»   » സീരിയലില്‍ ആ ചെകുത്താന്മാരില്ല, നടിമാര്‍ക്ക് നേരെ പീഡനമുണ്ടോ? പരസ്പരത്തിലെ പത്മാവതിയമ്മ പറയുന്നു..!

സീരിയലില്‍ ആ ചെകുത്താന്മാരില്ല, നടിമാര്‍ക്ക് നേരെ പീഡനമുണ്ടോ? പരസ്പരത്തിലെ പത്മാവതിയമ്മ പറയുന്നു..!

Written By:
Subscribe to Filmibeat Malayalam

സിനിമാ മേഖലയില്‍ നടിമാര്‍ക്ക് നേരെ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിരുന്നു. ബോളിവുഡും, ഹോളിവുഡും തുടങ്ങി ലോകത്തിലെ എല്ലാ സിനിമാ മേഖലയിലും ഈ സംഭവം പതിവായി നടക്കുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതുമാണ്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ ഇക്കാര്യങ്ങളൊന്നുമില്ലേ?

സീരിയലുകാര്‍ക്ക് ഇത്രയും പഞ്ഞമാണോ? പരസ്പരത്തിന്റെ ദുബായ് ഫ്ളെക്‌സില്‍! കൊലവിളിച്ച് ട്രോളന്മാര്‍!!!

മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് പരസ്പരം. പരസ്പരത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് രേഖ രതീഷ്. സീരിയലിന്റെ തിരക്കുകള്‍ക്കിടയിലാണെങ്കിലും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നടി കൊടുത്ത അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്. സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

രേഖ രതീഷ്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ്. സീരിയലില്‍ പത്മാവതിയമ്മ എന്ന അമ്മായിയമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്. പരമ്പര തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്. മലയാളത്തില്‍ നിലവിലുള്ള സീരിയലുകളില്‍ കിടിലന്‍ അമ്മായി അമ്മമാരില്‍ ഒരാളാണ് രേഖയുടെ പത്മാവതി. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ രേഖ സീരിയലുകളില്‍ അഭിനയിക്കാനെത്തുന്നവരെയ കുറിച്ചും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

സീരിയലുകളിലെ അവസ്ഥ

തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും ചിലപ്പോള്‍ തനിക്ക് ചെറിയ പേടി തോന്നാറുണ്ടെന്നും നടി പറയുന്നു. കാരണം ഒരു പക്ഷെ അത് തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രേക്ഷകര്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് പുതിയ മുഖങ്ങളെ ആയിരിക്കുമെന്നും അവര്‍ക്ക് അതിവിശാലമായ സാധ്യതകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും രേഖ പറയുന്നു.

കാസ്റ്റിംഗ് കൗച്ച്

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും തന്റെ അറിവില്‍ ഇതുവരെ സീരിയലുകളില്‍ അങ്ങനെ ഉള്ളതായി തോന്നിയിട്ടില്ല. അത്തരത്തില്‍ ചെകുത്താന്മാരായി ആരും തന്നെ മലയാളം സീരിയല്‍ രംഗത്ത് ഉണ്ടെന്ന് തോന്നുന്നില്ലെന്നും രേഖ പറയുന്നു. വേഷം കിട്ടിയാല്‍ സീരിയലുകളിലേക്ക് ഓഡീഷന്‍ വഴിയുള്ള നേരെ തന്നെയാണ് തിരഞ്ഞെടുക്കലെല്ലാം നടക്കുന്നത്. അതിന് ഷോര്‍ട്ട് കട്ടുകളൊന്നുമില്ലെന്നും നടി പറയുന്നു.

അഡ്ജസ്റ്റ്‌മെന്റുകള്‍

സീരിയലിലെ ഒരു വേഷം ചെയ്യുന്നതിന് വേണ്ടി കാര്യമായ അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തേണ്ടി വരുമെന്ന് താന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. നിങ്ങള്‍ക്ക് നല്ലൊരു കഴിവുണ്ടെങ്കില്‍ ഒരു കുറുക്ക് വഴികളുമില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നും, താന്‍ ശക്തമായി വിശ്വസിക്കുന്നത് അങ്ങനെയാണെന്നും രേഖ രതീഷ് വ്യക്തമാക്കുന്നു. പിരുമുറക്കമുള്ള ജോലിയാണ് സീരിയലില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ഒരിക്കലും അടിച്ചമര്‍ത്തി ചെയ്യിപ്പിക്കുന്ന ഒരു സ്ഥിതി ഉണ്ടാവാറില്ലെന്നും രേഖ സൂചിപ്പിക്കുന്നു. നിലവില്‍ പരസ്പരത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടി.

ഇക്കയുടെ ഡേവിഡ് നൈനാന്‍ പുതിയ വേഷങ്ങളിലെത്തുന്നു! മമ്മൂക്കയെ വെല്ലാന്‍ ഇവര്‍ക്ക് കഴിയുമോ?

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

English summary
There is no casting couch in Malayalam television industry saying Rekha Ratheesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam