ദിവസം ചെലവ് ഒന്നേ കാല്‍ ലക്ഷം രൂപ, ചോദ്യങ്ങളുമായി രേഖ രതീഷിന്റെ പുതിയ പരിപാടി
ഈ ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലുകളുടെ ചാകരയാണ്. എന്തിനെന്നോ ഏതിനെന്നോ ഇല്ലാതെ തുടങ്ങുന്ന ചാനലുകള്‍ മുതല്‍, കൃത്യമായ പ്ലാനിങുകളോടെ പ്രൊഫഷണലായി തുടങ്ങിയ യൂട്യൂജ് ചാനലുകള്‍ വരെ സജീവം. ടെലിവിഷന്‍ താരം ബാല ചാരിറ്റി മുന്നില്‍ കണ്ട് തുടങ്ങിയ സെലിബ്രിറ്റി ചാറ്റ് ഷോയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ടെലിവിഷന്‍ താരം രേഖ രതീഷും പുതിയ യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിയ്ക്കുന്നു.
ഡബ്ല്യു വിത്ത് രേഖ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സഹപ്രവര്‍ത്തകരെ അതിഥികളാക്കിയുള്ള ചാറ്റ് ഷോയാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിനോടകം എട്ട് എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു എന്ന് രേഖ പറയുന്നു. വാട്ട്, വൈ, വിച്ച്, വേര്‍, വെന്‍, ഹു എന്നിങ്ങനെയിള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ഉപയോഗിച്ചതത്രെ.
സാധാരണ അഭിമുഖം ചെയ്യുന്ന രീതിയില്‍ നിന്നും മാറിയൊരു ശൈലിയാണ് ഡബ്യു വിത്ത് രേഖ എന്ന ഷോയിലൂടെ ഉദ്ദേശിയ്ക്കുന്നത്. കൂടുതലും ടെലിവിഷന്‍ താരങ്ങളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക. ചോദ്യോത്തരങ്ങള്‍ മാത്രമായിരിയ്ക്കില്ല ചെറിയ ചില ഗെയിമുകളും ഷോയില്‍ ഉണ്ടാവും എന്ന് രേഖ വ്യക്തമാക്കി. ഒരു ഫണ്‍ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. രണ്ട് എപ്പിസോഡുകള്‍ പുറത്ത് വന്നപ്പോഴേക്കും ആളുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.

ഒരു വെബ് സീരീസ് ആരംഭിയ്ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതിന് ചെലവ് ഒരുപാട് ആവും എന്നത് കൊണ്ടാണ് ചാറ്റ് ഷോയിലേക്ക് മാറിയത്. അതേസമയം ചാറ്റ് ഷോയ്ക്കും ചെലവ് ഇല്ലാതെയല്ല. നാല് ക്യാമറകള്‍ ഉപയോഗിച്ച് പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിയ്ക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടിങിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപയാവും. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല എന്ന് രേഖ പറഞ്ഞു.
സീരിയല്‍ താരങ്ങളും ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തു തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നും ലോക്ക് ഡൗണ്‍ കാലത്ത് ആ പ്രതസന്ധികള്‍ അല്പം അധികമായി അനുഭവപ്പെട്ടു എന്നും രേഖ പറഞ്ഞു. നമ്മളെക്കാളും കഷ്ടപ്പെടുന്ന ആളുകളുണ്ടെന്ന് മനസ്സിലാക്കി മുന്നോട്ട് പോവുമ്പോള്‍ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ സാധിയ്ക്കും എന്നാണ് രേഖ പറഞ്ഞത്.
Recommended Video
പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ രതീഷ് ശ്രദ്ധിയ്ക്കപ്പെട്ടത്. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് ഉള്‍പ്പടെ നാലോളം സീരിയലുകളുമായി തിരക്കിലാണ് രേഖ. അതിനിടയിലാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.


Click it and Unblock the Notifications











