ആ മുത്ത് കറുത്തത് തന്നെയാണ്, സംശയമുണ്ടെങ്കില്‍ നോക്കൂ
കറുത്ത് മുത്ത് എന്ന സീരിയലില്‍ നായികയായെത്തുന്ന പ്രേമി വിശ്വനാഥ് യഥാര്‍ത്ഥത്തില്‍ വെളുത്തിട്ടാണെന്നും, നടിയെ കറുപ്പിച്ചത് മേക്കപ്പ് മാനാണെന്നും നേരത്തെ പറഞ്ഞുകേട്ടിരുന്നു. കറുപ്പും വെളുപ്പുമല്ല പ്രശ്‌നം, മറിച്ച് ഒരു മേക്കപ്പുകാരന്റെ കലാവിരുദ്ധാണ്.
Read More: മേക്കപ്പുകാരനെ സമ്മതിക്കണം, ഇത് കറുത്തമുത്തോ??
മോഡല്‍കൂടെയായ പ്രേമി വിശ്വനാഥിന്റെ ഫേസ്ബുക്ക് പേജിലെ ഫോട്ടോകളിലെല്ലാം നടി വെളുത്ത നല്ല സുന്ദരിയാണ്. എന്നാല്‍ സീരിയലില്‍ കറുത്ത കറുമ്പിയായെത്തിയപ്പോള്‍ പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടു. ഇത്രയും നല്ലൊരു സുന്ദരിയെ കറുപ്പിച്ചതിന് മേക്കപ്പ്കാരനെ പഴിച്ചവരും, പ്രശംസിച്ചവരും ധാരാളമാണ്.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രേമി കറുത്ത സുന്ദരി തന്നെയാണ്. അതിന്റെ തെളിവാണ് താഴേ കാണുന്ന ഫോട്ടോ. കറുത്ത മുത്ത് എന്ന സീരിയിലിലെ പ്രേമിയുടെ സഹപ്രവര്‍ത്തകയായ ശരണ്യയുടെ വിവാഹ റിസംപ്ഷന് എടുത്ത ഫോട്ടോയാണ് താഴെ കാണുന്നത്. വിവാഹം പോലൊരു ചടങ്ങിന് സീരിയലിലെ മേക്കപ്പിട്ട് വരുമോ?

നിറം കറുപ്പോ വെളുപ്പോ, അതൊരു വിഷയമേ അഅല്ലെന്ന് ഒരിക്കല്‍ക്കൂടെ അടിവരയിട്ട് ആവര്‍ത്തിക്കുന്നു. സിനിമയ്ക്കായാലും സീരിയലിലായാലും മോഡലിങ്ങിനായാലും പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോകുന്ന മേക്കപ്പുകാര്‍ എന്ന വര്‍ഗത്തെ, അവരുടെ കഴിവിനെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇത്രയും പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചുള്ളൂ.


Click it and Unblock the Notifications











