യുഎസ് ബെയ്സ്ഡ് കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി, ലാപ്ടോപ്പ് ശരീരത്തിന്റെ ഭാഗം; ദിയ കൃഷ്ണ പറഞ്ഞത് കള്ളം?
സോഷ്യൽമീഡിയയിൽ എപ്പോഴും ചർച്ച വിഷയമായി മാറാറുള്ള ഇൻഫ്ലൂവൻസറാണ് ദിയ കൃഷ്ണ. കൊവിഡ് കാലത്ത് റാന്റം ലൈഫ്സ്റ്റൈൽ വ്ലോഗുകൾ പങ്കിട്ടാണ് ദിയ യുട്യൂബ് ചാനൽ ആരംഭിച്ചത്. താര കുടുംബാംഗമായതുകൊണ്ടും അന്ന് യുട്യൂബേഴ്സ് കുറവായിരുന്നതിനാലും ചാനൽ വളരെ പെട്ടന്ന് ക്ലിക്കായി. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും മില്യൺ കണക്കിന് വ്യൂസും നേടി. ലൈഫ് സ്റ്റൈൽ വ്ലോഗുകളും ട്രാവൽ, കുക്കിങ് തുടങ്ങിയവയുമാണ് ദിയയുടെ വ്ലോഗുകളിൽ പ്രധാനമായും കണ്ടന്റായി വരാറുള്ള ഘടകങ്ങൾ.
ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ചത് ദിയുടെ ഡെലിവറി വീഡിയോയ്ക്കാണ്. എൺപത് ലക്ഷത്തിന് മുകളിൽ ആളുകൾ ആ വ്ലോഗ് കണ്ട് കഴിഞ്ഞു. കൃഷ്ണ സിസ്റ്റേഴ്സിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉണ്ടെങ്കിലും ദിയ പങ്കുവെക്കുന്ന വ്ലോഗുകളാണ് പലപ്പോഴും വൈറലാകാറുള്ളതും വിവാദങ്ങൾക്ക് വഴിവെക്കാറുള്ളതും.

അടുത്തിടെ പങ്കുവെച്ച വ്ലോഗിലെ ഒരു ഭാഗം വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. കറിയിലെ ചിക്കൻ കാൽ ചോദിച്ച മരുമകൻ അശ്വിന് സിന്ധു കൃഷ്ണ അത് നിഷേധിച്ചുവെന്നതാണ് കാരണം. വലിയ കുട്ടികൾ ചിക്കൻ കാൽ കഴിക്കേണ്ടെന്ന കമന്റാണ് അശ്വിനോട് സിന്ധു പറഞ്ഞത്. മക്കൾക്ക് വേണ്ടി മരുമകനെ അവഗണിച്ചുവെന്ന തരത്തിലായിരുന്നു സിന്ധുവിന് എതിരെ വന്ന വിമർശനം. പ്രസവശേഷം കഴിഞ്ഞ രണ്ട് മാസമായി ഇരുവരും ദിയയുടെ വീട്ടിലാണ് താമസം.
മൂന്ന് മാസം കഴിഞ്ഞശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മാറാനാണ് ഇരുവരുടേയും പ്ലാൻ. ചിക്കൻ കാൽ വിവാദം വന്നതോടെ ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാകുന്നത് അശ്വിന്റെ ജോലിയും ശമ്പളവുമെല്ലാമാണ്. തീർത്തും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ വളർന്നവരാണ് ദിയയും അശ്വിൻ ഗണേഷും. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ കൃഷ്ണകുമാർ എന്തുകൊണ്ട് മകളെ ഒരു മിഡിൽ ക്ലാസ് പയ്യന് കെട്ടിച്ചുകൊടുക്കുന്നുവെന്ന ചോദ്യം ഉയർന്നിരുന്നു.
ഇപ്പോഴും മിഡിൽ ക്ലാസ് പയ്യൻ എന്ന ടാഗിൽ തന്നെയാണ് താരപുത്രിയുടെ ഫോളോവേഴ്സ് അശ്വിനെ ട്രീറ്റ് ചെയ്യുന്നത്. റെഡ്ഡിറ്റിലെ ചർച്ചയുടെ ഭാഗമായി വന്ന കമന്റുകളിലും അത് വ്യക്തമാണ്. ഐടി മേഖലയിലാണ് അശ്വിൻ ജോലി ചെയ്യുന്നത്. ആക്സന്റർ എന്നാണ് കമ്പനിയുടെ പേരെന്നാണ് റെഡ്ഡിന്റെ കമന്റുകളിൽ നിന്നും മനസിലാകുന്നത്. വിരളമായി മാത്രമെ അശ്വിൻ ഓഫീസിൽ പോയി ജോലി ചെയ്യാറുള്ളു. ഭൂരിഭാഗം സമയവും വീട്ടിലിരുന്ന് തന്നെയാണ് വർക്ക് ചെയ്യുന്നത്.
ദിയയുടെ ചാനൽ ഫോളോ ചെയ്യുന്നവർക്ക് അറിയാം... അശ്വിന്റെ ശരീരത്തിന്റെ ഭാഗമായി ലാപ്ടോപ്പ് മാറി എന്നത്. ഭക്ഷണം കഴിക്കുമ്പോഴും ദിയയ്ക്കൊപ്പം ട്രിപ്പ് പോകുമ്പോഴും മകനെ പാടി ഉറക്കുമ്പോൾ പോലും അശ്വിനൊപ്പം ലാപ്ടോപ്പ് കാണാം. അശ്വിൻ എന്തുകൊണ്ട് ഓഫീസിൽ പോയി ജോലി ചെയ്യുന്ന ദിവസങ്ങളില്ല, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ആളുകൾ ഇത്തരത്തിൽ ലാപ്ടോപ്പുമായി കറങ്ങി നടക്കുന്നവരാണോ എന്ന ഒരാളുടെ ചോദ്യത്തിൽ നിന്നാണ് റെഡ്ഡിറ്റ് ചർച്ചയുടെ തുടക്കം.

