'പതിനെട്ടിൽ വിവാഹം, എപ്പോഴും വഴക്ക്, കുട്ടിയുള്ളതുകൊണ്ട് അഡ്ജസ്റ്റ്മെന്റ്, സ്നേഹമല്ല ട്രോമ ബോണ്ടിങ്ങ് മാത്രം'

By Desk

ഓട്ടോ​ഗ്രാഫ് എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ നടിയാണ് ശ്രീക്കുട്ടി. അഭിനയത്തിൽ സജീവമല്ലെങ്കിലും യുട്യൂബ് വ്ലോ​ഗിങും ക്ലോത്തിങ് ബിസിനസും എല്ലാമായി സജീവമാണ് നടി. സീരിയൽ ക്യാമറാമാനായിരുന്ന മനോജാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വേദ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. അടുത്തിടെയായിരുന്നു ഇരുവരുടേയും പതിമൂന്നാം വിവാഹ വാർഷികം.

അന്ന് വെഡ്ഡിങ് ആനിവേഴ്സറി സെലിബ്രേഷന്റെ വീഡിയോ പങ്കുവെച്ചപ്പോൾ ശ്രീക്കുട്ടി പറഞ്ഞ ചില കാര്യങ്ങളാണ് റെഡ്ഡിറ്റിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. കേവലം ഒരു വർഷം മാത്രം കാലാവധി പറഞ്ഞ ദാമ്പത്യ ജീവിതമായിരുന്നു എന്റേയും ഏട്ടന്റേയും. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുണ് അങ്ങനെ പറഞ്ഞത്.

Sreekutty
Photo Credit: Sreekutty / Instagram

ഇപ്പോൾ പതിമൂന്ന് വർഷം പിന്നിട്ട് നിൽക്കുകയാണ്. ആരോടാണ് നന്ദി പറയേണ്ടത് എന്നൊന്നും അറിയില്ല. എല്ലാവരുടെ ജീവിതത്തിലും ഉള്ളതുപോലെ വഴക്കും ബഹളവും ഞങ്ങളുടെ ജീവിതത്തിലുമുണ്ട്. എപ്പോഴും വഴക്കാണ്. മുപ്പത് ദിവസമുണ്ടെങ്കിൽ ഇരുപത്തിയഞ്ച് ദിവസവും വഴക്കാണ്. ഇപ്പോൾ ഡിവോഴ്സാകും എന്ന രീതിയിലുള്ള വഴക്കാണ്. ഒരു മണിക്കൂർ കഴിയുമ്പോൾ വീണ്ടും കൂളാകും. പിന്നെ വീണ്ടും വഴക്ക് കൂടും.

അതാണ് ഞങ്ങളുടെ ഒരു ജീവിതം. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും നമ്മളൊന്നിച്ച് അല്ലാതെ പറ്റില്ല. ഏട്ടനെ ഞാനും സഹിക്കുന്നു... എന്നെ ഏട്ടനും സഹിക്കുന്നു. അല്ലാതെ ഒരാൾക്ക് മാത്രം ക്രെഡിറ്റ് എന്നൊന്നുമില്ല. ഞങ്ങൾ രണ്ടുപേരും ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിൽ അങ്ങ് പോകുന്നു. ‍ഞങ്ങൾ രണ്ടുപേരിൽ ഞാനാണ് കുറച്ച് കൂടുതൽ പ്രശ്നക്കാരിയെന്ന് തോന്നുന്നു.

ഏട്ടന് ഭയങ്കര ദേഷ്യമാണ്. പക്ഷെ ആള് പാവമാണ്. എനിക്ക് ഭയങ്കര ദേഷ്യമാണ്. ഞാൻ ഭയങ്കരിയുമാണ്. പതിമൂന്ന് വർഷം ദാമ്പത്യം പോയതിന്റെ പ്രധാന കാരണം ഞങ്ങളുടെ മകൾ വേദയാണ്. അവളില്ലാത്ത ജീവിതം ഞങ്ങൾക്ക് ചിന്തിക്കാനാവില്ല. വഴക്ക് ഡിവോഴ്സിന്റെ വക്ക് വരെ എത്തുമ്പോൾ വേദക്കുട്ടി വിഷമിച്ചിരിക്കുന്നത് കാണും. അപ്പോൾ ഞങ്ങൾ തമ്മിലുള്ള പ്രശ്നം സോൾവാകും. അവളുടെ വിഷമം കാണാൻ കഴിയാത്തതുകൊണ്ടാണ്.

