തന്റെ പ്രിയപ്പെട്ട പെൺമക്കളോടൊപ്പം രേഖ രതീഷ്! ചിത്രം വൈറലാകുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രേഖ രതീഷ്. സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും രേഖയുടെ കൈകളിൽ ഭഭ്രമാണ്. ന്യൂജറേഷൻ താരങ്ങൾ മിനിസ്ക്രീനിൽ ചുവട് ഉറപ്പിക്കുമ്പോൾ അന്നും ഇന്നും മാറ്റമില്ലാതെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ രേഖയുണ്ട്.വില്ലത്തി വേഷങ്ങളിൽ തിളങ്ങിയിരുന്ന സമയത്തായിരുന്നു പടിപ്പുര വീട്ടിൽ പദ്മാവതി എന്ന വേറിട്ട അമ്മയായി രേഖ എത്തുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെ രേഖയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. പ്രേക്ഷകർ അതുവരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ അമ്മായി അമ്മയായിരുന്നു പടിപ്പുര വീട്ടിലെ പദ്മാവതി.

rekha ratheesh

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
പരസ്പരത്തിന് ശേഷവും മികച്ച കഥാപാത്രങ്ങൾ രേഖയെ തേടി എത്തുകയായിരുന്നു. പ്രേക്ഷകരുടെ മികച്ച അമ്മയെ കുറിച്ച് ചോദിച്ചാൽ നിസംശയം പ്രേക്ഷകർ പറയുന്നത് രേഖയുടെ പേര് തന്നെയായിരിക്കും. ഇപ്പോൾ രണ്ട് പരമ്പരകളിലാണ് വ്യത്യസ്തമായ അമ്മ കഥാപാത്രത്തിൽ രേഖ എത്തുന്നത്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണെങ്കിലും വ്യത്യസ് ശൈലിയിലാണ് രേഖ ഇവ രണ്ടും കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രേഖയുടെ പ്രിയപ്പെട്ട രണ്ട് പെൺമക്കളെ കുറിച്ചാണ്. നടി തന്നെയാണ് തന്റെ രണ്ട് പെൺമക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പരമ്പരയിലെ പെൺമക്കളായ മൃദുല വിജയിക്കും, മാളവികയ്ക്കും ഒപ്പമുള്ള സെൽഫി ചിത്രമാണ് രേഖ പങ്ക് വച്ചിരിക്കുന്നത്. എന്റെ രണ്ടുപെൺമക്കൾ എന്ന് പറഞ്ഞുകൊണ്ടാണ് രേഖ ചിത്രം പങ്കിട്ടിരിക്കുന്നത്. രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്.

മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്. പൂക്കാലംവരവായി പരമ്പരയിൽ മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന മല്ലിക എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്. പൂക്കാലം വരവായിയിൽ പാർവതി എന്ന കുടുംബിനിയായ പാവം അമ്മയായിട്ടുമാണ് എത്തുന്നത്. അമ്മ മനസ്സിന്റെ രണ്ട് ഭാവങ്ങളാണ് ഈ രണ്ട് പരമ്പരയിലൂടെ രേഖ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. പ്രേക്ഷകർ പാർവതിയേയും മല്ലികയേയും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

രേഖ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: tv rekha രേഖ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X