എല്ലാവരോടും ഒരു അകലം പാലിക്കുന്നു, അനുഭവം പഠിപ്പിച്ചത്; പരസ്പരത്തെക്കുറിച്ച് ചോദിച്ചപ്പോൾ രേഖ രതീഷ്
സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് രേഖ രതീഷ്. വർഷങ്ങളുടെ അനുഭവ സമ്പത്ത് സീരിയൽ രംഗത്തുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കൾ ഈ മേഖലയിൽ രേഖയ്ക്കില്ല. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്. പരസ്പരം സീരിയലിലെ സഹപ്രവർത്തകരുമായി ഇപ്പോഴും സൗഹൃദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് രേഖ തന്റെ രീതിയെക്കുറിച്ച് സംസാരിച്ചത്. മീഡിയ ഭാരതിൽ സംസാരിക്കുകയായിരുന്നു നടി.
ഒരു സെറ്റിലും ആരുമായും ഒരു പരിധിക്കപ്പുറം ഞാൻ മിംഗിൾ ആകാറില്ല. എല്ലാവരുടെ അടുത്തും ഒരു അകലം പാലിക്കാറുണ്ട്. സെറ്റിൽ ഞാൻ തനിച്ചേ ഇരിക്കാറുള്ളൂ. എല്ലാവരോടും സംസാരിക്കാനുള്ള ടോപിക് എന്റെയടുത്തില്ല. എന്റേതായ പരിധി ഞാൻ വെച്ചിട്ടുണ്ടോ അതോ കേട്ട് വളർന്നത് കൊണ്ട് അങ്ങനെ ആയതാണോ എന്നറിയില്ല. അഥവാ ഞാൻ സംസാരിക്കുന്നുണ്ടെങ്കിലും ടെക്നീഷ്യൻസുമായിട്ടായിരിക്കും.

അവരോട് ഞാൻ കുറേക്കൂടി എന്റെ വീട്ടിലുള്ളവരോട് പെരുമാറുന്ന രീതിയിൽ പെരുമാറും. ഷോട്ടില്ലാത്ത സമയത്ത് ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത് അവർക്കൊപ്പമായിരിക്കും. ഞാനിരിക്കുന്നത് ഒറ്റയ്ക്കായിരിക്കും. ആരെങ്കിലും അടുത്ത് വരും. അപ്പോൾ ഞാൻ അവരുമായിട്ടായിരിക്കും കൂടുതൽ സംസാരിക്കുന്നത്. മക്കളായിട്ടും ഭർത്താവായിട്ടും അഭിനയിക്കുന്നവരോടും സംസാരിക്കും. പക്ഷെ പരിധി വിട്ട്
ഒന്ന് രണ്ട് അടി കിട്ടിയ ശേഷം അങ്ങോട്ട് കടക്കാറില്ല.
ഹായ് ഹലോ മാത്രം. അതാണ് ഈ ഫീൽഡിൽ നല്ലത്. മറ്റുള്ള ഫീൽഡുകളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഈ ഫീൽഡിൽ നമ്മൾ എന്തിന് വരുന്നോ അത് ചെയ്ത് നമ്മുടെ കാര്യം നോക്കി പോകുകയാണെങ്കിൽ ഏറ്റവും ബെസ്റ്റ് റിസൽട്ടും സേഫ്റ്റിയും അതാണ്. ആദ്യമാെക്കെ ഞാൻ മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കുമായിരുന്നു. ഒടുവിൽ ഇടപെട്ടത് ആർക്ക് വേണ്ടിയാണോ അവർ തന്നെ നമുക്കെതിരെ തിരിഞ്ഞ് നിൽക്കും. ഒന്ന് രണ്ട് അനുഭവങ്ങൾ തനിക്ക് അങ്ങനെയുണ്ടായിട്ടുണ്ടെന്നും രേഖ രതീഷ് പറയുന്നു.
പരസ്പരം സീരിയൽ തന്റെ കരിയറിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും രേഖ സംസാരിക്കുന്നുണ്ട്. പരസ്പരത്തിലെ പത്മാവതി അമ്മ എന്ന കഥാപാത്രം തന്റെ ഉള്ളിൽ നിന്നും ഇറങ്ങിപ്പോകാത്തത് പോലെ ചില സമയത്ത് തോന്നിയിട്ടുണ്ട്. മോനെ വിളിക്കുമ്പോൾ തോന്നാറുണ്ട്. കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പേര് പ്രദീപ് എന്നാണ്. എന്നാൽ കൃഷ്ണേട്ടാ എന്ന് അറിയാതെ വരും. ആറര വർഷത്തോളം പത്മാവതി എന്ന ഒറ്റ കഥാപാത്രത്തിന്റെ ഒറ്റ പേസ് പിടിച്ച് പോയതാണ്. അത് കഴിഞ്ഞ് ഇറങ്ങിയപ്പോൾ പത്മാവതി ഇല്ലെന്ന ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നും രേഖ പറയുന്നു.


Click it and Unblock the Notifications