യുഎസ് ബെയ്സ്ഡ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന് പറഞ്ഞാണ് ദിയ അശ്വിനെ ആദ്യമായി വ്ലോഗിൽ പരിചയപ്പെടുത്തിയത്. പക്ഷെ ഏഴ് വർഷത്തെ എക്സ്പീരിയൻസുണ്ടെങ്കിലും അശ്വിൻ ആക്സന്ററിലെ ലെവൽ 11 എംപ്ലോയിയാണ്. ജോലി ചെയ്യുന്ന രീതിയും സമർപ്പണമില്ലാത്ത പെരുമാറ്റവും കണക്കിലെടുക്കുമ്പോൾ 50000 ൽ താഴെയായിരിക്കും അശ്വിന് ശമ്പളം.
പിന്നെ എന്തുകൊണ്ട് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന് അശ്വിനെ ദിയ പരിചയപ്പെടുത്തിയെന്ന് അറിയില്ല. സഹോദരൻ വഴിയാണ് ജോലിയിൽ കയറിയതെന്നും അറിയാൻ കഴിഞ്ഞുവെന്നും ചിലർ കുറിച്ചു. ഒരു കമ്പനിയിൽ ജീവനക്കാരനായിരിക്കെ ലാപ്ടോപ്പുമായി വിദേശയാത്രകൾ അശ്വിൻ എങ്ങനെ നടത്തുന്നുവെന്ന സംശയവും ചിലർ പങ്കുവെച്ചു.
പൊതുവെ ഇത്തരം കമ്പനിയിൽ ജോലി ചെയ്യുന്നവർ... അവർ വർക്ക് ഫ്രം ഹോം ആണെങ്കിൽ കൂടിയും ഇത്തരം യാത്രകൾ നടത്തുമ്പോൾ പ്രത്യേക അനുമതി വാങ്ങി ലീവ് എടുക്കണമത്രെ. എന്നാൽ അശ്വിൻ അതൊന്നും ചെയ്യാറുണ്ടെന്ന് ലാഘവത്തിലുള്ള പെരുമാറ്റം കാണുമ്പോൾ തോന്നുന്നില്ലെന്നും കമന്റുകളുണ്ട്. കരിയറിനെക്കുറിച്ച് ശരിക്കും ഗൗരവമുള്ള ആളുകൾ ആക്സന്റർ പോലുള്ള കമ്പനികളിൽ അധികകാലം തുടരില്ലെന്നും ഡെവലപ്പർ ആയിട്ടല്ല ടെസ്റ്ററായിട്ടാണ് അശ്വിൻ ജോലി ചെയ്യുന്നതും ചിലർ പറഞ്ഞു.


Click it and Unblock the Notifications