രജിത്തിനോട് വീണയ്ക്കുള്ള ആ ബന്ധം ഇതാണ്, മറച്ചുവെച്ച രഹസ്യം ഒടുവിൽ പരസ്യമാക്കി നടി...
മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ . സിനിമ- സീരിയലിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടിയുടെ മറ്റൊരു മുഖമായിരുന്നു ബിഗ് ബോസിലൂടെ കണ്ടത്. 65 ദിവസം പൂർത്തിയാക്കി ഈ ആഴ്ച വീണ ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുകയാണ്. ഷോയിലെ ഒരു ശക്തയായ മത്സരാർഥിയായിരുന്നു.
Recommended Video
നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് പേരിൽ നിന്ന് വീണ മാത്രമായിരുന്നു ഈ ആഴ്ച പുറത്തു പോയത്. എല്ലാവരേയും ഞെട്ടിപ്പിച്ച ഒരു എലിമിനേഷനായിരുന്നു ഇത്. 100ദിവസം വരെ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു വീണ. ഇപ്പോഴിത ബിഗ് ബോസിൽ നിന്ന് പുറത്തു പോകാനുളള കാരണത്തെ കുറിച്ചും രജിത്തുമായുളള അടുപ്പത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങിയതിന് ശേഷം ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യത്തെ ഒരു നോമിനേഷനിൽ ഒഴികെ ബാക്കി എല്ലാ എവിക്ഷനിലും ഞാൻ വന്നിരുന്നു. ഇത്രയും കാലം ആ വീട്ടിൽ നിൽക്കാനുള്ള കാരണം പ്രേക്ഷകർ എനിയ്ക്ക് നൽകിയ സ്നേഹമാണ്,. എന്നാൽ അവസാനമായപ്പോൾ ഞാൻ ചെയ്തത് അവർക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. അത്കൊണ്ടാകണം വോട്ട് കുറഞ്ഞതെന്നും വീണ അഭിമുഖത്തിൽ പറഞ്ഞു.

24 മണിക്കൂറിൽ പ്രധാനപ്പെട്ട 1 മണിക്കൂർ മാത്രമായിരിക്കും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എന്തൊക്കെയാണ് വന്നിരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ലെന്നും പോയി കണ്ട് നോക്കിയാലേ അറിയാൻ പറ്റുകയുള്ളൂവെന്നും വീണ പറയുന്നു. ബിഗ് ബോസ് ഹൗസിലെ 65 ദിവസത്തെ ജീവിതം ഭയങ്കര അനുഭവമായിരുന്നു. ചിലസമയത്ത് നമ്മുടെ കൈ വിട്ട് കാര്യങ്ങൾ പോകും. അതാണ് പലപ്പോഴും കൈവിട്ട് പോകുന്നതും കരയുന്നതുമെല്ലാം. തനിയ്ക്ക് നന്നായി ദേഷ്യം വരുമെന്നും അതുപോലെ കരയാൻ അറിയാമെന്നും ഇതിൽ നിന്ന് മനസ്സിലായെന്ന് വീണ പറഞ്ഞു.

100 ദിവസം ഉറപ്പിച്ചായിരുന്നു ബിഗ് ബോസ് ഹൗസിലേയ്ക്ക് വന്നത്. തനിയ്ക്ക് ഇത് ഉറപ്പുള്ള കാര്യമായിരുന്നു. 21, പിന്നെ 50 നൂറ് എന്നിങ്ങനെയായിരുന്നു വിചാരിച്ചത്. എന്നാൽ ഇടയ്ക്ക് എന്തൊ എവിടെയോ മിസ്റ്റേക്ക് പറ്റി . അത് എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും വീണ പറഞ്ഞു. രജിത്തിനോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ചും വീണ വെളിപ്പെടുത്തി.

താനും രജിത്ത് ഏട്ടനുമായി നേരിട്ട് ഒരു വഴക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹത്തിനോട് തനിയ്ക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹവുമായി എനിയ്ക്ക് അടുക്കണം എന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിന് ശ്രമിക്കുമ്പോൾ എന്തെങ്കിലും കാരണം കൊണ്ട് പിന്നിലേയ്ക്ക് വലിയും. അച്ഛനുമായി ഒരുപാട് സാമ്യം അദ്ദേഹത്തിനുണ്ട്. അച്ഛന്റെ നക്ഷത്രം, അച്ഛൻ ജനിച്ച മാസം അദ്ദേഹത്തെ പോലെ ഇരിക്കുന്നു, ഇതെല്ലാം ഒരുപോലെ വന്നതു കൊണ്ട് ആയിരിക്കാം. അച്ഛന്റെ രൂപമാണെങ്കിലും സ്വഭാവം തനി കൂതറയാണെന്ന് വന്ന ദിവസം മുതൽ പറയുന്നുണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് പുള്ളിയ്ക്ക് ഒരുപാട് നെഗറ്റീവ് ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

അച്ഛനെ വെറുതെ ചൊറിയുന്ന സ്വഭാവം എനിയ്ക്ക് ഉണ്ടായിരുന്നു. അതെ റൂട്ടിൽ തന്നെയായിരുന്നു അദ്ദേഹത്തിനോടും ഇടപെട്ടത്. എന്നാൽ അദ്ദേഹം അത് ശരിയസ്സായി എടുക്കുന്നത് പോലെ എവിടെയോ തോന്നി. പലപ്പോഴും ഞാൻ അടുക്കാൻ നോക്കും എന്നാൽ പിന്നീട് എല്ലാവരും കൂടി കളിയാക്കുമ്പോൾ തോന്നും എന്നാൽ പിന്നെ വേണ്ടെന്ന്. സ്ട്രറ്റജിയാണ് എന്ന് എല്ലാവരു പറയുമെന്ന് വിചാരിച്ചിട്ടാണ് മാറി നിന്നതെന്നും വീണ പറഞ്ഞു.


Click it and Unblock the Notifications