ഞങ്ങൾക്ക് വീടുണ്ടാക്കാതെ ആദ്യം അമ്മൂമ്മയ്ക്കും മാമനുമായി വീട് പണിതു; പറഞ്ഞ വാക്ക് ഇന്നും പാലിക്കുന്ന റെനീഷ!

റെനീഷ റഹ്മാൻ എന്ന അഭിനേത്രി ഇരുപതുകളുടെ തുടക്കം മുതൽ ടെലിവിഷൻ മേഖലയിൽ സജീവമാണ്. ചുരുങ്ങിയ കാലയളവിൽ എല്ലാ പെൺകുട്ടികളും സ്വപ്നം കാണുന്ന ഒരു ജീവിതം റെനീഷ കെട്ടിപടുത്തു. പ്രായത്തിൽ കവിഞ്ഞ പക്വത എല്ലാ സന്ദർഭങ്ങളിലും റെനീഷയ്ക്കുണ്ട്. ബി​ഗ് ബോസിൽ വന്നപ്പോഴും ഇത്രയേറെ ജനപിന്തുണ കിട്ടിയതിന് കാരണവും അത് തന്നെയായിരുന്നു. എല്ലാത്തിനേയുംകാൾ വിലമതിക്കുന്നതായി റെനീഷ കാണുന്നത് കുടുംബത്തേയാണ്.

അതുകൊണ്ട് തന്നെ ജോലി തിരക്കുകൾക്കിടയിൽ ചെറിയ ഇടവേളകൾ കിട്ടിയാൽ പോലും വീട്ടിലേക്ക് ഓടി എത്തും. അടുത്തിടെ അമ്മൂമ്മയ്ക്കും മാമനും താമസിക്കാനായി ഒരു പുതിയ വീട് റെനീഷ പണി കഴിപ്പിച്ചിരുന്നു. സ്വന്തം വീട്ടിൽ ചിലവഴിക്കുന്നതിനേക്കൾ കൂടുതൽ സമയം ഇപ്പോൾ റെനീഷ ചിലവഴിക്കുന്നത് അമ്മൂമ്മയ്ക്കൊപ്പം പുതിയ വീട്ടിലാണ്.

Reneesha Rahiman
Photo Credit: Reneesha Rahiman / Instagram

മഞ്ഞളൂർ എന്ന സ്ഥലത്താണ് വീട് വെച്ചിരിക്കുന്നത്. ഒരു ബെഡ് റൂം മാത്രമെയുള്ളു. ​ഗ്രാന്റ് മദറിന് വേണ്ടി വെച്ച വീടാണ്. പക്ഷെ ഞാനും എന്റെ കുടുംബവും മേമയും പിള്ളേരും എല്ലാം ആ വീട്ടിലേക്ക് വരും. ആ വീട്ടിലെ സ്ഥിര താമസക്കാർ അമ്മൂമ്മയും മാമനുമാണ്. എല്ലാവരും കൂടി ആ ഒരു റൂമിലാണ് കിടക്കുന്നത്. കുറച്ചുപേർ കട്ടിലിൽ കിടക്കും.

മറ്റുള്ളവർ നിലത്ത് പായും ബെഡ്ഡും എല്ലാം വിരിച്ച് കിടക്കും. അതിലൊരു സ്നേഹമുണ്ട്. കിടക്കുമ്പോൾ പന്ത്രണ്ട് മണിയാകും. ഉറങ്ങുമ്പോൾ രണ്ടര മണിയൊക്കെയാകും. ഒരു റൂം മാത്രമുള്ള വീടാണെങ്കിലും അവിടെ ഒരു ഹാപ്പിനെസ്സുണ്ട്. വീട് കൊണ്ട് ഉ​​ദ്ദേശിക്കുന്നത് സന്തോഷമാണല്ലോ. അത് ആ വീട്ടിൽ ധാരാളമുണ്ട്. സ്വന്തിമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടിലെ ആദ്യത്തെ ദിവസം ഒരു ഭയങ്കര ഫീലാണ്. ‌

വീടിന്റെ പാല് കാച്ചൽ ദിവസം ​ദൂരെ മാറി നിന്ന് വീടിനെ തന്നെ ഞാൻ നോക്കി നിൽക്കുമായിരുന്നു. ചെറിയൊരു വീട് വെച്ചപ്പോഴെ ഇങ്ങനെയാണ് അങ്ങനെയുള്ള ഞാൻ വലിയൊരു വീട് വെച്ചാൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കാറുണ്ട്. അമ്മൂമ്മയ്ക്കൊക്കെ വയസായി കഴിയുമ്പോൾ ഇപ്പോൾ ഞങ്ങൾ ആസ്വദിക്കുന്നതാകും ആ സമയത്ത് ​ഗോൾഡൺ മൊമന്റായി തോന്നുക.

എല്ലാവർക്കും അതിൽ അഭിമാനമാണ്. ഞാനൊരു ഫാമിലി ​ഗേളാണ് റെനീഷ പറഞ്ഞു. നമ്മളെല്ലാം മനുഷ്യ ജന്മങ്ങളാണ് നാളെ എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ ഞാൻ പ്രാക്ടിക്കലാണ്. ഇന്ന് പത്ത് കാശ് കയ്യിൽ വന്നാലും നാളത്തേക്ക് കരുതാമെന്ന് വിചാരിക്കില്ല. ഇന്ന് ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചെയ്യും. നാളെ ആര് ജീവനോടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ.

Reneesha Rahiman
Photo Credit: Reneesha Rahiman / Instagram

അതുകൊണ്ട് തന്നെയാണ് ഞങ്ങൾക്ക് ഒരു വീടുണ്ടാക്കാതെ ആദ്യം അമ്മൂമ്മയ്ക്ക് താമസിക്കാൻ ഒരു വീട് പണിതത്. ചേട്ടൻ ദുബായിലാണ് ജോലി ചെയ്യുന്നത്. അഭിനയം വിട്ട് ദുബായിൽ സെറ്റിൽഡായാൽ ഞാൻ ആദ്യം അമ്മൂമ്മയേയും മാമനേയും അവിടെ എത്തിക്കും. ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഞാൻ തകർന്ന് പോകില്ല. കാരണം എല്ലാത്തിനും ഒരുങ്ങിയാണ് ഇരിക്കുന്നത്.

അമ്മയ്ക്ക് അപകടം പറ്റിയപ്പോൾ വീട്ടിലെ ബാക്കിയുള്ളവരെല്ലാം തകർന്നു. ആ സമയത്തും എല്ലാവരേയും ആശ്വസിപ്പിച്ചത് ഞാൻ തന്നെയാണ്. ചേട്ടൻ പോലും തകർന്ന് പോയിരുന്നു എന്നും റെനീഷ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് റെനീഷ. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് റെനീഷ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

ഭിന്നശേഷിക്കാരനായ മാമനെക്കുറിച്ചും റെനീഷ ബി​​ഗ് ബോസിൽ എത്തിയപ്പോഴും തുറന്ന് പറഞ്ഞിരുന്നു. മാമനെ നോക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് പറഞ്ഞിരുന്നു. എല്ലാവിധ സൗകര്യങ്ങളും സന്തോഷവും അമ്മൂമ്മയ്ക്കും മാമനും റെനീഷ നൽകുന്നുണ്ട്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X