For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കസ്തൂരിമാനിലേക്ക് തിരിച്ചെത്തിയപ്പോഴുള്ള ആശങ്ക കാവ്യയെക്കുറിച്ചായിരുന്നു: റെബേക്ക സന്തോഷ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീറാം രാമചന്ദ്രനും റെബേക്ക സന്തോഷുമാണ് പരമ്പരയിലെ നായികയും നായകനും. കാവ്യ-ജീവ ജോഡികള്‍ക്ക് ആരാധകരേറെയാണ്. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് റെബേക്ക സന്തോഷ്. സിനിമയിലൂടെ അഭിനയം തുടങ്ങിയതാണ് ശ്രീറാമിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  ആ രഹസ്യം പരസ്യമാക്കി ആര്യ! ഫാം ഹൗസിന്‍റെ ഉടമ അദ്ദേഹമാണ്! ബിഗ് ബോസ് താരങ്ങള്‍ ഒത്തുചേര്‍ന്ന സ്ഥലം!

  ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതിന് പിന്നാലെയായാണ് സീരിയലുകളുടെ ചിത്രീകരണവും പുനരാരംഭിച്ചത്. ഇരട്ട കുഞ്ഞിനെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് കാവ്യയും ജീവയും. കുഞ്ഞതിഥികളെ കാണാനായി നാളെണ്ണി കഴിയുന്നതിനിടയില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നേറുന്നത്. നാളുകള്‍ക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയതിന്റേയും ലോക് ഡൗണ്‍ സമയത്തെ നേരമ്പോക്കുകളേയുമൊക്കെ കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റെബേക്ക സന്തോഷ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കാവ്യയെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ അതെങ്ങനെയാവുമെന്നും അതേക്കുറിച്ചായിരുന്നു തന്‍രെ ആശങ്കയെന്നും റെബേക്ക സന്തോഷ് പറയുന്നു. കാവ്യ എന്നില്‍ സുരക്ഷിതയാണെന്ന് മനസ്സിലായപ്പോള്‍ സന്തോഷം തോന്നി. വീണ്ടും ഷൂട്ടിംഗിനായി പോവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലോക് ഡൗണിന് ശേഷമുള്ള കണ്ടെത്തലില്‍ ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ന്ന് കഴിഞ്ഞിട്ടില്ലെന്നും താരം പറയുന്നു. ഒരാളുടെ കഥ തന്നെ സിനിമയ്ക്കും സീരിയലിനും മാത്രമുണ്ട്.

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  Rebeca Santhosh

  സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് ഷൂട്ടിംഗ് നടത്തുന്നത്. കുറച്ച് അംഗങ്ങളേ ഇപ്പോഴുള്ളൂ. എല്ലാവരും അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് എല്ലാം ചെയ്യുന്നത്. ലോക് ഡൗണ്‍ സമയത്താണ് വീട്ടുകാരോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാനായത്. ഫോട്ടോഗ്രാഫിയിലും വെബ് സീരീസിലുമൊക്കെയായി ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ലോക് ഡൗണായതോടെ ബോറടിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു, ആ സമയത്ത് അമ്മ നല്‍കിയ മറുപടിയാണ് തന്നെ ആശ്ചര്യപ്പെടുത്തിയതെന്നും റെബേക്ക പറയുന്നു. എല്ലാ ദിവസവും എന്‍രെ അവസ്ഥ ഇതാണെന്നായിരുന്നു അമ്മ നല്‍കിയ മറുപടി. നമ്മളെല്ലാം തിരക്കുകളുമായി പോവുമ്പോഴും വീടുകളില്‍ അമ്മമാര്‍ ഇതേ അവസ്ഥയിലായിരിക്കുമെന്നോര്‍ത്തത് അപ്പോഴാണെന്നും താരം പറഞ്ഞിരുന്നു.

  English summary
  Rebecca Santhosh about Kasthooriman serial experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X