തുടരെ തെറ്റായ തെരഞ്ഞെടുപ്പുകൾ; കുട്ടിയുള്ളവർ വേറെ വിവാഹം ചെയ്താൽ എന്താ?; വിമർശനവും സ്വാതിയുടെ മറുപടിയും!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ താരത്തിന് ഇന്ന് വലിയൊരു ആരാധകവൃന്ദമുണ്ട്. ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തിലാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സ്വാതി എത്തിയത്. ജോയ്‍സിയുടെ ജനപ്രിയ നോവലിന്‍റെ സീരിയല്‍ രൂപമായ ഭ്രമണത്തിലെ നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്വാതിയുടെ ആദ്യ വിവാഹം 2020ൽ ഒരു സീരിയൽ ക്യാമറമാനുമായിട്ടായിരുന്നു. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയാണ് അന്ന് നടിയുടെ കഴുത്തിൽ താലി ചാർത്തിയത്. കുടുംബത്തിന്റെ പിന്തുണ നടിക്ക് ലഭിച്ചിരുന്നില്ല. ഇരുപതുകളിലേക്ക് ചുവടുവെച്ചതേയുണ്ടായിരുന്നുള്ളു സ്വാതി. പക്ഷെ പ്രതീഷും ഒത്തുള്ള ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

ഇരുവരും വേർപിരിഞ്ഞു. പിന്നീട് കഴിഞ്ഞ കുറച്ച് കാലമായി ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു സ്വാതിയുടേത്. എന്നാൽ അടുത്തിടെ മുതൽ മറ്റൊരു സീരിയൽ ക്യാമറമാനായ വിഷ്ണു സന്തോഷുമായി സ്വാതി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചാണ് യാത്രകളും താമസവുമെല്ലാം. വിഷ്ണുവിന്റെ ആദ്യ വിവാഹം സീരിയൽ നടി അനുശ്രീയുമായിട്ടായിരുന്നു. അതും ഒരു ഒളിച്ചോട്ട വിവാഹമായിരുന്നു. ഇരുവർക്കും ആരവ് എന്നൊരു മകനുണ്ട്.
കുഞ്ഞിന്റെ സംരക്ഷണം അനുശ്രീക്കാണ്. നിരന്തരമായി വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ മുൻകാല ജീവിതവുമായി ബന്ധപ്പെടുത്തി നടിയെ കുറിച്ച് റെഡ്ഡിറ്റിൽ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്. തുടരെ തുടരെ തെറ്റായ തെരഞ്ഞെടുപ്പുകൾ നടത്തി സ്വാതി ജീവിതം നശിപ്പിക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
അടുത്തിടെ വിഷ്ണു സിന്ദൂരം തൊടുവിക്കുന്ന ഫോട്ടോകളും സ്വാതി പങ്കുവെച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞുവോയെന്ന ആരാധകരുടെ ചോദ്യത്തോട് നടി പ്രതികരിച്ചിരുന്നില്ല. അനുശ്രീയെ വിഷ്ണു നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. ഒരു ക്ഷേത്രിത്തിൽ വെച്ച് താലികെട്ടി വിവാഹം എന്ന ചടങ്ങ് നടത്തുക മാത്രമാണ് ചെയ്തത്. അതിനാൽ തന്നെ നിയമപരമായ കുരുക്ക് സ്വാതിയെ വിവാഹം ചെയ്യുന്ന കാര്യത്തിൽ വിഷ്ണുവിന് മറികടക്കേണ്ടി വരില്ല.
സ്വാതി നിത്യാനന്ദിന് എന്താണ് സംഭവിക്കുന്നത്?. മാതാപിതാക്കളുടെ സമ്മതമില്ലാതെ അവർ മുമ്പ് ഒരു ക്യാമറാമാനെ വിവാഹം കഴിച്ചിരുന്നു. പക്ഷെ പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ അവർ മറ്റൊരു ക്യാമറാമാനുമായി അയാൾ മറ്റൊരു സീരിയൽ നടിയുടെ മുൻ ഭർത്താവായ വ്യക്തിയുമായി ബന്ധം പുലർത്തുന്നു. അടുത്തിടെ ചില കാരണങ്ങളാൽ അഭിനയിച്ചിരുന്ന സീരിയലിൽ നിന്ന് സ്വാതിക്ക് പിന്മാറേണ്ടി വന്നു.

സ്വാതി അശ്രദ്ധയോടെ ജീവിതം കൈകാര്യം ചെയ്യുന്നതായി തോന്നുന്നു. തുടരെ തുടരെ തെറ്റായ തെരഞ്ഞെടുപ്പുകൾ നടത്തുന്നു. അന്ന് വീട്ടുകാരെ വേദനിപ്പിച്ചു ഇപ്പോൾ വിഷ്ണുവിനെ പങ്കാളിയാക്കി അനുശ്രീയുടെ കുഞ്ഞിന് അച്ഛനില്ലാതെയായി. വിമർശിച്ച് വരുന്ന കമന്റുകൾക്ക് പരുഷമായ ഭാഷയിലാണ് നടി മറുപടി നൽകുന്നത് എന്നിങ്ങനെ നീളുന്നു സ്വാതിയെ കുറിച്ചുള്ള റെഡ്ഡിറ്റ് ചർച്ചകൾ. തന്റെ വ്യക്തി ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുവെന്ന് തോന്നിയപ്പോൾ ഒരിക്കൽ സ്വാതി തന്നെ പ്രതികരിച്ചിരുന്നു.
എന്നെ ബാധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരാറുണ്ട്. ചിലത് എഫക്ട് ചെയ്യാറുമുണ്ട്. കല്യാണം കഴിഞ്ഞ സമയത്താണ് നെഗറ്റീവ് കമന്റുകൾ കൂടുതലും വന്നത്. സെലിബ്രിറ്റികൾ വിവാഹം ചെയ്ത് കഴിയുമ്പോൾ എപ്പോഴാണ് ഡിവോഴ്സ്?, എന്തിന് ഇയാളെ വിവാഹം കഴിച്ചു എന്നൊക്കെയുള്ള തരത്തിൽ കമന്റുകൾ കാണാറുണ്ട്.
എന്‍റെ താൽപര്യമാണ് ആരെ കല്യാണം കഴിക്കണം എങ്ങനെ ജീവിക്കണമെന്നുള്ളത്. അതിൽ മറ്റുള്ള ആളുകൾ ഇടപെട്ട് സംസാരിക്കേണ്ട കാര്യമില്ല. കുട്ടികളുള്ളവർ മറ്റൊരാളെ വിവാഹം ചെയ്താൽ എന്താണ് കുഴപ്പം. അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യമല്ലേ എന്നാണ് സ്വാതി അന്ന് പ്രതികരിച്ച് ചോദിച്ചത്.


Click it and Unblock the Notifications