സീരിയല്‍ നിര്‍ത്തി പോകാമെന്ന് വിചാരിച്ചിട്ടുണ്ടെന്ന് നിതിന്‍; തനിക്കും തോന്നിയിട്ടുണ്ടെന്ന് റെബേക്ക
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെ പരമ്പരയാണ് കളിവീട്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ. റെബേ സന്തോഷു നിതിനുമാണ് നായകനും നായികയുമായി എത്തുന്നത്. കസ്തൂരിമാനിന് ശേഷം റെബേക്ക അഭിനയിക്കുന്ന പരമ്പരയാണിത്.പൂജ എന്ന കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിക്കുന്നത്. അര്‍ജുനായിട്ടാണ് നിതിന്‍ എത്തുന്നത്. പൂജ-അര്‍ജുന് കോമ്പേ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.
നീണ്ടനാളുകള്‍ക്ക് ശേഷമാണ് സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന ഒരു പരമ്പര ട്രെന്റിങ്ങാവുന്നത. സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും പൂജയും അര്‍ജുനും ചര്‍ച്ചയാവാറുണ്ട്. ഇവര്‍ക്ക് ഫാന്‍ പേജുകളും ഉണ്ട്.തമിഴ് പരമ്പര റോജയുടെ മലയാളം പതിപ്പാണ് കളിവീട്. പരമ്പര അതിന്റെ നൂറാം എപ്പിസോഡിലേയ്ക്ക് നീങ്ങുകയാണ്. സീരിയലിലെ പോലെ തന്നെ റിയല്‍ ലൈഫിലും രണ്ട് പേരും ഫൈറ്റാണ്. തമ്മില്‍ കാണ്ടാല്‍ അപ്പോള്‍ വഴക്ക് നടക്കുമെന്നാണ് റെബേക്കയും നിതിനും പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരങ്ങളുടെ രസകരമായ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. രസകരമായ ഗെയിമിനോടൊപ്പമാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സെറ്റില്‍ ഒരു ദിവസം കുറഞ്ഞത് പതിനഞ്ച് പ്രാവശ്യം എങ്കിലും ഇരുവരും വഴക്കിടുമെന്നാണ് ഇരുവരും പറയുന്നത്. ഒരു ഗെയിം കളിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. താരങ്ങളുടെ വാക്കുകള്‍ ഇങ്ങനെ... ''സെറ്റില്‍ ഒരു ദിവസം കുറഞ്ഞത് പതിനഞ്ച് പ്രാവശ്യം എങ്കിലും വഴക്കിടും. എന്തിനാണ് എന്നൊന്നുമില്ല, എന്തിനും വഴക്കിടും. തങ്ങളുടെ വഴക്ക് കാരണം സംവിധായകന്‍ പറയും, 'എങ്കില്‍ പിന്നെ നിങ്ങളുടെ രണ്ട് പേരുടെയും വഴക്ക് തീരട്ടെ, എന്നിട്ട് എടുക്കാം ബാക്കി ഷോട്ട്' എന്ന്. സഹിക്കാന്‍ വളരെ പ്രയാസമാണെന്ന് റെബേക്കയും നിതിനും തന്നെ പറയുിന്നുണ്ട്.

കരിയറില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരങ്ങള്‍ പറയുന്നുണ്ട്. തുടക്കകാലത്ത് സീരിയല്‍ നിര്‍ത്തി പോകാമെന്നു വരെ വിചാരിച്ചിട്ടുണ്ടെന്നാണ് നിതിന്‍ പറയുന്നത്. ആദ്യമൊക്കെ വളരെയധികം ബുദ്ധിമുട്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. മതി, എനിക്ക് പറ്റില്ല ഇനി ഇട്ടിട്ട് പോകാം എന്ന് വരെ കരുതിയ നിമിഷങ്ങളുണ്ട്. വീട്ടില്‍ വിളിച്ച് ഭാര്യയോട് പറയും, എനിക്ക് പറ്റുന്നില്ല, ഇത് എനിക്ക് പറ്റിയ ഏരിയ അല്ല എന്നൊക്കെ. അത് തുടക്കകാര്‍ നേരിടുന്ന പ്രശ്നങ്ങളാണ്. കളിവീടിന്റെ സെറ്റിലും ഇപ്പോള്‍ തുടക്കകാരായ കുട്ടികള്‍ അത്തരം കാര്യങ്ങള്‍ അനുഭവിയ്ക്കുന്നത് കാണുമ്പോള്‍ അവരെ വിളിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ആ അനുഭവം കാരണം ഇപ്പോള്‍ സാധിയ്ക്കുന്നുണ്ട്- നിതി പറഞ്ഞു. റെബേക്കയും തനിക്ക് ആദ്യകാലത്ത് നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. പറ്റില്ലെന്ന് തോന്നിയ കരഞ്ഞ് വിളിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റെബക്കയും പറയുന്നു.

എല്ലാവരേയും സഹായിക്കുന്ന ആളാണ് റെബേക്ക എന്നും നിതിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. കാര്യത്തിലേയ്ക്ക് വരുമ്പോള്‍ റെബേക്ക ഷൂട്ടിംഗ് സമയത്ത് ഒക്കെ വളരെ അധികം സഹായിക്കുന്ന സഹതാരമാണ്. റെബേക്കയ്ക്ക് ക്യാമറയുടെ സാങ്കേതികതയെ കുറിച്ചും നന്നായി അറിയാം. അതുകൊണ്ട് ക്ലോസപ് വരുന്ന ഷോട്ടുകളിലെല്ലാം പറഞ്ഞ് തരികയും സഹായിക്കുകയും ചെയ്യു. കൂടെ അഭിനയിച്ചവരില്‍ ഒരു തരി പോലും ഈഗോ ഇല്ലാത്ത താരമാണ് റെബേക്ക സന്തോഷെന്നും നിതിന്‍ പറയുന്നു.

തുടക്കത്തില്‍ പൂജ- അര്‍ജുന്‍ കോമ്പോ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ പേടിയുണ്ടായിരുന്നു എന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെബേക്ക പറഞ്ഞിരുന്ന. കസ്തൂരിമാനിലെ കാവ്യ- ജീവ ജോഡി സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പൂജയേയും - അര്‍ജുനേയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നതായിരുന്നു ഭയം. ഇതേ പേടി നിതിനും ഉണ്ടായിരുന്നു എന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ...'' പൂജയേയും അര്‍ജുനേയും ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇത് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യം കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങളുടെ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ജീവ്യ ആരാധകര്‍ ഇപ്പോള്‍ അര്‍ജയുടെ, അര്‍ജുനും പൂജക്കും അവര്‍ നല്‍കിയിരിക്കുന്ന പേര്. നിതിനും താനും അടുത്ത സുഹൃത്തുക്കളാണെന്നും റെബേക്ക പറയുന്നുണ്ട്.


Click it and Unblock the Notifications











