കാവ്യയുടെ സര്‍പ്രൈസില്‍ അമ്പരന്ന് ജീവ! റെബേക്കയ്ക്കും സംഘത്തിനും നന്ദി പറഞ്ഞ് ശ്രീറാം രാമചന്ദ്രന്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ പരമ്പര അവസാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ജീവയെന്ന സൂപ്പര്‍ സ്റ്റാറിന്റേയും കുടുംബത്തിന്റെയും കഥയുമായാണ് കസ്തൂരിമാന്‍ എത്തിയത്. ജീവയായി വേഷമിട്ട ശ്രീറാം രാമചന്ദ്രനും കാവ്യയായെത്തിയ റെബേക്ക സന്തോഷിനും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവ്യ എന്നാണ് ഇവരെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

റെബേക്കയും ശ്രീറാമും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ഇവരെത്താറുണ്ട്. ശ്രീറാമിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് റെബേക്ക സന്തോഷും സംഘവും. ജീവയും കാവ്യയുമായുള്ള അടിയും കുസൃതിയും ഇനിയും തുടരട്ടെയെന്നായിരുന്നു പരമ്പരയിലെ അഭിനേതാക്കളിലൊരാളായ ഹരിത ജി നായര്‍ പറഞ്ഞത്. താന്‍ ശരിക്കും ആഘോഷം മിസ്സ് ചെയ്‌തെന്നും താരം പറഞ്ഞിരുന്നു.

Sreeram

ശരിക്കും സര്‍പ്രൈസായിരുന്നുവെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീറാം കുറിച്ചിട്ടുണ്ട്. കസ്തൂരിമാനിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. റെബേക്കയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ശ്രീറാം പറഞ്ഞിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയരംഗത്തെത്തിയ ശ്രീറാം മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ്. റെബേക്കയാവട്ടെ അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയിരുന്നു. സരിഗമപയില്‍ ജീവയ്‌ക്കൊപ്പം റെബേക്കയും എത്തിയിരുന്നു.

സൂപ്പര്‍ സ്റ്റാര്‍ ജീവയുടെ ഭാര്യയായി കാവ്യയെന്ന വക്കീല്‍ എത്തുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമായാണ് കസ്തൂരിമാന്‍ മുന്നേറുന്നത്. ബീന ആന്റണി, പ്രവീണ, ശ്രീലത നമ്പൂതിരി, പ്രതീക്ഷ, രാഘവന്‍ തുടങ്ങി വന്‍താരനിരയാണ് ഈ പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. കാവ്യ-ജീവ താരജോഡിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്.

kashthooriman

പിറന്നാളാഘോഷത്തെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതിനായി കണ്ണേട്ടനെ തങ്ങള്‍ മാറ്റിയിരിക്കുകയാണെന്നും പുള്ളിക്ക് അത് ഫീലായെന്നും പറഞ്ഞ് റെബേക്കയും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തങ്ങളുടെ ആഘോഷത്തെക്കുറിച്ച് ഇവര്‍ വ്യക്തമാക്കിയത്. ശ്രീറാമിന്റെ മനോഹരമായ ചിത്രങ്ങളായിരുന്നു സമ്മാനമായി നല്‍കിയത്. അതീവ സന്തോഷത്തോടെ സമ്മാനം തുറക്കുന്ന ശ്രീറാമിനേയും കേക്ക് മുറിക്കുന്നതിന്റെയുമൊക്കെ വീഡിയോയും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

കൃഷ്ണശങ്കറുള്‍പ്പടെ ശ്രീറാമിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. എല്ലാവരേയും കാണിക്കുന്ന വീഡിയോ ആയതിനാലാണ് തങ്ങള്‍ ഡീസന്റായതെന്ന് താരം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കുള്ള ട്രീറ്റുമായി ഉടനെ തന്നെ വന്നോളൂയെന്നും ഇല്ലെങ്കിലത്തെ കാര്യത്തെക്കുറിച്ച് അറിയാമല്ലോയെന്നും കൃഷ്ണശങ്കര്‍ ശ്രീറാമിനോട് പറയുന്നുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X