ചാനലുകാരുടെ കളി മനസിലാക്കി രഞ്ജിനി!ബിഗ് ബോസിലെ വഴക്കിന്റെ പിന്നിലെ കാരണം ഇത്, ഇനി പുതിയ കളി കാണാം

ബിഗ്ലബോസിനുള്ള മത്സരാർഥികൾ തമ്മിലുണ്ടാകുന്ന വഴക്കിന്റെ കാരണം കണ്ടു പിടിച്ച് രഞ്ജിനി.

സംഭവ ബഹുലമായ 26ാം ദിവസത്തിലേയ്ക്ക് നീങ്ങുകയാണ് ബിഗ്ബോസ്. നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും ബിഗ് ബോസിനെ ബാധിച്ചുവെങ്കിലും പിന്നീട് ബിഗ് ബോസ് മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. 16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് ഇപ്പോൾ 1 മാസം പിന്നിടാൻ പോകുകയാണ്. 16 എന്നത് 14 ചുരുങ്ങുകയും മത്സരം ചൂട്പിടിയ്ക്കുകയുമാണ്.

ബിഗ് ബോസിൽ ഓരേ ദിവസം സംഭവ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. പെട്ടെന്നുള്ള പെട്ടിത്തെറികളും അതുപോലെയുള്ള ഇഴുകി ചേരലുമെല്ലാം ഷോ ദിനം പ്രതി കാണുന്നുണ്ട്. ഇതാണ് ബിഗ് ബോസിന്റെ ഉദ്യേശവും. അവസാനം ബിഗ്ലബോസിനുള്ള മത്സരാർഥികൾ തമ്മിലുണ്ടാകുന്ന വഴക്കിന്റെ കാരണം കണ്ടു പിടിച്ച് രഞ്ജിനി. അരിസ്റ്റോ സുരേഷിനോടാണ് ഇക്കര്യം പങ്കുവെച്ചത്.

  മത്സരാർഥികളുടെ ഇടയിലുളള ഈഗോ

മത്സരാർഥികളുടെ ഇടയിലുളള ഈഗോ

മത്സരാർഥികൾ തമ്മിലുള്ള ഈ ഗോയാണ് ബിഗ്ലബോസ് ഹൗസിലെ പ്രധാന പ്രശ്നങ്ങൾക്ക് കാരണമെനന് രഞ്ജിനി പറഞ്ഞു. അതിനു ശരിയാണെന്നും സുരേഷും ഉറപ്പിച്ചു പറഞ്ഞു. പലരും പല സ്ഥലത്ത് നിന്ന് വന്നവരാണ്. എല്ലാവരും സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അതിനാൽ തന്നെ ഒരാൾ പറയുന്ന അഭിപ്രായം മറ്റൊരാൾക്ക് ചില സമയത്ത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമെന്നും രഞ്ജിനി പറഞ്ഞു.

നുണ പറയുന്നു

നുണ പറയുന്നു

ഇവിടെയുള്ള ചിലർ നുണ പറയുന്നു എന്നു സുരേഷ് പറഞ്ഞു. ആദ്യം കുഴപ്പമില്ലായിരുന്നു പിന്നെ അംഗങ്ങൾ നുണ പറയാൻ തുടങ്ങി എന്ന് സുരേഷ് പറഞ്ഞു. ഹിമയുടെ കാര്യത്തിൽ നിന്ന് ഇത് വ്യക്തമായെന്നും സുരേഷ് പറഞ്ഞു.

 ചെറിയ കാര്യങ്ങൾ വഷളക്കുന്നു

ചെറിയ കാര്യങ്ങൾ വഷളക്കുന്നു

എന്തു ചെറിയ കാര്യങ്ങൾ നടന്നാലും അതിനെ വലുതാക്കി പ്രശ്നമാക്കുകയാണ് മത്സരാർഥികൾ. അത് ഈഗോ വളരുന്നതു കൊണ്ടാണെന്നും ഇവരുടെ സംസാരത്തിന്റെ ഇടയിൽ കയറി വന്നു. അത് തന്നെയാണ് ബിഗ് ബോസിനെ ബാധിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രശ്നമെന്നും സുരേഷ് പറഞ്ഞു. മത്സരം കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ ഇനിയും സ്പെയിസ് കുറയുമെന്നും ര‍ഞ്ജിനി പറഞ്ഞു.

 ചാനലുകാർ തമ്മി തല്ലിക്കുന്നു

ചാനലുകാർ തമ്മി തല്ലിക്കുന്നു

ബിഗ് ബോസിലെ പ്രശ്നം ചാനലുകൾ വലുതാക്കുകയാണ്. നമ്മൾ ഇവിടെ കിടന്ന് തല്ലു കൂടുന്നത് അവർക്ക് വേണ്ടിയിട്ടാണ്. നമ്മളുടെ സംസാരങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കീറുകയാണ് അവർ ചെയ്യുന്നതെന്നും രഞ്ജിനി പറഞ്ഞു. അതു കൊണ്ട് തന്നെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും രഞ്ജിനി പറഞ്ഞു. ഇരുവരും പരസ്പരം ഹഗ് ചെയ്തിട്ടാണ് അവിടെ നിന്ന് പിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X