ജന്മം കൊണ്ട് പാതി അറബും പാതി മലയാളിയും, ഫിസിക്കലി ചീറ്റ് ചെയ്ത മുൻകാമുകൻ; റെനയെ കുറിച്ച് അറിയാത്ത കാര്യം!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തി ജനശ്രദ്ധ നേടിയ സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസറാണ് കോഴിക്കോട് സ്വദേശിനിയായ റെന ഫാത്തിമ. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയായിരുന്നു റെന. ഷോയിൽ എത്തുമ്പോൾ 19 വയസ് മാത്രമായിരുന്നു പ്രായം. ഇന്ന് താരത്തിന് ഇരുപത് തികഞ്ഞു. പിറന്നാൾ ദിനത്തിൽ തന്നെ കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ റെന വെളിപ്പെടുത്തി.

ഇങ്ങനൊരു വീഡിയോ കിച്ചു ഇപ്പോൾ ചെയ്യരുതായിരുന്നു, ഇത് റോ​ങ്, രേണുവിന്റെ രോ​ഗാവസ്ഥ റെസ്പെക്ട് ചെയ്യണം; സായ്!
ഇങ്ങനൊരു വീഡിയോ കിച്ചു ഇപ്പോൾ ചെയ്യരുതായിരുന്നു, ഇത് റോ​ങ്, രേണുവിന്റെ രോ​ഗാവസ്ഥ റെസ്പെക്ട് ചെയ്യണം; സായ്!

അത് ഇങ്ങനെയാണ്... എനിക്ക് ഇരുപത് വയസായിരിക്കുന്നു. എന്നെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ ഞാൻ ഇവിടെ പങ്കുവെയ്ക്കാൻ പോവുകയാണ്. ഞാനും പാതി മലയാളിയും പാതി അറബുമാണ്. എന്റെ ഉമ്മയുടെ പിതാവ് അറബിയാണ്. ഒമാനാണ് അദ്ദേഹത്തിന്റെ സ്വദേശം.

Rena Fathima

അബ്ദുള്ള ഹമൂദ് അൽവഹീബി എന്നാണ് അദ്ദേഹത്തിന്റെ പേര്. കൗസർ അൽവഹീബി എന്നാണ് എന്റെ ഉമ്മയുടെ പേര്. അതുപോലെ ഞാൻ ജനിച്ച സമയത്ത് കരഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജനനശേഷം മെഡിക്കൽ കോളേജ് ഐസിയുവിലായിരുന്നു. അതിനുശേഷമാണ് ഞാൻ കരഞ്ഞത്. ഇടയ്ക്കിടെ എന്റെ ഉമ്മ തമാശയ്ക്ക് പറയും ജനിച്ചപ്പോൾ കരയാത്തതുകൊണ്ടാണ് ഇപ്പോൾ നീ ഇങ്ങനെ കിടന്ന് കരയുന്നതെന്ന്. അതുപോലെ എനിക്കൊരു മുൻകാല പ്രണയം ഉണ്ടായിരുന്നു.

ആ വ്യക്തി എന്നെ രണ്ട് പ്രാവശ്യം ഫിസിക്കലി ചീറ്റ് ചെയ്തു. എന്നിട്ടും ഞാൻ കുറേ കാലം അയാൾക്കൊപ്പം ആ ബന്ധത്തിൽ നിന്നു. അന്ന് അറിവില്ലാത്ത പ്രായമായിരുന്നു. അതുപോലെ ഒരു സമയക്ക് മേക്കപ്പിന് വെറുത്തിരുന്നയാളാണ് ഞാൻ. മാത്രമല്ല ബോയ്സിന്റെ വാലിഡേഷൻ കിട്ടാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

വീട്ടിലേക്ക് വരാം! പക്ഷേ, ഒരു കണ്ടീഷനുണ്ട്! ആശുപത്രിയിലുള്ള ഭര്‍ത്താവിനോട് സുമ ജയറാം പറഞ്ഞത്!
വീട്ടിലേക്ക് വരാം! പക്ഷേ, ഒരു കണ്ടീഷനുണ്ട്! ആശുപത്രിയിലുള്ള ഭര്‍ത്താവിനോട് സുമ ജയറാം പറഞ്ഞത്!

