കഥയല്ലിത് ജീവിതം കഴിഞ്ഞ് അവരെന്നോട് ക്ഷമ പറഞ്ഞു; രേഖ രതീഷിനെ ഇന്നും കുറ്റപ്പെടുത്തുന്നവർ അറിയേണ്ടത്...
സോഷ്യൽ മീഡിയയിൽ കടുത്ത സെെബറാക്രമണം വർഷങ്ങളായി നേരിടുന്ന നടിയാണ് രേഖ രതീഷ്. യൂട്യൂബേർസിന്റെ ആക്രമണം പരിധി വിട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് രേഖ പരാതി നൽകിയത്. രേഖയ്ക്കെതിരെ മിക്കവരും ആയുധമാക്കുന്നത് മുൻവിവാഹബന്ധങ്ങളാണ്. കഥയല്ലിത് ജീവിതം എന്ന ഷോയിൽ രേഖ എത്തിയത് വലിയ ചർച്ചയായതാണ്. ഭർത്താവായിരുന്ന വ്യക്തി നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നു. ഈ ഭാര്യ രേഖയ്ക്കെതിരെ ഷോയിൽ സംസാരിച്ചു. അന്നുണ്ടായ സംഭവങ്ങളിൽ പിന്നീടൊരിക്കൽ രേഖ രതീഷ് വ്യക്തത വരുത്തിയതാണ്.
അവർ വീണ്ടും ഒരുമിച്ചെന്നും താനതിന് നിമിത്തമാകുകയായിരുന്നെന്നും രേഖ പറഞ്ഞു. കഥയല്ലിത് ജീവിതം പ്രോഗ്രാമിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്നും അന്ന് രേഖ പറഞ്ഞു. അന്നത്തെ പ്രാേഗ്രാമിൽ നടന്ന കാര്യങ്ങളുണ്ട്. പല കാര്യങ്ങളും കട്ട് ചെയ്ത് കാണിച്ചു. പ്രോഗ്രാം കഴിഞ്ഞ് അവരെല്ലാം എന്നെ കാണാൻ വന്ന് സോറി പറഞ്ഞു എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കുമോ. ഇല്ല. ആ ഷോയിൽ പങ്കെടുക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞാൻ എന്റെ ഇഷ്ടപ്രകാരം പ്രോഗ്രാമിൽ വന്നിരുന്നതല്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കിൽ അവരുടെ തെറ്റുകൾ മറച്ച് വെച്ച് ഇവർ രണ്ട് പേരും എന്നെ ഭംഗിയായി ബ്ലെയിം ചെയ്തു. അവർ രണ്ട് പേരും ഹാപ്പിയായി.

അന്നവർ നെഗറ്റീവായി കണ്ടാലും ഇന്നവർ ഹാപ്പിയായി ജീവിക്കുന്നുണ്ടല്ലോ. അതിന് ഞാൻ നിമിത്തമായില്ലേ. അല്ലെങ്കിൽ അങ്ങനെയേ പിരിഞ്ഞ് പോകേണ്ട ആൾക്കാർ ഇന്നും ഒരുമിച്ച് ജീവിക്കുന്നു. അത് നല്ല കാര്യമല്ലേ. ഇന്ന് ഞാനങ്ങനെയാണ് കാണുന്നത്. അവർ പിരിഞ്ഞ് പോകാതെ ആ രണ്ട് മക്കൾക്ക് അമ്മയും അച്ഛനുമായി ജീവിക്കുന്നുണ്ടെങ്കിൽ തെറ്റിൽ നിന്നും ശരിയിലേക്ക് എത്താൻ നിമിത്തമായത് താനാണെന്നും രേഖ രതീഷ് വ്യക്തമാക്കി.
എന്നാൽ രേഖയുടെ ഭാഗം കേൾക്കാതെയാണ് സോഷ്യൽ മീഡിയയിൽ ഇന്നും അധിക്ഷേപങ്ങൾ തുടരുന്നത്. ഇത് മകനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇതേക്കുറിച്ചും ഒരിക്കൽ രേഖ സംസാരിച്ചിട്ടുണ്ട്. തമ്പ്നെയിൽ കാരണം ഒരു കുട്ടി വന്ന് മകനോട് സംസാരിക്കുകയും അത് കാരണം അവർ തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. മോശം തമ്പ്നെയിലുകൾ കാരണമാണ് താൻ അഭിമുഖങ്ങൾ നൽകാത്തതെന്നും രേഖ രതീഷ് പറഞ്ഞു.
താനിപ്പോൾ നേരിടുന്ന അധിക്ഷേപങ്ങളിൽ കരഞ്ഞ് കൊണ്ടാണ് രേഖ രതീഷ് പ്രതികരിച്ചത്. എല്ലാ യൂട്യൂബേർസിനോടുമാണ് ഞാൻ പറയുന്നത്. നിങ്ങളെന്നെക്കുറിച്ച് നല്ലതും ചീത്തയും പറയേണ്ട. ഞാൻ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് എന്റെ മാത്രം പേഴ്സണലായ കാര്യമാണ്. മറ്റൊരാളുടെ കണ്ണീർ വീഴ്ത്തി നിങ്ങൾ ഒരു രൂപ ഉണ്ടാക്കല്ലേ. ഒരുപാട് പേരുടെ പ്രാക്കുകൾ അതിലുണ്ടാകും. എന്റെ മകൻ 9ാം ക്ലാസിൽ പഠിക്കുകയാണ്. ഇൻസ്റ്റയിൽ സ്ക്രോൾ ചെയ്യുമ്പോൾ ഈ പിള്ളേർ വീഡിയോയിൽ പറയുന്നത് തുണി മാറുന്നത് പോലെ ഭർത്താക്കൻമാരെ മാറുന്നു എന്ന് പറയുന്നു. നിങ്ങൾക്ക് നാളെ മക്കളുണ്ടാകില്ലേ. നിങ്ങളും ഒരമ്മയുടെ വയറ്റിൽ നിന്ന് തന്നെയല്ലേ ഉണ്ടായതെന്നും രേഖ രതീഷ് ചോദിക്കുന്നു.


Click it and Unblock the Notifications











