ആ സൗഹൃദം ആദ്യ വിവാഹബന്ധം തകർത്തു, അയാളെ രണ്ടാം വിവാഹം ചെയ്തപ്പോൾ തെറ്റ് തിരിച്ചറിഞ്ഞു: റീന ജോൺ
സോഷ്യൽ മീഡിയയിൽ വെെറൽ റീലുകളിലൂടെ ചർച്ചയായി മാറിയ ആളാണ് റീന ജോൺ. വളരെ സന്തോഷവതിയായാണ് സോഷ്യൽ മീഡിയയിൽ റീനയെ കാണാറുള്ളതെങ്കിലും വലിയ വിഷമഘട്ടങ്ങൾ റീന അതിജീവിച്ചിട്ടുണ്ട്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നാളുകളെക്കുറിച്ച് റീന ജോൺ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് വിവാഹ ബന്ധങ്ങളും തകർന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റീന ജോൺ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് റീന മനസ് തുറന്നത്.
ആദ്യ വിവാഹത്തിൽ എന്റെ തെറ്റാണോ ഞാനെടുത്ത തീരുമാനത്തിന്റെ തെറ്റാണോ എന്നെനിക്ക് അറിയില്ല. അറേഞ്ച്ഡ‍് മാര്യേജായിരുന്നു. സന്തോഷകരമായി ജീവിച്ചതായിരുന്നു. പക്ഷെ ഒരു സാഹചര്യത്തിൽ മ്യൂചലായി ഡിവോഴ്സ് എടുക്കേണ്ടി വന്നു. ഞാൻ രണ്ടാമത് കല്യാണം കഴിച്ചയാൾ യുകെയിലായിരുന്നു. അങ്ങനെ യുകെയിലേക്ക് മൂവ് ചെയ്തു. ആദ്യ വിവാഹബന്ധം തകരാൻ എന്താണ് കാരണമെന്ന് അറിയില്ല. ആ വേദനയിൽ നിന്നും മോചിതയാകാൻ ഒരുപാട് കാലം എടുത്തു.

ഒരു ഫ്രണ്ട് മുഖേനെ പരിചയപ്പെട്ട വ്യക്തിയാണ്. പുള്ളിക്കെന്നെ കല്യാണം കഴിക്കണമെന്ന നിർബന്ധം വന്നു. എന്റെ മനസിൽ എവിടെയോ പതറിപ്പോയി. അങ്ങനെ സംഭവിച്ച ഡിവോഴ്സായിരുന്നു അത്. വെറും കയ്യോടെയാണ് ഞാൻ സെക്കന്റ് മാര്യേജിലേക്ക് പോകുന്നത്. മകൻ അന്ന് 9ാം ക്ലാസിലാണ്. ഒരു ലെെഫിൽ നിന്ന് വേറൊരു ലെെഫിൽ പോകുക എന്ന് പറയുന്നത് എളുപ്പമല്ല. ആ വേദന ഒരുപാട് എന്നെ വേട്ടയാടി. ആളോട് ഇപ്പോഴും വെറുപ്പില്ല. പിന്നീട് ഞങ്ങൾ കണ്ടിട്ടുണ്ട്.
ആളുടെ കല്യാണം കഴിഞ്ഞിട്ടില്ല. കോൺടാക്ടുണ്ട്. വീണ്ടും ഒരുമിക്കാൻ ശ്രമിച്ചിരുന്നു. എന്തുകൊണ്ടോ അത് വിജയിച്ചില്ല. ഡിവോഴ്സ് ഒരുപാട് ആലോചിച്ച് എടുക്കേണ്ട കാര്യമാണ്. രണ്ടാമത്തെ വിവാഹബന്ധം വലിയൊരു ട്രാജഡിയായിപ്പോയി. ഞാൻ പ്രതീക്ഷിച്ചത് പോലെ ഒരാളായിരുന്നില്ല. പുള്ളിയുടെ രീതികൾ തീർത്തും വ്യത്യസ്തമായിരുന്നു. കേരളത്തിലെ ആളാണെങ്കിലും ഒരുപാട് കാലം യുകെയിൽ ജീവിച്ചതാണ്. പുള്ളിക്ക് പുള്ളിയുടേതായ സെൽഫിഷ്നെസ് ഉണ്ടാകാം. അത് ഓരോരുത്തരുടെ പ്രകൃതമാണ്.

അത് മനസിലാക്കി ഒരുപാട് അഡ്ജസ്റ്റ്മെന്റിന് തയ്യാറായി. എന്തുകാെണ്ടോ അത് വിജയിച്ചില്ല. രണ്ടാമത്തെ വിവാഹബന്ധം 12 വർഷത്തോളം നീണ്ടു. രണ്ട് പേരിൽ നിന്നും നഷ്ടപരിഹാരത്തിന് ഞാൻ പോയിട്ടില്ല. ഉള്ളത് കൂടെ അങ്ങോട്ട് കൊടുക്കുകയായിരുന്നു. രണ്ടാമത് വിവാഹം ചെയ്തയാളുടെ സാന്നിധ്യം കാരണമാണ് ആദ്യ വിവാഹബന്ധം ഇല്ലാതായത്. അതെനിക്ക് പറ്റിയ തെറ്റാണെന്ന് നൂറ് ശതമാനം സമ്മതിക്കുന്നു. അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. ഒരു ഉത്തരം കിട്ടുന്നില്ല.
മുൻ ഭർത്താവിനോട് ഞാൻ മാപ്പ് പറഞ്ഞ് വീണ്ടും ഒരുമിക്കാൻ ശ്രമിക്കുകയായിരിക്കും പഴയ ജീവിതത്തിൽ തിരിച്ച് പോയാൽ ചെയ്യുക. ജീവിതം അമൂല്യമാണ്. ഒരു നിമിഷത്തെ തെറ്റ് കൊണ്ട് അതില്ലാതാകും. വിഷമങ്ങളെല്ലാം മറക്കാൻ വേണ്ടിയാണ് താൻ സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിക്കുന്നതെന്നും റീന ജോൺ പറയുന്നു.
വിവാഹമോചിതരാകുന്നവരോട് തനിക്ക് പറയാനുള്ളത് എടുത്ത് ചാടി തീരുമാനമെടുക്കരുതെന്നാണ്. കാരണം അത് വലിയ തീരുമാനമാണെന്നും റീന ജോൺ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ മകനെ ഓർത്താണ് താൻ മുന്നോട്ട് ജീവിച്ചതെന്നും റീന പറയുന്നു. സോഷ്യൽ മീഡിയയിൽ റീനയുടെ റീലുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. നെഗറ്റീവ് കമന്റുകൾ വരാറുണ്ടെങ്കിലും അതൊന്നും റീന കാര്യമാക്കുന്നില്ല. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഇവർ ആസ്വദിക്കുന്നു.


Click it and Unblock the Notifications