എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം; രേഖ രതീഷ് വീണ്ടും പ്രണയത്തിൽ?, അഞ്ചാമത്തെ പങ്കാളി സീരിയൽ നടൻ?

ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടുകയും ചെയ്ത അഭിനേത്രിയാണ് രേഖ രതീഷ്. മലയാളി പ്രേക്ഷകർക്ക് രേഖ എന്നും പരസ്പരത്തിലെ ദീപ്തി ഐപിഎസ്സിന്റെ അമ്മായിയമ്മ പദ്മാവതിയാണ്. അൽപ്പം വില്ലത്തരവും സ്നേഹവും കുശുമ്പുമെല്ലാമുള്ള അമ്മ റോൾ രേഖ മനോഹരമാക്കി. പ്രായത്തേക്കാൾ പക്വതയുള്ള റോളുകളാണ് അന്നും ഇന്നും നടി മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ചെയ്യുന്നത്.

സോഷ്യൽമീഡിയയിൽ ആക്ടീവായ താരം പങ്കിട്ട പുതിയ റീലാണ് ചർച്ചയാകുന്നത്. തന്റെ ജീവിതത്തി‌ലെ മനോഹരമായ ഒരു പുതിയ ചാപ്റ്റർ ആരംഭിക്കാൻ പോവുകയാണെന്ന് രേഖ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു. എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്.

Rekha Ratheesh

എന്റെ ജീവിതത്തിലൂടെ കടന്ന് പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം. വേദനയും നിശബ്ദതയും ഒരുപാട് ചോദ്യങ്ങളും. പക്ഷെ ഇന്ന് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം എന്നാണ് റീലിൽ രേഖ പറയുന്നുത്. വീഡിയോ അവസാനിക്കും മുമ്പ് തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം.

എന്താണ് കാര്യമെന്നത് ഉടനെ റിവീൽ ചെയ്യുമെന്നും പറഞ്ഞാണ് റീൽ അവസാനിക്കുന്നത്. സിനിമാ, സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി താരങ്ങൾ രേഖയ്ക്ക് ആശംസകൾ അറിയിച്ച് എത്തി. ഇരുവരും പ്രണയത്തിലാണോ? വിവാഹമാണോ അനൗൺസ് ചെയ്യാൻ പോകുന്നത് എന്നിങ്ങനെയുള്ള നൂറ് ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

ഇരുവരും പ്രണയത്തിലാണോയെന്ന സംശയം മുമ്പും പ്രേക്ഷകരിൽ ഉയർന്നിരുന്നു. അതിന് കാരണം രേഖയുടെ പിറന്നാൾ ദിനത്തിൽ ഈശ്വർ പങ്കുവെച്ച പോസ്റ്റായിരുന്നു. ഹാപ്പി ബർത്ത് ഡെ ലവ് എന്നാണ് രേഖയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഈശ്വർ കുറിച്ചത്. നടി ഇൻസ്റ്റ​ഗ്രാം പേജിൽ ആ പോസ്റ്റ് പിൻ ചെയ്ത് വെച്ചിട്ടുമുണ്ട്. ഈശ്വർ തമിഴ് സീരിയൽ രം​ഗത്ത് സജീവമാണ്. നടിക്കൊപ്പം ചില റീലുകളിലും ഈശ്വർ പ്രത്യക്ഷപ്പെട്ടിരുന്നു. ​ഗായകൻ കൂടിയായ ഈശ്വറും വിവാഹമോചിതനാണ്.

സീരിയൽ നടി ജയശ്രീയായിരുന്നു ഭാര്യ. 2016ൽ ആയിരുന്നു വിവാഹം. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകളുണ്ട്. ദമ്പതികൾക്ക് ഒരു മകളുണ്ട്. നടിയും രവിചന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്മിയുമായി ഈശ്വറിന് ഉണ്ടായിരുന്ന ബന്ധമാണ് ജയശ്രീയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴാൻ കാരണമത്രെ.

Rekha Ratheesh

ഇക്കാര്യം ചൂണ്ടിക്കാട്ടി ജയശ്രീ പോലീസിൽ പരാതി നൽകിയിരുന്നു. രേഖയുടെ വ്യക്തി ജീവിതം പല തവണ വിവാദമായിട്ടുണ്ട്. ഇതുവരെ നാല് പങ്കാളികൾ നടിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ആദ്യ വിവാഹം 2000ൽ യൂസഫുമായിട്ടായിരുന്നു. ആ വർഷം തന്നെ വേർപിരിഞ്ഞു. 2001ൽ നിർമ്മൽ പ്രകാശിനെ വിവാഹം ചെയ്തു. അദ്ദേഹം 2010ൽ അന്തരിച്ചു. പിന്നീട് 2012ൽ കൽപ്പനയുടെ സഹോദരൻ കമൽ റോയിയെ വിവാഹം ചെയ്തു. 2017ൽ വിവാഹമോചനം നേടി.

ശേഷം 2019ൽ അഭിലാഷ് എന്നയാൾ രേഖയുടെ ജീവിതത്തിലേക്ക് വന്നു. ഈ പങ്കാളിയുടെ ഒപ്പം അവർ പങ്കെടുത്ത ഒരു ടിവി ചാനൽ കുടുംബതർക്ക പരിപാടി വിവാദമായി മാറിയിരുന്നു. 2020ൽ ആ ബന്ധവും രേഖ അവസാനിപ്പിച്ചു. ഒരു മകനാണ് രേഖയ്ക്കുള്ളത്. നാലാമത്തെ ബന്ധവും തകർന്നതോടെ മകനിലേക്ക് രേഖയുടെ ജീവിതം ചുരുങ്ങി.

വ്യക്തി ജീവിതത്തിൽ താനെടുത്ത തീരുമാനങ്ങൾ പലതും പാളിപ്പോയിയെന്ന് രേഖ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല എന്നാണ് ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ രേഖ പറഞ്ഞത്.

More from Filmibeat

Read more about: rekha ratheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X