ഷഫ്‌നയ്‌ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങളുമായി സജിന്‍, സാന്ത്വനം താരത്തിന്‌റെ ഫോട്ടോസ് വൈറല്‍

By Midhun Raj

സാന്ത്വനം പരമ്പരയിലെ ശിവനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സജിന്‍ ടിപി. പരമ്പര തുടങ്ങി വളരെ പെട്ടെന്നാണ് അതിലെ താരങ്ങളെല്ലാം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവരായത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സാന്ത്വനത്തില്‍ ഭര്‍ത്താവിന്‌റെ സഹോദരന്‌റെ റോളിലാണ് സജിന്‍ എത്തുന്നത്. പ്രിയതമന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഏട്ടത്തിയമ്മയായാണ് ചിപ്പി എത്തുന്നത്. സാന്ത്വനത്തില്‍ അഞ്ജലിയും ശിവനും തമ്മിലുളള വഴക്കാണ് എപ്പോഴും ശ്രദ്ധേയമാവാറുളളത്.

sajin-shafna

ഗോപിക അനിലും സജിനുമാണ് അഞ്ജലിയും ശിവനുമായി സാന്ത്വനത്തില്‍ എത്തുന്നത്. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശിവാഞ്ജലി എന്ന പേരിലാണ് ശിവന്റെയും അഞ്ജലിയുടെയും പേരില്‍ ആരാധക ഗ്രൂപ്പുകളുളളത്. അതേസമയം അടുത്തിടെയാണ് സാന്ത്വനത്തിലെ ശിവന്‍ നടി ഷഫ്നയുടെ ഭര്‍ത്താവാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്.

2013ലാണ് സജിന്റെയും ഷഫ്‌നയുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരദമ്പതികളുടെ വിവാഹം. ആദ്യം വീട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിരിയാന്‍ പറ്റാതെ വന്നപ്പോള്‍ ഒന്നിക്കുകയായിരുന്നു ഇരുവരും. ഇശാല്‍ ജഹാന്‍ എന്നാണ് സജിന്‌റെയും ഷ്ഫനയുടെയും മകന്‌റെ പേര്. ഇവരുടെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം ഷഫ്‌നയക്കൊപ്പമുളള സജിന്‌റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

ഇത്തവണ റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് സാന്ത്വനത്തിലെ ശിവന്‍ എത്തിയിരിക്കുന്നത്. ക്യാപ്ഷനൊന്നുമില്ലാതെയാണ് ഭാര്യക്കൊപ്പമുളള രണ്ട് ചിത്രങ്ങളുമായി സജിന്‍ എത്തിയത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഷഫ്‌നയുടെ തുടക്കം. പിന്നീട് നായികയായും സഹനടിയായുമൊക്കെ ഷഫ്‌ന സിനിമകളില്‍ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു നടി.

ഇപ്പോള്‍ മിനിസ്‌ക്രീന്‍ രംഗത്താണ് ഷഫ്‌ന സജീവമായിരിക്കുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന ശ്രീമാന്തുഡു ആണ് നടിയുടെ പുതിയ പരമ്പര. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും ഷഫ്‌ന അഭിനയിച്ചിരുന്നു. 2016ല്‍ സഹയാത്രിക എന്ന പരമ്പരയിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ഷഫ്‌നയ്ക്ക് ലഭിച്ചിരുന്നു.

സജിന്റെ പോസ്റ്റ് കാണാം

Read more about: shafna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X