മുസ്ലീമല്ലേ... നോമ്പ് കാലത്ത് വേണമായിരുന്നോ?; മാക്സിമം കരഞ്ഞോളൂവെന്ന് റെനീഷ; പൊങ്കാല അർപ്പിച്ച് താരസുന്ദരിമാർ
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ വിശേഷങ്ങളാണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നിറയുന്നത്. കഴിഞ്ഞ ഒരാഴ്ച കാലമായി അമ്മയ്ക്ക് പൊങ്കാല ഒരുക്കാനായി എത്തുന്ന ഭക്തജനങ്ങളെ വരവേൽക്കാനായി സജ്ജമായിരുന്നു തലസ്ഥാനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ ജനങ്ങളും തിരുവനന്തപുരത്തേക്ക് ഒഴുകി എത്തി. ഇത്തവണയും താരനിബിഢമായിരുന്നു പൊങ്കാല മഹോത്സവം. സിനിമാ, സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒട്ടുമിക്ക അഭിനേത്രികളും പൊങ്കാല അർപ്പിക്കാനായി എത്തി.
സീരിയൽ നടിയും മുൻ ബിഗ് ബോസ് താരവുമായ റെനീഷ റഹ്മാന്റെ ആദ്യ പൊങ്കാലയായിരുന്നു. സീരിയൽ രംഗത്തുള്ള തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് റെനീഷ എത്തിയത്. എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല എന്ന തലക്കെട്ടോടെ അവിടെ നിന്നുള്ള ചിത്രങ്ങളും താരം പങ്കിട്ടു.

മുസ്ലീം മത വിശ്വാസിയാണ് താരം എന്നതുകൊണ്ട് നെഗറ്റീവും പോസറ്റീവുമായ പ്രതികരണങ്ങളാണ് റെനീഷയുടെ പൊങ്കാല പോസ്റ്റിന് ലഭിച്ചത്. ചിലർ ദി റിയൽ കേരള സ്റ്റോറി എന്നാണ് റെനീഷയെ പ്രശംസിച്ച് കുറിച്ചത്. ആറ്റുകാൽ പൊങ്കാല ആശംസകൾ, ഈ റമദാൻ മാസത്തിൽ നോമ്പ് നോറ്റ് പൊങ്കാല അർപ്പിച്ച റെനീഷക്ക് ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്നിങ്ങനെയാണ് റെനീഷയെ അനുകൂലിച്ച് വന്ന കമന്റുകൾ.
അത് അവരുടെ ഏറ്റവും നല്ല കാര്യമാണ്. അത് നിങ്ങൾ പോയി നാശം ആക്കണ്ടതില്ല എന്നാണ് നടിയെ വിമർശിച്ച് ഒരാൾ കുറിച്ചത്. അതിന് താരം കൃത്യമായ മറുപടിയും നൽകി. വിശ്വാസത്തോടെ ആര് പോയാലും അവിടെ ഒന്നും നാശമാവില്ല എന്നാണ് റെനീഷ മറുപടിയായി കുറിച്ചത്. ഇതൊക്കെ നിങ്ങളുടെ ആളുകൾ എങ്ങനെ സഹിക്കും?. സീരിയലിൽ ചാൻസ് കിട്ടാൻ വേണ്ടി ഒരോ ഉടായിപ്പ്.
നോമ്പ് ഇല്ലേ?. നിനക്ക് കാസ്റ്റ് മാറിക്കൂടേ എന്നിങ്ങനെയുള്ള ചോദ്യങ്ങളും കമന്റ് ബോക്സിലുണ്ടായിരുന്നു. ഇന്ന് നോമ്പില്ലായിരുന്നു. പിന്നെ മതം മാറാൻ താൽപര്യമില്ലെന്നും റെനീഷ കുറിച്ചു. നെഗറ്റീവ് കമന്റ്സുകൾ ശ്രദ്ധയിൽപ്പെട്ട റെനീഷ കമന്റ് ബോക്സിൽ കിടന്ന് കരയുന്നവർ മാക്സിമം കരഞ്ഞോളൂവെന്നും മറുപടിയായി കുറിച്ചു.
റെനീഷ മാത്രമല്ല ക്രിസ്തുമത വിശ്വാസിയായ മഞ്ജു പത്രോസ് തുടങ്ങിയവരും അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. ജാതിമതഭേദമന്യേ വിശ്വസം ഉള്ള ആർക്കും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ കഴിയും. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തത് തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീലാണ്. അനുഗ്രഹം ലഭിച്ചതായി തോന്നുന്നു.

ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്ക് വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യേണ്ടേ എന്നാണ് അന്ന രാജൻ പൊങ്കാല സമർപ്പിച്ച് ചോദിച്ചത്. ഞാൻ എല്ലാവർഷവും പൊങ്കാല ഇടാറുള്ള ആളാണ്. ഞാൻ ഭയങ്കര വിശ്വാസിയും ഭക്തയുമാണ്. ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് ഞാൻ.
ബിഗ് ബോസ് വിജയി ആകണമെന്ന് പറഞ്ഞിരുന്നില്ല. ഷോയിൽ 100 ദിവസം നിൽക്കണം എന്നെ നിർത്തണം എന്ന് കഴിഞ്ഞ വർഷം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. അത് നടന്നു എന്ന് അനുമോളും പറഞ്ഞു. നടി ചിപ്പി, ആനി ഷാജി കൈലാസ്, കൃഷ്ണപ്രഭ, സൗഭാഗ്യ വെങ്കിടേഷ്, ശോഭ വിശ്വനാഥ്, അതിഥി രവി തുടങ്ങി ഒട്ടനവധി സിനിമാ സീരിയൽ താരങ്ങൾ ഇത്തവണ പൊങ്കാല അർപ്പിച്ചു.
എന്നാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ സീമ ജി നായർക്ക് ഇത്തവണ വരാൻ സാധിച്ചില്ല. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ സന്നിധിയിൽ പൊങ്കാല സമർപ്പിക്കുന്നു. കഴിയുന്നതും മുടക്കം വരാതെയുള്ള വർഷങ്ങൾ... പക്ഷെ ഈ വർഷം പൊങ്കാല ഇടാൻ സാധിക്കുകയില്ല. മനസ് നിറയെ വിങ്ങലാണ്. മനസ് അവിടെ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒരുപാടുപേർ വിളിച്ചു... വരുന്നില്ലേ എന്ന് ചോദിച്ചിരുന്നു. ഇന്നലെ ചിപ്പി വിളിച്ചിരുന്നു.
നമ്മുടെ ഒരു കടമയായാണ് ഓരോ വർഷവും നോമ്പ് നോറ്റ് അമ്മക്കായി അവിടെ എത്തുന്നത്. ആ ഒരു സമർപ്പണത്തിൽ പൂർണമായും ആറ്റുകാലമ്മയിൽ അലിഞ്ഞില്ലാതാകും ജനലക്ഷങ്ങൾ. ഈ വർഷം ഇങ്ങനെ ആവട്ടെ. അടുത്ത വർഷത്തിനായി ഞാൻ കാത്തിരിക്കുന്നു അമ്മേ സീമ കുറിച്ചു. ഒപ്പം അന്തരിച്ച സീരിയൽ നടി ശരണ്യയുടെ ആദ്യ ഓപ്പറേഷൻ കഴിഞ്ഞ് അവർക്കൊപ്പം പൊങ്കാല ഇടാൻ പോയപ്പോൾ പകർത്തിയ ഫോട്ടോയും സീമ പങ്കുവെച്ചു.


Click it and Unblock the Notifications

















