'കുട്ടിക്കാലത്തെ ഒറ്റപ്പെട്ടു, കാനഡയിൽ ഒറ്റയ്ക്കുള്ള ജീവിതം, ഇത്രയൊക്കെ അനുഭവിച്ചിട്ടും വീണ്ടും സ്വീകരിച്ചു'
കഴിഞ്ഞ ദിവസമാണ് അഹാന കൃഷ്ണയുടെ കസിൻ സിസ്റ്ററും യുട്യൂബറുമായ തൻവി സുധീർ ഘോഷ് താൻ വീണ്ടും അമ്മയാകാൻ പോവുകയാണെന്ന സന്തോഷം യുട്യൂബ് വ്ലോഗിലൂടെ അറിയിച്ചത്. തൻവി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ്. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് തൻവി സുധീർ ഘോഷ്. തൻവി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു.
ശേഷം സിന്ധുവിന്റെ മാതാപിതാക്കളാണ് തൻവിയെ വളർത്തിയത്. അമ്മയ്ക്കും അച്ഛനുമൊപ്പം നിന്ന് വളരാനുള്ള സാഹചര്യം അന്ന് തൻവിക്ക് ലഭിച്ചിരുന്നില്ല. കോളേജ് പഠന കാലത്താണ് യോജിയുമായി തൻവി പ്രണയത്തിലാകുന്നത്. ഇരുപത്തിയൊന്ന് വയസിൽ വിവാഹിതയുമായി. വൈകാതെ ലിയാൻ എന്ന ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

കാനഡയിലേക്ക് പഠിക്കാനായി വരുമ്പോൾ തന്നെ തൻവി ഗർഭിണിയായിരുന്നു. യോജി അന്ന് സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. തൻവി കാനഡയിലേക്ക് പറന്നപ്പോൾ മുതൽ ചെറിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ഇരുവർക്കും ഇടയിൽ ഉണ്ടായി തുടങ്ങിയിരുന്നു. ഒരാളുടേയും സഹായം ലഭിക്കാതെയാണ് തൻവി തന്റെ ഗർഭകാലവും പ്രസവവും എല്ലാം മാനേജ് ചെയ്തത്. പ്രസവം കഴിഞ്ഞ് പത്താം ദിവസം ദിവസം ജോലിക്കും തിരികെ കയറി.
മൂന്ന് വയസുവരെ മകനെ തൻവി ഒറ്റയ്ക്കാണ് വളർത്തിയത്. യോജിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചാണ് തൻവി കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും കൗൺസിലിങിന് വിധേയരായി അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും സംസാരിച്ച് പരിഹരിച്ച് അടുത്തിടെയാണ് വീണ്ടും ഒത്തുചേർന്നത്.
ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസം. റീയൂണിയൻ സംഭവിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് തൻവി വീണ്ടും ഗർഭിണിയായിരിക്കുന്നത്. ദിയയുടെ ഓമിക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് എത്താൻ പോകുന്ന പേരക്കുട്ടിയാകും തൻവിയുടെ കുഞ്ഞ്. അതേസമയം തൻവി രണ്ടാമത്തെ പ്രഗ്നൻസി റിവീൽ ചെയ്തതിനെ ചുറ്റിപറ്റിയാണ് റെഡ്ഡിറ്റിൽ ചർച്ചകൾ.
ഭർത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചിട്ട് മാസങ്ങൾ മാത്രമല്ലേ പിന്നിട്ടിട്ടുള്ളു അതിനിടയിൽ രണ്ടാമത്തെ പ്രഗ്നൻസിയിലേക്ക് തൻവി കടന്നത് എടുത്ത് ചാട്ടമായിപ്പോയി എന്ന തരത്തിലാണ് പ്രതികരണങ്ങൾ. കുട്ടിക്കാലത്തെ ഒറ്റപ്പെട്ടവൾ. ആദ്യ ഗർഭകാലത്തോ കുഞ്ഞ് ജനിച്ചശേഷമോ ഒരു സഹായവും ചെയ്യാത്ത ഭർത്താവ്. ഇത്രയൊക്കെ അനുഭവിച്ചിട്ടും അയാളെ വീണ്ടും സ്വീകരിച്ചു. വീണ്ടും അയാളുടെ കുഞ്ഞ് ഗർഭം ധരിക്കും മുമ്പ് ഒന്നുകൂടി തൻവി ചിന്തിക്കണമായിരുന്നു.

എന്നിരുന്നാലും ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സമാധാനപരവും സന്തോഷകരവുമായ ഗർഭകാലം ഉണ്ടാകാൻ ആശംസകൾ നേരുന്നു, ഒരു ഉത്തരവാദിത്തവും ഇല്ലാത്തതുപോലെ. കുടുംബ ജീവിതത്തിലും കരിയറിലും സാമ്പത്തികമായും കൂടുതൽ സ്ഥിരതയുള്ളവരാകാൻ ശ്രമിച്ചശേഷം മാത്രം പുതിയൊരു കുഞ്ഞിനെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ മതിയായിരുന്നു, ഓർമ്മ ശരിയാണെങ്കിൽ ഭർത്താവ് ആദ്യ ഗർഭകാലത്ത് മോശമായി പെരുമാറിയതിനെ കുറിച്ച് തൻവി റീലുകളും പോസ്റ്റുകളും പങ്കുവെച്ചതായി ഓർക്കുന്നു.
രജിസ്റ്റർ വിവാഹത്തിന് പിന്നാലെ തൻവി ഗർഭിണിയായിരുന്നതായി കേട്ടിട്ടുണ്ട്. പെട്ടെന്നുള്ള വിവാഹത്തിനുശേഷം തൻവി കാനഡയിലേക്ക് പോയി. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഇത്രയൊക്കെ അനുഭവിച്ചിട്ടും അയാളെ വീണ്ടും സ്വീകരിച്ചല്ലോ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം രണ്ടാമത്തെ പ്രഗ്നൻസി താനും യോജിയും ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് പ്രഗ്നൻസി വീഡിയോയിൽ തൻവി വ്യക്തമാക്കിയിട്ടുണ്ട്. യോജിയും കാനഡയിൽ ഒരു ജോലി കണ്ടെത്തി കഴിഞ്ഞു. യോജി ക്രിസ്ത്യൻ മത വിശ്വാസിയാണ്. പ്രണയ വിവാഹമായിരുന്നതിനാലാണ് ആഘോഷപൂർവം നടത്താതെ രജിസ്റ്റർ വിവാഹത്തിൽ ഒതുക്കിയത്. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അവസാനമായി തൻവി കേരളത്തിൽ വന്നത്. അന്ന് മകൻ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.


Click it and Unblock the Notifications