കാവ്യയെപ്പോലെ തന്നെയാണല്ലോ റെബേക്കയും! പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് റൊമാന്‍റിക് ആശംസയുമായി താരം!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്പരയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. കാവ്യ-ജീവ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായെത്തുന്ന റെബേക്ക സന്തോഷിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക പങ്കുവെക്കുന്ന വിശേഷങ്ങളല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

അഭിനേത്രിയായി മാത്രമല്ല ഇടയ്ക്ക് അവതാരകയായും റെബേക്ക എത്തിയിരുന്നു. റിയാലിറ്റി ഷോയുമായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താനെന്ന് റെബേക്ക അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഇടയ്ക്ക് പ്രിയതമനെക്കുറിച്ച് വാചാലയായും താരമെത്താറുണ്ട്.

Rebecca Santhosh

ഈ ദിവസം താനെങ്ങനെ മറക്കും. തന്നെ സന്തോഷവതിയാക്കുന്ന, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിയുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും മികച്ചത് തന്നെ സമ്മാനിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. നിങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് തന്നെ നയിക്കുന്നതെന്നും ഒരുപാട് സ്നേഹിക്കുന്നുവെന്നും റെബേക്ക കുറിച്ചിട്ടുണ്ട്. ശ്രീജിത്തിനേയും ടാഗ് ചെയ്താണ് റെബേക്ക ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X