»   » ഏഷ്യാനെറ്റ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വൈറല്‍ വീഡിയോയ്ക്ക് പണി സോഷ്യല്‍ മീഡിയ തന്നെ കൊടുക്കും

ഏഷ്യാനെറ്റ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വൈറല്‍ വീഡിയോയ്ക്ക് പണി സോഷ്യല്‍ മീഡിയ തന്നെ കൊടുക്കും

By: Sanviya
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യുന്ന റണ്‍ ബേബി റണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് എന്തായിരുന്നു. രഞ്ജിനി ഹരിദാസ് അവതാരികയാകുന്ന പരിപാടിയില്‍ പരസ്പരം സീരിയലിലെ പത്മാവതി അതിഥി താരമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രൊമോഷന്‍ വീഡിയോ പുറത്ത് വിട്ടു. അവതാരിക രഞ്ജിനി ഹരിദാസും സീരിയല്‍ നടി രേഖയും ഷോ നടക്കുന്ന സമയത്ത് വഴക്കുണ്ടാക്കുന്നതായിരുന്നു വീഡിയോയില്‍. താന്‍ സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ താരങ്ങളെ മോശമായി രഞ്ജിനി പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായത്.

പ്രൊമോഷന്‍ വീഡിയോ കണ്ട് ഞെട്ടിയ പ്രേക്ഷകര്‍ പരിപാടിയുടെ എപ്പിസോഡിനായി ഞായറാഴ്ച രാത്രി വരെ കാത്തിരുന്നു. പക്ഷേ പ്രേക്ഷകര്‍ മണ്ടന്മാരായി. വീഡിയോയില്‍ കാണിച്ചത് പരിപാടിയുടെ റേറ്റിങ് കൂട്ടാനുള്ള തന്ത്രം മാത്രമായിരുന്നു. അതിന് ശേഷം...സംഭവിച്ചത്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

ചാനല്‍ ഷോയ്ക്കിടെ വഴക്കുണ്ടാക്കി അതിഥി താരങ്ങളായ പ്രമുഖ നടിമാര്‍ ഇറങ്ങി പോകുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം വീഡിയോകള്‍ ചാനലുകളും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ സംഭവിച്ചതാണ് ഇവിടെയും എന്ന് കരുതിയാണ് പ്രൊമോഷന്‍ വീഡിയോ കണ്ട പ്രേക്ഷകര്‍ ഞായറാഴ്ച വരെ കാത്തിരുന്നത്.

വീഡിയോയില്‍ കണ്ടത് എന്ത്?

വൈറലായ വീഡിയോ കണ്ട് പരിപാടിയ്ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ മണ്ടന്മാരായി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. രഞ്ജിനിയും രേഖയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ അടിയായിരുന്നില്ല. അതൊരു റേറ്റിങ് തന്ത്രം മാത്രമായിരുന്നുവെന്ന് പ്രേക്ഷകര്‍ മനസിലാക്കി.

തെറി വിളിച്ച് സോഷ്യല്‍ മീഡിയ

പരിപാടി കണ്ട് കബളിപ്പിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ വൈറലായ ട്രെയിലറിന് താഴെ തെറിവിളിയുടെ പൂരപ്പാട്ടാണ് നടത്തുന്നത്.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ....

English summary
Rekha ratheesh, Ranjini Haridas television program.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam