പേളി ആരാണെന്ന് അറിയില്ല!!അതിഥി, അർച്ചന.. ബിഗ്ബോസ് അംഗങ്ങളുടെ കാണാത്ത മുഖങ്ങൾ, രഞ്ജിനി പറയുന്നു

63 ദിവസം രഞ്ജിനി ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു.

റിയാലിറ്റി ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ നിരവധി വ്യാജപ്രചരങ്ങൾ കേൾക്കേണ്ടി വന്ന ഷോയാണ് മലയാളം ബിഗ് ബോസ്. ഷോയെ കുറിച്ചു മാത്രമല്ല മത്സരാർഥികളെ കുറിച്ചും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഷോ ആരംഭിച്ചതോട് കൂടി ബിഗ് ബോസ് റിയാലിറ്റി ഷോ എന്താണെന്നുള്ള വ്യക്തമായ ചിത്രം പ്രേക്ഷകർക്ക് ലഭിച്ചിരിക്കുകയാണ്.

വ്യത്യസ്ത സ്വഭാവത്തിലുള്ള 16 പേരുമായിട്ടായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസം ഇവരെ ഒരു വീട്ടിൽ പൂട്ടിയിടുന്നു, അതും ക്യാമറകളുടെ നടുവിൽ. 60 ക്യാമറകളാണ് ഇവരെ നിരീക്ഷിക്കാനായി ബിഗ് ബോസ് ഹൗസിലുളളത്. ഈ ക്യാമറകളുടെ ഇടയിലായിരുന്നു ഇരുടെ ജീവിതം. ബിഗ് ബോസ് ഹൗസിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തു വന്നത് രഞ്ജിനി ഹരിദാസായിരുന്നു. 63 ദിവസം രഞ്ജിനി ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. രഞ്ജിനി ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെ കുറിച്ച് പറ‍ഞ്ഞത് ഇങ്ങനെയാണ്....

മോഹൻലാൽ കൊടുത്ത ടാസ്ക്ക്

മോഹൻലാൽ കൊടുത്ത ടാസ്ക്ക്

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിനു ശേഷം മോഹൻലാൽ കൊടുത്ത ഒരു ടാസ്ക്കായിരുന്നു ഇത്. മത്സരാർഥികളുടെ വീഡിയോ സ്ക്രീനിൽ നൽകും, അവരുടെ സ്വഭാവത്തെ കുറിച്ച് ഒറ്റവാക്കിൽ ഉത്തരം പറയുക എന്നതാണ് രഞ്ജിനിയ്ക്ക് നൽകിയ ടാസ്ക്ക്. ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നു രഞ്ജിനി.

അതിഥി

അതിഥി

ഇന്റലിജന്റ് എന്നാണ് ര‍ഞ്ജിനി അതിഥിയ്ക്ക് നൽകിയ വിശേഷണം. ബുദ്ധി ഉപയോഗിച്ച് കളിയ്ക്കാൻ അതിഥിയ്ക്ക് നന്നായി അറിയാമെന്നും രഞ്ജിനി പറഞ്ഞു. രണ്ടാമത് അനൂപിന്റെ ചിത്രമായിരുന്നു. ഇൻസെക്യൂർ എന്നായിരുന്നു അനൂപിനെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന് ചില സമയങ്ങളിൽ മറ്റുളളവരെ അംഗീകരിച്ചു കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതായി തോന്നിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു.

സത്യസന്ധമായി കളിക്കുന്നു

സത്യസന്ധമായി കളിക്കുന്നു

അർച്ചനയെ ഹോണസ്റ്റ് എന്നാണ് രഞ്ജിനി വിശേഷിപ്പിച്ചത്. സത്യസന്ധമായി ഗെയിം കളിയ്ക്കുന്ന കുട്ടിയാണ് അർച്ചന. എന്നാൽ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വളരെയധികം ആത്മാർഥതയുള്ള ഒരു മത്സരാർഥിയാണെന്നും രഞ്ജിനി പറഞ്ഞു. സുരേഷ് ഒരു പച്ച മനുഷ്യനാണ്. വന്ന സമയങ്ങളിൽ താനുമായി ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയ മനുഷ്യനായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം എന്റെ മനസ്സിലുണ്ടെന്നും രഞ്ജിനി പറഞ്ഞു.

നേരേവാ നേര പോ

നേരേവാ നേര പോ

വളരെ കൃത്യമായി ഗെയിം കളിക്കുന്ന വ്യക്തിയാണ് ബഷീർ . കൃത്യമായി തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ബഷീർ ഒരു അഭിപ്രായം പറയുകയുള്ളു. അല്ലാത്ത പക്ഷം കേൾക്കുക മാത്രമാണ് ചെയ്യുന്നത്. കൃത്യമായി നിലപാടെടുക്കുന്ന ഒരു മത്സരാർഥിയാണ് ബഷീറെന്നും രഞ്ജിനി പറഞ്ഞു. ഒഴുകുന്ന പുഴയായിട്ടാണ് ഹിമയെ ഉപമിച്ചത്. അത് അതിന്റെ വഴിയെ സഞ്ചരിക്കുന്നു. വേണമെങ്കിൽ കൂടെകൂടാം എന്നുള്ള നിലപാടാണ് ഹിമയ്ക്കുളളത്.

 മനസ്സിലാക്കാൻ സാധിച്ചിട്ടില്ല

മനസ്സിലാക്കാൻ സാധിച്ചിട്ടില്ല

ബിഗ്ബോസ് ഹൗസിൽ തനിയ്ക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു വ്യക്തിയാണ പേളിമാണി. ഇതുവരേയും പേളിയെ മനസ്സിലാക്കാൻസാധിച്ചിട്ടില്ല. പേളിയുടെ ഉള്ളിലെന്താണെന്ന് അറിയില്ലന്നായിരുന്നു രഞ്ജിനി പറഞ്ഞത്. പേളിയുടെ ഒരു ഭാഗം തനിയ്ക്ക് അറിയാമെന്നായിരുന്നു രഞ്ജിനി പറഞ്ഞ് അവസാനിപ്പിച്ചത്. കളി ജയിക്കണം എന്നുളള ആഗ്രഹത്തോടെ നടക്കുന്ന ഒരാളാണ് ഷിയാസ്,. അതിനായി ഓടി നടക്കും. ഷിയാസ് വന്നപ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.

സ്മാർട്ട്

സ്മാർട്ട്

കണ്ടെന്റ് എന്നാണ് ശ്രീനീഷിനെ ഉപമിച്ചത്. ളരെ കൂളായി ഗെയിം കളിക്കുന്ന ഒരു വ്യക്തിയാണ്. എന്നാൽ ആവശ്യമുളളയിടത്ത് ബുദ്ധി പ്രയോഗിക്കുന്നുണ്ടോ എന്ന് തനിയ്ക്ക് അറിയില്ലെന്നും രഞ്ജിനി പറഞ്ഞു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഞാനും സാബു ചേട്ടനും. ഞാൻ എന്ന വാക്കാണ് സാബുവിനെ രഞ്ജിനി വിശേഷിപ്പിച്ചത്. ഇവിടെ വരുന്നതിനും മുൻപ് തങ്ങൾ തമ്മിൽ ഒരുപാട് തല്ല് കൂടിയിട്ടുണ്ടെന്നും വീണ്ടും ബിഗ് ബോസ് വേദിയിൽ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X