മകനോട് ഞാനെന്ത് പറയും? ഉപ​ദ്രവിച്ച യൂട്യൂബ് ചാനലുകൾ ഇവയൊക്കെ, ഞാനങ്ങനെയൊരു സ്ത്രീ അല്ല: രേഖ രതീഷ്

സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ന‌ടി രേഖ രതീഷ്. ഒരുകൂട്ടം യൂട്യൂബേർസ് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നെന്നും ഇത്തരക്കാർക്ക് മനസാക്ഷിയില്ലേയെന്നും രേഖ രതീഷ് ചോദിക്കുന്നു. ഒരു മനുഷ്യനെതിരെ കൂട്ടത്തോടെ 30 യൂട്യൂബേർസ് ആണ് വീഡിയോ ഇടുന്നത്. ഇങ്ങനെ പിച്ചി ചീന്താൻ എന്ത് പാപം ചെയ്തു ഞാൻ നിങ്ങളോട്. കഥയറിയാതെ ദെെവത്തെ ഓർത്ത് പറയരുത്. യാഥാർത്ഥ്യം എന്താണെന്ന് എന്റെ ഓപ്പോസിറ്റ് വന്ന പലർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ ചിത്രീകരിക്കുന്നത് പോലെയല്ല ഞാൻ. ഞാനിപ്പോഴും പറയുകയാണ്, ഞാനങ്ങനെയൊരു സ്ത്രീ അല്ല. എന്റെ ലെെഫ് വേറെയാണ്. എന്നെ അറിയാതെ ആരും ഒന്നും പറയേണ്ട. ഞാൻ എങ്ങനെയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടെ. എല്ലാ യൂട്യൂബേർസിനോടുമാണ് ഞാൻ പറയുന്നത്. നിങ്ങളെന്നെക്കുറിച്ച് നല്ലതും ചീത്തയും പറയേണ്ട. ഞാൻ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് എന്റെ മാത്രം പേഴ്സണലായ കാര്യമാണ്. മറ്റൊരാളുടെ കണ്ണീർ വീഴ്ത്തി നിങ്ങൾ ഒരു രൂപ ഉണ്ടാക്കല്ലേ.

Rekha Ratheesh

ഒരുപാട് പേരുടെ പ്രാക്കുകൾ അതിലുണ്ടാകും. എന്റെ മകൻ 9ാം ക്ലാസിൽ പഠിക്കുകയാണ്. ഇൻസ്റ്റയിൽ സ്ക്രോൾ ചെയ്യുമ്പോൾ ഈ പിള്ളേർ വീഡിയോയിൽ പറയുന്നത് തുണി മാറുന്നത് പോലെ ഭർത്താക്കൻമാരെ മാറുന്നു എന്ന് പറയുന്നു. നിങ്ങൾക്ക് നാളെ മക്കളുണ്ടാകില്ലേ. നിങ്ങളും ഒരമ്മയുടെ വയറ്റിൽ നിന്ന് തന്നെയല്ലേ ഉണ്ടായതെന്നും രേഖ രതീഷ് കരഞ്ഞ് കൊണ്ട് ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലാണ് പ്രതികരണം.

കഴിഞ്ഞ ദിവസവും രേഖ സോഷ്യൽ മീഡിയയിൽ കരഞ്ഞ് കൊണ്ട് വീഡിയോ ചെയ്തിരുന്നു. യൂട്യൂബേർസ് കാരണം തനിക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരാണ് ഉത്തരവാദികളെന്നും രേഖ രതീഷ് പറഞ്ഞു. രേഖ രതീഷിന്റെ മുൻ വിവാഹബന്ധങ്ങളാണ് യൂട്യൂബ് ചാനലുകളിൽ പലപ്പോഴും കണ്ടന്റാകുന്നത്. ‌

തനിക്കെതിരെ വീഡിയോകൾ ചെയ്ത യൂട്യൂബ് ചാനലുകളുടെ പേര് രേഖ രതീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മറുനാടൻ മലയാളി, എബാക്ക് ഡിബേറ്റ്, സിനി ലെെഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോകൾ ചെയ്തത്. ഇതിൽ മറുനാടനും സിനി ലെെഫുമാണ് എനിക്കെതിരെ വിത്തുകൾ പാകിയത്. എബാക്ക് ഡിബേറ്റിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങൾ കണ്ട് നോക്കൂ, ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്.

തനിക്കും മകനും ഒരുപോലെ വിഷമം തോന്നിയ വീഡിയോ ആയിരുന്നു അത്. കക്കിരി ആന്റ് ഫാമിലി എന്ന യൂട്യൂബ് ചാനലും തനിക്കെതിരെ മോശമായി വീഡിയോ ചെയ്തു. ബ്രദറേ നിങ്ങളോട് ഞാൻ എന്ത് ചെയ്തിട്ടാണ്. സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാലെന്താണെന്ന് മകൻ വന്ന് ചോദിച്ചാൽ ആ കുഞ്ഞിനോട് ഞാനെന്ത് പറഞ്ഞ് കൊടുക്കും. നിങ്ങളൊരു നന്മയും ഞങ്ങൾക്ക് ചെയ്യേണ്ട. ഉപദ്രവിക്കരുതെന്നും രേഖ രതീഷ് പറഞ്ഞു.

More from Filmibeat

Read more about: rekha ratheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X