ദേഷ്യവും വഴക്കുമൊക്കെ അവിടെ കളഞ്ഞിട്ട് ഞങ്ങൾ വീണ്ടും ഒന്നാകുന്നത്. ഒരിക്കലും ചേരാത്ത ഞങ്ങളാണ് ഒരുമിച്ച് ഇവിടെ ചേർന്ന് ഇരിക്കുന്നു എന്നാണ് ശ്രീകുട്ടി പറഞ്ഞത്. നടിയുടെ വാക്കുകൾ വൈറലായതോടെ ഒരു ദാമ്പത്യം എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമാണ് ഇരുവരും എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Sreekutty
Photo Credit: Sreekutty / Instagram

ട്രോമ ബോണ്ടിങ് എന്നാണ് ചിലർ ഇവരുടെ ദാമ്പത്യത്തെ വിശേഷിപ്പിച്ചത്. ദമ്പതികൾ എന്നതിലുപരി മാതാപിതാക്കളായി ജീവിക്കാൻ മാത്രമാണ് ഇരുവരും ശ്രമിക്കുന്നത് എന്നതും വീഡിയോയിൽ വ്യക്തമാണെന്നും കമന്റുകളുണ്ട്. ട്രോമ ബോണ്ടിങ് ദാമ്പത്യത്തിൽ ആയിരിക്കുന്നവർക്ക് ബോധം വരാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പലതും സ്നേഹമായി അവിടെ തെറ്റിദ്ധരിക്കപ്പെടും. ശ്രീക്കുട്ടിയും മനോജും പ്രധാന്യം കൊടുക്കുന്നത് പാരന്റിങിനാണ്.

അവർക്കിടയിൽ രണ്ടാമതാണ് പാട്നർഷിപ്പ് വരുന്നത്. ദാമ്പത്യത്തിൽ തൊണ്ണൂറ് ശതമാനവും വഴക്കാണെങ്കിൽ അവിടെ സ്നേഹത്തിന് സ്ഥാനം കാണുകയില്ല, ശ്രീക്കുട്ടി പ്രണയത്തിലായതും വിവാഹിതയായതും ഇരുപതിനോട് അടുക്കും മുമ്പാണ്. അന്ന് മനോജിന് 30 വയസുണ്ട്. വൈകാതെ ഇരുവർക്കും കുഞ്ഞും പിറന്നു. അവർ മിക്കവാറും എല്ലാ ദിവസവും വഴക്കിടാറുണ്ടെന്ന് ശ്രീക്കുട്ടി തന്നെ പറയുന്നു. എന്നിട്ടും അവർ ഇതുപോലെ തന്നെ ഒരുമിച്ച് തുടരണമെന്ന് നടി ആ​ഗ്രഹിക്കുന്നു.

അവർ വേർപിരിയാത്തതിന്റെ ഒരേയൊരു കാരണം അവരുടെ കുട്ടി മാത്രമാണ്. ദുഖകരമെന്ന് പറയട്ടെ... ഇന്ത്യയിലെ മിക്ക ദാമ്പത്യങ്ങളുടേയും അവസ്ഥ ഇതാണ്. പല സ്ത്രീകളും ശ്രീക്കുട്ടി പറയുന്നതിനോട് യോജിക്കും. യഥാർത്ഥത്തിൽ നടി ഇത്തരത്തിലുള്ള ദാമ്പത്യങ്ങളെ നോർമലൈസ് ചെയ്യുകയാണ്.

സത്യസന്ധമായി പറഞ്ഞാൽ ബഹുമാനമുള്ള ഒരു ബന്ധത്തിൽ ദമ്പതികൾ എല്ലാ ദിവസവും വഴക്കുണ്ടാക്കുമെന്ന് കരുതുന്നില്ല. നിരന്തരമായി വഴക്കുണ്ടാകുന്നുവെങ്കിൽ അതിന് അർത്ഥം നിങ്ങൾ ഒരു കാര്യത്തിലും യോജിക്കുന്നില്ല എന്നാണ് എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X