നായയെ തൊട്ടതിന്റെ പേരിൽ ഏഴ് പ്രാവശ്യം ചെളി വെള്ളത്തിൽ കുളിച്ചു, ഹറാമാണെങ്കിൽ ഞാൻ അങ്ങ് സഹിച്ചു; റെന ഫാത്തിമ

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരിച്ചവരിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റെന ഫാത്തിമ. വ്യത്യസ്തതയാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിവിധ ഏജ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന മത്സരാർഥികൾ പങ്കെടുത്ത സീസണിൽ തന്റേതായ രീതിയിൽ ശ്ര​ദ്ധിക്കപ്പെടാനും ആരാധകരെ സമ്പാദിക്കാനും ചുരു​ങ്ങിയ കാലയളവിൽ തന്നെ റെനയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ റെന യുട്യൂബ് ചാനൽ വഴി മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

കോഴിക്കോട് സ്വദേശിനിയായ താരം അടുത്തിടെ ബാം​ഗ്ലരിൽ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയത്. ഇപ്പോഴിതാ റെനയുടെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ബി​ഗ് ബോസിൽ താരത്തിന്റെ സഹമത്സരാർത്ഥികളായിരുന്നു ലെസ്ബിയൻ കപ്പിൾ ആദിലയും നൂറയും.

Rena Fathima

ഇരുവരും അടുത്തിടെ ഒരു നായക്കുട്ടിയെ വളർത്താനായി വാങ്ങിയിരുന്നു. അതുകണ്ട് ഇഷ്ടം തോന്നി റെനയും കഴി‍ഞ്ഞ ദിവസം ഒരു നായക്കുട്ടിയെ സ്വന്തമായി വാങ്ങി. റൂ​ഹ്ന എന്നാണ് പേര് നൽകിയിരിക്കുന്നത്. ആദിലയും നൂറയും എന്നോട് ഇത്ര വലിയ ചതി ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പുതിയ ഫ്ലാറ്റിലേക്ക് മാറി ഒന്ന് ഫിനാഷ്യലി സെറ്റിലായി വരികയായിരുന്നു. എന്റെ കയ്യിൽ ആവശ്യത്തിന് പണം പോലുമില്ല.

എന്നിട്ട് പോലും അവരുടെ ഇൻഫ്ലൂവൻസ് കാരണം ഞാനും ഒരു പപ്പിയെ വാങ്ങി എന്നാണ് പെടുന്നനെ നായക്കുട്ടിയെ വാങ്ങാൻ തീരുമാനിച്ചതിന് പിന്നിലെ കാരണമായി റെന പറഞ്ഞത്. ഇസ്ലാം മതത്തിൽ നായകൾ ഹറാമാണ്. അതിനാൽ ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ പല തരത്തിലുള്ള ചോ​​ദ്യങ്ങളും വിമർശനങ്ങളും റെനയ്ക്ക് നേ​രെയുണ്ടായി. അതിനുള്ള മറുപടിയും റെന നൽകി.

​ഗയ്സ് നിങ്ങൾക്ക് അറിയാമോ പണ്ട് ഞാൻ നായയെ വെറുതെ ഒന്ന് തൊട്ടതിന്റെ പേരിൽ ഏഴ് പ്രാവശ്യം ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ട്. തലയിലൂടെയല്ല ശരീരത്തിൽ മാത്രമാണ് ചെളി വെള്ളം ഒഴിച്ചത്. ഞാൻ പട്ടിയെ പണ്ട് തൊട്ടതിന്റെ പേരിൽ ഏഴ് പ്രാവശ്യം ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഒരുപാട് പേർ അതുകണ്ട് എന്നോട് പറഞ്ഞു. ഒരു പ്രാവശ്യം മാത്രമാണ് ചെളി വെള്ളത്തിൽ കുളിക്കേണ്ടത് ബാക്കിയുള്ള ആറ് പ്രാവശ്യവും നോർമൽ വെള്ളത്തിൽ കുളിച്ചാൽ മതിയെന്ന്.

ഇതൊന്നും ഓവർ ഹൈപ്പ് ചെയ്യേണ്ടതില്ലെന്ന് അടക്കവും എന്തൊക്കയോ പലരും പറഞ്ഞു. ഞാൻ ഇസ്ലാം മതത്തിനെ താഴ്ത്തി പറഞ്ഞതുപോലെ തോന്നിയെന്നും ചിലർ പറഞ്ഞു. ആദ്യമെ പറയട്ടെ നമ്മൾ ഒരു പട്ടിയെ തൊട്ടതിന്റെ പേരിൽ ചെളി വെള്ളത്തിൽ കുളിക്കേണ്ട ആവശ്യമില്ല.

Rena Fathima

അറിയാത്തവർക്കുവേണ്ടി ഇസ്ലാമികപരമായി പറയുകയാണ് ഞാൻ... പട്ടിയുടെ മൂക്കിൽ നിന്നുള്ള ദ്രാവകമോ സലൈവയോ അതിന്റെ മറ്റെന്തെങ്കിലുമോ അല്ലെങ്കിൽ നഖമോ ശരീരത്തിൽ തൊടുകയോ ചെയ്താൽ മാത്രമാണ് ഇസ്ലാമിൽ ചെളി വെള്ളത്തിൽ കുളിക്കാൻ പറ‍ഞ്ഞിട്ടുള്ളത്. പക്ഷെ ഞാൻ കുട്ടിയായിരുന്നപ്പോൾ ഒന്ന് തൊട്ടതിന്റെ പേരിലാണ് കുളിച്ചത്. അത് അനാവശ്യമായ ഒന്നായിരുന്നു. എനിക്ക് അറിയില്ലാത്തതുകൊണ്ട് ഞാൻ ചെയ്തു.

ഇത്രയും മാത്രമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അല്ലാതെ ഇസ്ലാം മതം ഭയങ്കര മോശമാണെന്ന രീതിയിലേക്ക് നിങ്ങൾ എന്തിനാണ് വളച്ചൊടിക്കുന്നത്?. ഇസ്ലാമിൽ പട്ടികൾ ഹറാമാണ്. അങ്ങനെയാണെങ്കിൽ തന്നെ ഞാൻ അങ്ങ് സഹിച്ചു എന്നുമാണ് റെന പറഞ്ഞത്. റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.

അപ്രതീക്ഷിതമായി ആ വീഡിയോ വൈറലായി. അതിനുശേഷമാണ് കോണ്ടന്റ് ക്രിയേഷൻ റെന സീരിയസായി കണ്ട് പ്രവർത്തിച്ച് തുടങ്ങിയതു ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയതും. കുടുംബവും എല്ലാ കാര്യത്തിലും ഈ മിടുക്കിക്ക് പിന്തുണയായിയുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X