ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക! വ്‌ളോഗുമായി രഞ്ജിനി ഹരിദാസ്
റിയാലിറ്റി ഷോ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്നടിക്കുന്ന രഞ്ജിനി പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോ രഞ്ജിനിയുടെ കരിയറിൽ മറ്റൊരു പൊൻതൂവലായി മാറുകയായിരുന്നു.

ഇപ്പോഴിതാ കരിയറിൽ മറ്റൊരു ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. വ്ഗളോഗിങ്ങിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. 'ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക', എന്ന കുറിപ്പോടെ വ്‌ളോഗിന്റെ ടീസറും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എന്തിനെ കുറിച്ചുള്ള വ്ലോഗാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രേക്ഷകർക്കായി ചെറിയൊരു ക്ലൂ താരം നൽകിയിട്ടുണ്ട്.
യാത്ര, സ്ഥലങ്ങൾ, കേരള, മൂന്നാർ, ആരാണ് രഞ്ജിനി, രാത്രികൾ, കേരള ടൂറിസം എന്നിങ്ങനെ ചില ഹാഷ്ടാഗുകളും ടീസറിനോടൊപ്പം ചേർത്തിട്ടുണ്ട്. ഇതാകും വ്ലോഗിന്റെ പ്രധാന വിഷയങ്ങളെന്ന് സൂചിപ്പിക്കുന്നു. വളർത്ത് നായക്കൊപ്പം വിവിധ സ്ഥലങ്ങളിലേയ്ക്ക് നടന്നു പോകുന്നതാണ് ടീസറിൽ. താരത്തിനും പുതിയ സംരംഭത്തിനും ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ വ്ളോഗിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications