സൊപ്പന സുന്ദരിയിൽ ഫാഷൻ ഷോ മത്സരം!! ഷോയ്ക്ക് മുൻപേ അടിപിടി, ഒടുവിൽ സംഭവിച്ചത്...

റിയാലിറ്റി ഷോകൾ ട്രെന്റിങ്ങായി മാറിക്കൊണ്ടിരിക്കുകണ്. എല്ലാ ടെലിവിഷൻ ചാനലകളിലും ഒന്നിൽ കൂടുതൽ റിയാലിറ്റി ഷോകൾ സംപ്രക്ഷണം ചെയ്യുന്നുണ്ട്. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്. പ്രേമയം എന്തുമാകട്ടെ മാസ് കാഴ്ചക്കാരെ സൃഷ്ടിക്കാൻ റിയാലിറ്റി ഷോകൾക്ക് കഴിയുന്നുണ്ട്.

പുത്തൻ പ്രമേയമുളള റിയാലിറ്റി ഷോകൾ ആദ്യം കൊണ്ടു വരുന്നത് തമിഴ് ടെലിവിഷൻ ചാനലായിരിക്കും. പാട്ട്, നൃത്തം, അഭിനയം എന്നിവ എല്ലാ ചാനലുകളിലും സർവ്വ സാധാരണമാണ്. എന്നാൽ സൺ ലൈഫ് വ്യത്യസ്ത പ്രമേയമുളള ഒരു റിയാലിറ്റി ഷോയുമായി എത്തിരിക്കുകയാണ്. സൊപ്പന സുന്ദരിയുമായി എന്നാണ് പുതിയ റിയാലിറ്റി ഷോയുടെ പേര്. ടോപ്പ് മോഡലിനെ കണ്ടു പിടിക്കാനുളള റിയാലിറ്റി ഷോയാണിത്. ഷോ തുടങ്ങി അധികം ദിവസമായിട്ടില്ലെങ്കിലും വിവാദങ്ങൾ തലപൊക്കിയിട്ടുണ്ട്.

സൊപ്പന സുന്ദരി

സൊപ്പന സുന്ദരി

ടോപ്പ് മോഡലിനെ കണ്ടു പിടിക്കുന്നതിനു വേണ്ടിയുളള റിയാലിറ്റി ഷോയാണ് സൊപ്പന സുന്ദരി. 10 മോഡൽസാണ് റിയാലിററി ഷോയിൽ പങ്കെടുക്കുന്നത്. ഒരു സൗന്ദര്യ മത്സരത്തിൽ നടക്കുന്നതു പോലെയുളള ടാസ്ക്കുകളിലൂടേയും മത്സരങ്ങളിലൂടേയുമാണ് വിജയ് യെ കണ്ടു പിടിക്കുക. പ്രസന്ന അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയുടെ മെന്റേഴ്സായി എത്തുന്ന മലയാളി നടിയും മോഡലുമായ പാർവതി നായരും സാക്ഷി അഗർവാളുമാണ്.

 ഹോളിവുഡ് രീതിയിലുള്ള ടാസ്ക്ക്

ഹോളിവുഡ് രീതിയിലുള്ള ടാസ്ക്ക്

വ്യത്യസ്തയിനം ടാസ്ക്കുകളാണ് റിയാലിറ്റി ഷോയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മോഡലിങ് രീതിയിലുളള മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോ ഷൂട്ട്,അർദ്ധനഗ്ന ഫോട്ടോ ഷൂട്ട്, വിദേശ രീതിയിലുളള ഫാഷൻ റൗണ്ടുകളും ഷോയിലുണ്ട്. കൂടാതെ ഫുൾ ഗ്ലാമർ വേഷത്തിലാണ് മത്സരാർഥികൾ ഷോയിൽ പ്രത്യക്ഷപ്പെടുന്നത്.

