മമ്മൂട്ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത് അനുഗ്രഹം: കിഷോര്‍ സത്യ
മമ്മൂട്ടി ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങിന് പോയി, സംഘാടകരെയും സീരിയല്‍ താരങ്ങളെും അടച്ചാക്ഷേപിച്ചെന്ന് വാര്‍ത്ത കഴിഞ്ഞ് മൂന്ന് നാല് ദിവസമായി സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കുകയാണ്. മമ്മൂട്ടി ഒരു തമാശ പറഞ്ഞതാണെന്നും അതെല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സംഭവത്തിന് സാക്ഷിയായ സത്യന്‍ അന്തിക്കാട് പറഞ്ഞതോടെയാണ് വിവാദം അല്പമൊന്ന് കെട്ടടങ്ങിയത്.
സീരിയല്‍ താരങ്ങള്‍ക്ക് മമ്മൂട്ടിയോട് കടുത്ത അമര്‍ഷമാണെന്നാണ് ഇപ്പോഴും ഒരു കൂട്ടുര്‍ പറഞ്ഞു നടക്കുന്നത്. എന്നാല്‍ മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച കിഷോര്‍ സത്യ അതൊരു അനുഗ്രഹമായാണ് കരുതുന്നത്.

കറുത്തമുത്ത് എന്ന സീരിയിലിലെ നായകനാണ് കിഷോര്‍ സത്യ. മികച്ച സീരിയലിനുള്ള പുരസ്‌കാരം കറുത്തമുത്തും മികച്ച നടനുള്ള പുരസ്‌കാരം നേടിയത് കിഷോര്‍ സത്യയുമാണ്. കിഷോറിന് പുരസ്‌കാരം സമ്മാനിച്ചത് മമ്മൂട്ടിയും.
മമ്മൂക്കയില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാനായത് അനുഗ്രഹമായാണ് കാണുന്നത്. അദ്ദേഹം അവാര്‍ഡ് നല്‍കിയപ്പോള്‍ സ്‌നേഹത്തിന്റെ സ്പര്‍ശം എനിക്ക് അനുഭവപ്പെട്ടിരുന്നെന്നും കരുതലിന്റെ അടുപ്പവുമുണ്ടായിരുന്നെന്നും കിഷോര്‍ പറയുന്നു
തസ്‌കര വീരന്‍ എന്ന ചിത്രത്തില്‍ കിഷോര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴും ആ കരുതലുണ്ടായിരുന്നു എന്ന് കിഷോര്‍ പറഞ്ഞു. സാധാരണ മമ്മൂക്കയെ കാണുമ്പോള്‍ ആരാധകര്‍ അങ്ങോട്ടു കൈ കൊടുക്കാന്‍ ആവേശം കാട്ടുകയല്ലേ ചെയ്യാറ്. ഇവിടെ അവാര്‍ഡ് ചടങ്ങില്‍ മമ്മൂക്ക എനിക്ക് കൈ തരുകയായിരുന്നു- കിഷോര്‍ സത്യ പറഞ്ഞു.


Click it and Unblock the Notifications