പക്ഷെ ഇപ്പോൾ എനിക്ക് തിരിച്ചറിവുണ്ട്. അതുകൊണ്ട് തന്നെ ചെയ്ത കാര്യങ്ങളിൽ കുറ്റബോധവുമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോണ്ടന്റ് ക്രിയേഷൻ ആരംഭിച്ചത്. അതും ഒരു ഫെയ്മസായ യുട്യൂബറെ റോസ്റ്റ് ചെയ്തുകൊണ്ടുള്ള വ‍ീഡിയോ ചെയ്തുകൊണ്ടായിരുന്നു. ഫെയ്മസായ ആളുകളെ റോസ്റ്റ് ചെയ്താൽ ഭയങ്കരമായ റീച്ച് കിട്ടുമെന്നും ഫെയ്മസാകാമെന്നുമാണ് അന്ന് ഞാൻ ധരിച്ചിരുന്നത്. പക്ഷെ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.

കഴിവുണ്ടെങ്കിൽ മാത്രമെ കയറി പോകാൻ പറ്റുകയുള്ളൂവെന്നും മറ്റുള്ളവരുടെ ഇറച്ചി തിന്ന് അധികകാലം പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും. ജാസ്മിൻ ജാഫറും നോറയുമെല്ലാം പങ്കെടുത്ത ബി​ഗ് ബോസ് സീസൺ കാണുന്ന സമയത്ത് ഞാൻ ഫെയ്മസായിരുന്നില്ല. ആ സമയത്ത് എന്നിട്ടും ഞാൻ ചിന്തിക്കുമായിരുന്നു ഇവരൊക്കെ ക്രിയേറ്റേഴ്സായിട്ടും ബി​ഗ് ബോസിൽ പോകാൻ പറ്റിയല്ലോ.

Rena Fathima

അതുകൊണ്ട് എനിക്കും 21 വയസൊക്കെയാകുമ്പോൾ കോൺ‍ടന്റ് ക്രിയേറ്ററായി ബി​ഗ് ബോസിൽ പോകാൻ പറ്റണമേയെന്ന് ചിന്തിച്ചിരുന്നു. തൊട്ടടുത്ത വർഷം ഞാൻ ഒരു എഫേർട്ടും എടുക്കാതെ ബി​ഗ് ബോസിൽ നിന്നും അവർ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തു. അത് എനിക്ക് വലിയൊരു സന്തോഷമായിരുന്നു എന്നുമാണ് റെന പറഞ്ഞത്.

നിരവധി പേരാണ് സത്യങ്ങൾ ഭയം കൂടാതെ തുറന്ന് പറഞ്ഞ റെനയെ അഭിനന്ദിച്ചും പിറന്നാൾ ആശംസകൾ നേർന്നും എത്തിയത്. റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ വൈറലാവുകയായിരുന്നു. പിന്നീടങ്ങോട്ടാണ് എന്തുകൊണ്ട് തനിക്ക് ദിവസവും ഓരോ വീഡിയോ ചെയ്തുകൂടാ എന്ന് റെന ചിന്തിച്ചു. വീട്ടുകാരിൽ നിന്നും റെനക്ക് സപ്പോർട്ട് തന്നെയാണ് കിട്ടിയത്.

അശ്വിന്റെ അവസ്ഥ നിമിഷിന് വരില്ല, ഇത് ഭാര്യവീട്ടിൽ അശ്വിൻ തന്നെ വരുത്തിവെച്ച സാ​ഹചര്യം; ചർച്ച
അശ്വിന്റെ അവസ്ഥ നിമിഷിന് വരില്ല, ഇത് ഭാര്യവീട്ടിൽ അശ്വിൻ തന്നെ വരുത്തിവെച്ച സാ​ഹചര്യം; ചർച്ച

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്‌. പ്രണയം തമാശയായി കൊണ്ടുപോകാൻ റെനക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്‍തു. ആലിബും റെനയോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X