Don't Miss!
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
കുക്കു പപ്പയാവുന്നുവെന്ന് വിളിച്ച് പറഞ്ഞ് അപർണ, നാണത്തോടെ ദീപ, ആശംസകൾ നേർന്ന് ജിപിയും ജീവയും!
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കുക്കു എന്ന് വിളിപ്പേരുള്ള സുഹൈദ് കുക്കു. ഇടയ്ക്ക് ഉടൻ പണത്തിൽ അവതാരകനായും റിയാലിറ്റി ഷോയിൽ മെന്റർ എന്ന പോലെയുമെല്ലാം കുക്കു സജീവമായിരുന്നു.
നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു ദീപ പോളിനെയാണ് വിവാഹം ചെയ്തത്. ഇരുവരും വിവാഹത്തിന് പിന്നാലെ യുട്യൂബിലും സജീവമാണ്. ഡികെ ടെയിൽസ് എന്ന പേരിൽ ഇരുവരും പങ്കുവെക്കുന്ന വീഡിയോസിന് നിറയെ കാഴ്ചക്കാരുമുണ്ട്.
പ്രണയ വിവാഹമാണ് രണ്ട് പേരുടെയും. രണ്ട് മതത്തില്‍ പെട്ടവരായത് കാരണം വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത്. പിന്നീട് കുക്കുവിന്റെ വീട്ടുകാർ അംഗീകരിച്ചു എങ്കിലും ദീപയുടെ കുടുംബം ഇപ്പോഴും ഇരുവരെയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
കുക്കുവും ദീപയും ചേർന്ന് കെ.സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഡാൻസ് സ്കൂള്‍ നടത്തുന്നുണ്ട്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് കുക്കുവും ദീപയും വിവാഹിതരായത്.

സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും പങ്കുവെച്ചൊരു പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലിയിൽ തങ്ങളും പങ്കെടുത്തതിന്റെ വീഡിയോയാണ് കുക്കു സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഈ വീഡിയോയാണ് കുക്കുവിന്റേയും ദീപയുടേയും ആരാധകർക്കിടയിൽ വൈറലാകുന്നത്. നടിയും അവതാരകയുമായ അപർണ തോമസ് പ്രമോ വീഡിയോയിൽ കുക്കു പപ്പയാവാറായിയെന്ന് വിളിച്ച് പറയുന്നുണ്ട്. ആ പ്രഖ്യാപനം കേട്ടതോടെ ഇരുവരുടേയും ആരാധകർ ത്രില്ലില്ലാണ്.

ദീപ ഗർഭിണിയാണോ?, കുഞ്ഞ് ജനിക്കാൻ പോവുകയാണോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. മാത്രമല്ല സന്തോഷം കൊണ്ട് ദീപയെ കുക്കു കെട്ടിപിടിക്കുന്നതും പുതിയ പ്രമോ വീഡിയോയിൽ കാണാം.
ഡാന്‍സ് ഷോയില്‍ കണ്ടസ്റ്റന്റായി വന്ന കുക്കു ഇപ്പോള്‍ ഒരു പപ്പ ആവാറായെന്നായിരുന്നു അപര്‍ണ പറഞ്ഞത്. അതിങ്ങനെ ഉറക്കെ പറയേണ്ടെന്ന് ദീപ പറഞ്ഞെങ്കിലം ജീവയും ജിപിയും ആശംസകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു. പപ്പയോ.... ഞാനോ എന്ന ആശ്ചര്യത്തിലായിരുന്നു കുക്കു. ഓടിച്ചെന്ന് കുക്കു ദീപയെ കെട്ടിപ്പിടിച്ചിരുന്നു.

ഇതിന് ശേഷമായാണ് കുക്കുവിനെക്കൊണ്ട് രസകരമായ പ്രതിജ്ഞ എടുപ്പിച്ചത്. ഇന്ന് മുതല്‍ വീട്ടില്‍ തുണികള്‍ എന്ന് ദീപ പറഞ്ഞപ്പോള്‍ ഇട്ട് നടക്കാന്‍ ശ്രദ്ധിക്കണമെന്നായിരുന്നു ജീവയുടെ കമന്റ്. ജീവയും അപർണയും തമ്മിലുള്ള രസകരമായ വഴക്കും പുതിയ പ്രമോയിൽ കാണാം.
ഹായ് ജീവ ചേട്ടാ... സെല്‍ഫിയെടുത്തോട്ടെ ജീവ ചേട്ടാ എന്നൊക്കെ പെണ്‍കുട്ടികള്‍ ചോദിച്ച് ജീവയുടെ അടുത്തേക്ക് വരാറുണ്ട്. ഇത് ജീവ ചേട്ടന്‍ തൊട്ട കൈയ്യാണെന്ന് ഒരു കുട്ടി മറ്റൊരു കുട്ടിയോട് പറയുന്നത് വരെ കേട്ടിട്ടുണ്ടെന്ന് അപര്‍ണ പറഞ്ഞപ്പോൾ ശബ്ദമില്ലാതെ കരയുകയായിരുന്നു ജീവ.

വീട്ടില്‍ പാത്രം കഴുകലും തുണി അലക്കുമെല്ലാം ചെയ്യുന്നത് ഞാനാണെന്നും ജീവ പറയുന്നുണ്ടായിരുന്നു. നിര്‍ത്തിക്കൂടെ ജീവ നിന്റെ പ്രഹസനം... എന്നും അപര്‍ണ ജീവയോട് പറയുന്നുണ്ട് പുതിയ പ്രമോയിൽ. 'വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ശരിക്കും ജീവിതം സ്വതന്ത്രമായി ആസ്വദിക്കാൻ തുടങ്ങിയത്.'
'ശരിക്കും ജീവിക്കാന്‍ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ടാണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ ഞങ്ങള്‍ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതിയെന്നും കരുതി' എന്നാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ മുമ്പൊരിക്കൽ കുക്കു പറഞ്ഞത്.

'എന്റെ അപ്പന്‍ വളരെ ഷോര്‍ട്ട് ടെംപേര്‍ഡാണ്. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. കര്‍ക്കശക്കാരനാണ് പുറമെ. ഉള്ളില്‍ വാത്സല്യവും സ്‌നേഹവുമൊക്കെയുണ്ടാവും. ഇങ്ങനെയൊരാളുടെ കൂടെ എങ്ങനെ ജീവിക്കുമെന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.'
'അതുപോലെ ഒരാളായിരിക്കരുത് തനിക്ക് വരാൻ പോകുന്ന ഭര്‍ത്താവ് എന്നാഗ്രഹിച്ചിരുന്നു. അക്കാര്യത്തില്‍ ഭാഗ്യവതിയാണ്. ആഗ്രഹിച്ചത് പോലെ തന്നെയുള്ളൊരു പങ്കാളിയെയാണ് കിട്ടിയെന്നാണ്' കുക്കുവിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ദീപ പറഞ്ഞത്.