 ബിഗ് ബോസ് റിയാലിറ്റി അനുസ്മരിപ്പിക്കും

ബിഗ് ബോസ് റിയാലിറ്റി അനുസ്മരിപ്പിക്കും

വിവാദത്തിന്റെ കാര്യത്തിലായലും മറ്റുള്ള രീതിയിലായാലും ബിഗ് ബോസ് റിയാലിറ്റി ഷോ അനുകരിക്കും വിധത്തിലാണ് സൊപ്പന സുന്ദരി. മത്സരാർഥികളെ ഒരേ വീട്ടിനുളളിലാണ് താമസിപ്പിക്കുന്നത്. കൂടാതെ ഇവർ ക്യാമറയുടെ നിരീക്ഷണത്തിലുമായിരിക്കും. ഇവരുടെ സംസാരവും പ്രവൿത്തികളും പ്രേക്ഷകരിലേയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വഴക്കിന് ഒരു ക്ഷാമവുമില്ല. ടാസ്ക്കിനിടയിൽ പോലും ഇവർക്കിടയിലുളള അഭിപ്രായഭിന്നത വഴക്കുകളിലാണ് അവസാനിപ്പിക്കുന്നത്.

ഫാഷൻ ഷോ

ഫാഷൻ ഷോ

ഷോ വിവാദമാണെങ്കിലും ആകാർഷിക്കുന്ന രീതിയിലുളള് ടാസ്ക്കുകളാണ് മത്സരാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. സൊപ്പനസുന്ദരിയിൽ മത്സരാർഥികൾക്കായി ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയാണ്. ഷോയ്ക്കായി ഇവർക്കൊരു മെയിൽ പെയറിനെകൂടി നൽകും. അവർ ഒരുമിച്ചാണ് റാമ്പിൽ എത്തുന്നത്. തെന്നിന്ത്യയിലെ യുവ മെയിൽ മോഡൽസാണ് മത്സരാർഥികളെ പിന്തുണക്കാൻ എത്തിയിരിക്കുന്നത്. ഇഷ്ടപ്പെട്ട മത്സാർഥിയെ തിരഞ്ഞടുക്കാനുളള അവകാശം മെയിൽ മോഡൽസിനാണ്.

ടാസ്ക്ക് ഇങ്ങനെ

ടാസ്ക്ക് ഇങ്ങനെ

റാമ്പ് ഷോയ്ക്ക് മുമ്പ് മത്സരാർഥികൾക്ക് ഒരു ചെറിയ ടാസ്ക്ക് നൽകിയിരുന്നു. ഇവർ തമ്മിലുള്ള കോ- ഓപ്പറേഷൻ എങ്ങനെയാണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുളള ഒരു ടാസ്ക്ക് നൽകിയത്. മത്സരർഥികൾക്ക് 2000 രൂപ കൊടുക്കും ഈ രൂപയ്ക്ക് തങ്ങളുടെ കോ-മോഡലിന് വസ്ത്രവും മറ്റ് സാധനങ്ങളും വാങ്ങി കൊടുക്കണം. അയാളുടെ ഇഷ്ടത്തിനുളള ഡ്രസ് വേണം വാങ്ങി കൊടുക്കാൻ. ബഡജറ്റും കൂടാൻ പാടില്ല എന്നതായിരുന്നു ടാസ്ക്ക്

 ഷേപ്പിങ്ങിനിടെ അടിപിടി‌

ഷേപ്പിങ്ങിനിടെ അടിപിടി‌

എന്നാൽ ഷോപ്പിങ്ങിനിടെ ചില വഴക്കുകതൾ മത്സരാർഥികൾ തമ്മിലും ഇവരുടെ പെയറുകളിൽ തമ്മിലും നടന്നിരുന്നു. വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിട്ട് വീഴ്ചയ്ക്ക് പലരും തയ്യാറായിരുന്നില്ല.വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മത്സരാർഥികൾ തമ്മിലും ചെറിയ വാക്വാദങ്ങൾ ഉയർന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X