ഷോയ്ക്ക് ശേഷം എന്നോട് സോറി പറഞ്ഞു, അവർ സന്തോഷമായി ജീവിക്കുന്നു; മുൻഭർത്താവിനെക്കുറിച്ച് രേഖ രതീഷ്

സീരിയൽ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് രേഖ രതീഷ്. അമ്മ വേഷങ്ങളിൽ വലിയ ജനപ്രീതി നേടാൻ രേഖയ്ക്ക് സാധിച്ചു. രേഖയുടെ സ്വകാര്യ ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. ഭർത്താവായിരുന്ന വ്യക്തി നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നു. ഈ ഭാര്യ രേഖയ്ക്കെതിരെ കഥയല്ലിത് ജീവിതം എന്ന ഷോയിൽ സംസാരിച്ചു. രേഖയും ഈ ഷോയിൽ എത്തിയിരുന്നു. രേഖയുടെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ച സംഭവമാണിത്. ഈ ബന്ധം പിന്നീട് ഇല്ലാതായി. മകന് വേണ്ടിയാണ് ഇന്ന് രേഖ ജീവിക്കുന്നത്. അന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീഡിയ ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അന്നത്തെ പ്രാേ​ഗ്രാമിൽ നടന്ന കാര്യങ്ങളുണ്ട്. പല കാര്യങ്ങളും കട്ട് ചെയ്ത് കാണിച്ചു. പ്രോ​ഗ്രാം കഴിഞ്ഞ് അവരെല്ലാം എന്നെ കാണാൻ വന്ന് സോറി പറഞ്ഞു എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കുമോ. ഇല്ല. ആ ഷോയിൽ പങ്കെടുക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞാൻ എന്റെ ഇഷ്ടപ്രകാരം പ്രോ​ഗ്രാമിൽ വന്നിരുന്നതല്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കിൽ അവരുടെ തെറ്റുകൾ മറച്ച് വെച്ച് ഇവർ രണ്ട് പേരും എന്നെ ഭം​ഗിയായി ബ്ലെയിം ചെയ്തു. അവർ രണ്ട് പേരും ഹാപ്പിയായി.

Rekha Ratheesh
Photo Credit: Instagram / Rekha Ratheesh

അന്നവർ നെ​ഗറ്റീവായി കണ്ടാലും ഇന്നവർ ഹാപ്പിയായി ജീവിക്കുന്നുണ്ടല്ലോ. അതിന് ഞാൻ നിമിത്തമായില്ലേ. അല്ലെങ്കിൽ അങ്ങനെയേ പിരിഞ്ഞ് പോകേണ്ട ആൾക്കാർ ഇന്നും ഒരുമിച്ച് ജീവിക്കുന്നു. അത് നല്ല കാര്യമല്ലേ. ഇന്ന് ഞാനങ്ങനെയാണ് കാണുന്നത്. അവർ പിരിഞ്ഞ് പോകാതെ ആ രണ്ട് മക്കൾക്ക് അമ്മയും അച്ഛനുമായി ജീവിക്കുന്നുണ്ടെങ്കിൽ തെറ്റിൽ നിന്നും ശരിയിലേക്ക് എത്താൻ നിമിത്തമായത് താനാണെന്നും രേഖ രതീഷ് വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്നെയിൽ കാരണമാണ് താനിപ്പോൾ അഭിമുഖങ്ങൾ നൽകാത്തതെന്നും രേഖ പറയുന്നുണ്ട്.ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. തമ്പ്നെയിൽ കാരണം ഒരു കുട്ടി വന്ന് മകനോട് സംസാരിക്കുകയും അത് അവർ തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തെന്ന് രേഖ പറഞ്ഞു. ദെെവം മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ചോദിക്കുന്ന വരം അച്ഛനെയും അമ്മയെയും തിരിച്ച് തരണമെന്നായിരിക്കുമെന്നും രേഖ പറയുന്നുണ്ട്. ഇന്നെനിക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ട്. അവരെ നോക്കാനും അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിച്ച് കൊടുക്കാനും എനിക്ക് പറ്റും. അവർ വർക്ക് ചെയ്തില്ലെങ്കിലും എനിക്കവരെ പോറ്റാൻ പറ്റുമെന്നും രേഖ പറഞ്ഞു.

Rekha Ratheesh
Photo Credit: Instagram / Rekha Ratheesh

കരിയറിലെ അനുഭവങ്ങളും രേഖ പങ്കുവെക്കുന്നുണ്ട്. സഹപ്രവർത്തകർ തന്നെ അമ്മേ എന്ന് വിളിക്കുന്നതിനെക്കുറിച്ച് രേഖ സംസാരിച്ചു. ചെന്നെെയിൽ എനിക്കറിയാവുന്ന ചേച്ചിയുണ്ട്. എന്റെ സഹോദരിമാരേക്കാൾ ഞാൻ അടുത്തിടപഴകിയ ആൾ. നിന്നെ എന്തിനാണ് അവർ അമ്മ എന്ന് വിളിക്കുന്നതെന്ന് ആ ചേച്ചി ചോദിച്ചു. ഞാൻ അവരെക്കാെണ്ട് പറഞ്ഞ് വിളിപ്പിക്കുന്നതാണെന്നത് പോലെയായിരുന്നു സംസാരം. ഒരു പയ്യനോ മോളോ സീരിയലിൽ വരുമ്പോൾ ഞാൻ അവരുടെ അമ്മയായി അഭിനയിച്ചാൽ അവരുടെ വീട്ടിലെ അമ്മയേക്കാൾ പതിനായിരം പ്രാവശ്യം കൂടുതൽ ഒരു ദിവസം എന്നെ അമ്മ എന്ന് വിളിക്കുന്നുണ്ടാകും.

പിന്നെ അത് വിളിയായി മാറുകയാണ്. ഇവർ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. ഒരു വലിയ സ്ത്രീയെ ഉ​​ദാഹരണമാക്കി എല്ലാവരും കയറി അമ്മ എന്ന് വിളിക്കാൻ നീ ആര് എന്ന് ചോദിച്ചു. ഞാൻ പക്ഷെ അവിടെ നിശബ്ദത പാലിച്ചു. പണ്ടത്തെ ആളായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ പ്രതികരിച്ചേനെ. ഇത്ര വയസുള്ള ആളെയേ അമ്മ എന്ന് വിളിക്കാമെന്നില്ലെന്നും രേഖ പറഞ്ഞു.

More from Filmibeat

Read more about: rekha ratheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X