാരിൽ ഒരുവിധം പേർ കണ്ടു അറിഞ്ഞു.
സജ്ന സ്റ്റോറിയിട്ടതും നാട്ടുകാർ എല്ലാവരും കണ്ടതാണ്. എന്നെ വിളിച്ച് സെറ്റിൽമെന്റ് സംസാരിച്ചവരോട് ഞാൻ ചോദിച്ചിരുന്നു ആ പ്രമുഖ വ്യക്തിക്ക് എന്നെ നേരിട്ട് വിളിച്ചാൽ എന്താണെന്ന്. അങ്ങനെ വിളിച്ചാൽ ഞാൻ മാന്യമായി സംസാരിക്കും. അയാളും സജ്നയും കാരണം എന്റെ നാട്ടിലുള്ള ആ ചെറുക്കന് ഉണ്ടായ പ്രശ്നങ്ങൾ തീർത്ത് കൊടുക്കണമെന്ന്.
അവന്റെ പേരിൽ ഇവർ കള്ളക്കേസാണ് കൊടുത്തത്. ഇതേ പ്രമുഖൻ കള്ളക്കേസാണെന്ന് പറയുന്നതിന്റെ വോയ്സും എന്റെ കയ്യിലുണ്ട്. മോഷണകേസ് ആ ചെറുക്കന്റെ പേരിൽ കൊടുത്തപ്പോൾ കാറിൽ സ്വർണമുണ്ടായിരുന്നുവെന്ന് കൂടി ചേർത്താണ് ഇവർ കൊടുത്തത്. അതിൽ അവൻ പെട്ടുപോയി. അവന്റെ മാനാഭിമാനം ഇവർ കളഞ്ഞു.
കിട്ടാനുള്ള പൈസ കിട്ടാതായപ്പോഴാണ് ആ പയ്യൻ കാർ ഇവരുടെ പക്കൽ നിന്നും എടുത്ത് കൊണ്ടുപോയത്. സ്വർണ്ണം കട്ടുവെന്ന കള്ളക്കേസ് നിങ്ങൾ അവന്റെ പേരിൽ സൃഷ്ടിച്ചതാണ്. തന്നെ കുറിച്ച് പറഞ്ഞാൽ ചാനൽ അടിച്ച് കളയുമെന്നാണ് ഓൺലൈൻ മീഡിയയോട് അയാൾ പറഞ്ഞിരിക്കുന്നത്. ആ ചെക്കനെ കേസിൽ നിന്നും ഒഴിവാക്കി കൊടുത്താൽ ഞാനും പിന്മാറും. ആ പ്രമുഖ വ്യക്തിയുമായുള്ള ബന്ധം എല്ലാവരേയും അറിയിച്ചത് സജ്നയാണ്.

വാലന്റൈൻസ് ഡെ പോസ്റ്റ്, പ്രഗ്നൻസി എന്നിവയെ കുറിച്ചെല്ലാം പോസ്റ്റ് ഇട്ടു. അതിൽ എല്ലാം ആ വ്യക്തിയുടെ മുഖം സജ്ന സ്റ്റിക്കർ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ദേഷ്യം വന്നപ്പോൾ സജ്ന അയാളെ പിടിച്ച് നാട്ടുകാരുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു. എന്നിട്ട് ഇപ്പോൾ പറയുന്നു നാട്ടുകാരാണ് എല്ലാം കുത്തിപ്പൊക്കി കൊണ്ടുവന്നതെന്ന്.
അയാളെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ നടക്കുകയാണ് ഫിറോസ്. നാട്ടുകാരെ കാണിക്കാൻ വേണ്ടി മെച്വേർ കപ്പിൾ എന്ന രീതിയിൽ അഭിനയിച്ച് അഡൽട്രി പറയാതെ നിങ്ങൾ (സജ്ന, ഫിറോസ്) ചില ചാനലുകൾക്ക് വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ അഭിമുഖം നൽകി. നിങ്ങളെ ചുറ്റിപറ്റി നിൽക്കുന്നവർ പൊട്ടന്മാരാണോ?. എങ്ങനെ സാധിക്കുന്നു?.
പിന്നെ മൂന്നാമതൊരാൾ ജീവിതം തുലച്ചില്ലെന്ന പോയിന്റിൽ ഭവിയിലും സജ്ന നിൽക്കണം. നാളെകളിൽ വന്ന് ഫിറോസ് ഖാന്റെ ജീവിതത്തിൽ ഒരാൾ വന്നപ്പോഴാണ് എന്റെ ജീവിതം തകർന്നതെന്ന് സജ്ന പറയരുതെന്നം സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications