»   » സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്, അതെന്താ ?

സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്, അതെന്താ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റ് ചാനലിലെ റണ്‍ ബേബി റണ്‍ എന്ന ചാറ്റ് ഷോയും, രേഖ രതീഷ് അതിഥിയായ വന്ന എപ്പിസോഡും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞതാണ്. രഞ്ജിനി ഹരിദാസ് അവതാരികയായെത്തുന്ന പരിപാടിയില്‍ ഇരുവരുടെയും തല്ലായിരുന്നു നേരത്തെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ മോഹന്‍ലാലും സില്‍ക് സ്മിതയും എത്തുന്നു.

ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖ രതീഷും തമ്മില്‍ വഴക്ക്, നടി ഇറങ്ങിപ്പോയി; കാണൂ

പരിപാടിയുടെ ഒരു ഘട്ടത്തില്‍ രഞ്ജിനി ഹരിദാസ് രേഖയോട് സില്‍ക് സ്മിതയെ കുറിച്ച് ചോദിച്ചു.. സില്‍ക് സ്മിത എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മലയാളികള്‍ക്ക് ഓര്‍മവരുന്നത് മോഹന്‍ലാലിന്റെ പേരാണ് എന്നായിരുന്നു രേഖയുടെ അഭിപ്രായം

വിവാദമായ തല്ല്...

രഞ്ജിനി ഹരിദാസിന്റെയും രേഖ രതീഷിന്റെയും അടിപിടി കൊണ്ട് ശ്രദ്ധ നേടിയ എപ്പിസോഡായിരുന്നു ഇത്. ഷോയ്ക്കിടെ രഞ്ജിനി തനിക്ക് മലയാളം സീരിയല്‍ ഇഷ്ടമല്ല എന്ന് പറഞ്ഞത് പരസ്പരത്തിലെ അമ്മായി അമ്മയെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വഴക്കിട്ട് രേഖ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന വീഡിയോയും പുറത്ത് വന്നു...

പബ്ലിസിറ്റിയ്ക്ക് വേണ്ടി

എന്നാല്‍ ഈ പരിപാടിയുടെ പൂര്‍ണ രൂപം പുറത്ത് വന്നപ്പോഴാണ്, രേഖ രതീഷ് - രഞ്ജിനി ഹരിദാസ് വഴക്ക് ചാനലുകാരുടെ പബ്ലിസിറ്റിസ്റ്റണ്ടാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നു..

ഇപ്പോള്‍ വിഷയം സില്‍ക്

അടിപിടിയ്ക്ക് ശേഷം രഞ്ജിനി ഹിരിദാസിന് രേഖ രതീഷിന്റെ ചവിട്ടി ഉഴിയല്‍ എന്ന് പറഞ്ഞ് പുതിയ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ സില്‍ക് സ്മിതയാണ് വിഷയം. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സില്‍ക്കിനെ കുറിച്ചുള്ള അഭിപ്രായം

നാണിച്ചുകൊണ്ട് രഞ്ജിനി രേഖയോട് സില്‍ക് സ്മിതയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചു.. 'സില്‍ക് സ്മിതയെ പോലൊരു സ്ത്രീ ഇനിയുണ്ടാവില്ല. സില്‍ക് സ്മിത എന്ന് കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മവരുന്നത് കമല്‍ ഹസനൊപ്പമുള്ള 'പൊന്‍മേനി ഉരുകുദേ' എന്ന് തുടങ്ങുന്ന ഒരു പാട്ടാണ്്' എന്ന് രേഖ പറഞ്ഞു.

മലയാളികള്‍ക്ക് ഓര്‍മ വരുന്നത് ലാല്‍

എന്നാല്‍ മലയാളികള്‍ക്ക് സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ ഉടന്‍ വന്നു രേഖയുടെ മറുപടി, 'ലാലേട്ടന്‍!!!' തുടര്‍ന്ന് ലാലും സില്‍ക് സ്മിതയും ഒന്നിച്ചഭിനയിച്ച ഏഴിമല പൂഞ്ചോല എന്ന പാട്ട് രഞ്ജിനിയും രേഖയും ഷോയില്‍ അവതരിപ്പിച്ചു..

വീഡിയോ കാണൂ

ഏഴ് മല പൂഞ്ചോല എന്ന പാട്ട് വച്ച് രേഖയും രഞ്ജിനിയും ചവിട്ടി ഉഴിയല്‍ നടത്തുന്ന വീഡിയോ കാണാം..

ഇത് തല്ലുകൂടല്‍

രേഖയും രഞ്ജിനിയും തമ്മില്‍ തല്ലുകൂടിയതിന്റെ വീഡിയോ കൂടെ കണ്ടേക്കാം...

English summary
Rekha Ratheesh about Silk Smitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam