രഞ്ജിനി ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി കളി തുടങ്ങി!! സാബുവിന്റെ ഫാൻസിനോട് ചിലത് പറയാനുണ്ട്, വീഡിയോ

ശത്രു പാളയത്തിലാകുമെന്ന് കരുതിയ രഞ്ജിനിയും സാബുവും ഒരേ ചേരിയിലാകുകയായിരുന്നു

By Ankitha

Recommended Video

രഞ്ജിനി ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി കളി തുടങ്ങി

ബിഗ് ബോസ് ഹൗസ് ഷോ തുടങ്ങുന്നതിനു മുൻപ് ശത്രു പാളയത്തിലായിരുന്ന വ്യക്തികളായിരുന്നു രഞ്ജിനിയും സാബുവും. ഇവരുടെ അഭിപ്രായ വ്യത്യാസങ്ങളും തമ്മിലുളള വഴക്കുകൾക്കും നമ്മളും സാക്ഷികളായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഇവർ രണ്ടു പേരും എത്തിയതോടെ യുദ്ധം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അത് ഇവർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണുണ്ട്. അത്ര മാത്രം പ്രശ്നങ്ങളായിരുന്നു അന്ന് ഇവർക്കിടയിൽ ഉണ്ടായിരുന്നു.

എന്നാൽ ബിഗ്ബോസ് ഹൗസിൽ എല്ലാവരും വിചാരിച്ചതിൽ നിന്ന് വിപരീതമാണ് സംഭവിച്ചത്. ശത്രു പാളയത്തിലാകുമെന്ന് കരുതിയ രഞ്ജിനിയും സാബുവും ഒരേ ചേരിയിലാവുകയായിരുന്നു. എന്നാൽ ഇത് കളിയിൽ ജയിക്കാനായി ഇരുവരും ഒരുമിച്ചു നിന്നുവെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ സത്യം അങ്ങനെയല്ലായിരുന്നു. ഇവർ 63 ദിവസം കൊണ്ട് നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇപ്പോഴിത സാബുവിനെ കുറിച്ചുളള രഞ്ജിനിയുടെ വീഡിയോ വൈറലാകുകയാണ്. സാബുവിന്റെ ഫാൻസ് ഗ്രൂപ്പായ സാബുമോൻ ആർമിയ്ക്കായിരുന്നു രഞ്ജിനിയുടെ വീഡിയോ സന്ദേശം.

സാബുവിന്റെ ഫാൻസ് ഗ്രൂപ്പ്

സാബുവിന്റെ ഫാൻസ് ഗ്രൂപ്പ്

സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന സാബുമോന്റെ ഫാൻസ് ഗ്രൂപ്പാണ് സാബുമോൻ ആർമി. അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് സാബുമോൻ ആർമി നൽകുന്നത്. സോഷ്യൽ മീഡിയയിൽ ശക്തമായ പിന്തുണയുളള ഒരു മത്സരാർഥിയാണ് സാബു. ഇപ്പോൾ സാബുവിന് പിന്തുണയുമായി പുറത്തു പോയ മത്സരാർഥി രഞ്ജിനി തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാബുവിന് ശക്തമായ പിന്തുണ നൽകണമെന്ന് രഞ്ജിനി വീഡിയോയിലൂടെ അറിയിക്കുന്നമുണ്ട്.

ഫൈനലിൽ എത്തണം

ഫൈനലിൽ എത്തണം

സാബു ബിഗ് ബോസിന്റെ ഫൈനലിൽ തീർച്ചയായും എത്തണമെന്നും രഞ്ജിനി പറയുന്നുണ്ട്. വളരെ മികച്ച മത്സരാർഥിയാണ്. അതിനാൽ തന്നെ മികച്ച മത്സരാർഥികൾ വേണം ഷോയിൽ വിജയിക്കാനെന്നും രഞ്ജിനി പറഞ്ഞു. അതിനായി ഷോ മുഴുവനും കാണണമെന്നും രഞ്ജിനി പറയുന്നുണ്ട്. വളരെ കൃത്യമയും സത്യസന്ധവുമായി ഗെയിം കളിക്കുന്ന വ്യക്തി വേണം ബിഗ് ബോസിന്റെ വിജയിക്കാനെന്നും രഞ്ജിനി പറയുന്നുണ്ട്. നിങ്ങൾ പ്രേക്ഷകരില്ലെങ്കിൽ ഷോയില്ലെന്നും രഞ്ജനി പറയുന്നുണ്ട്.

 ഷോയിൽ നിന്ന് തനിയ്ക്ക് ലഭിച്ചത്

ഷോയിൽ നിന്ന് തനിയ്ക്ക് ലഭിച്ചത്

ബിഗ് ബോസ് ഷോയിൽ നിന്ന് തനിയ്ക്ക് ലഭിച്ചത് സാബു ചേട്ടനുമായിട്ടുള്ള സൗഹൃദമാണ്. അത് ജീവിതാവസാനം വരെ താൻ കൊണ്ടു നടക്കുമെന്നും രഞ്ജിനി പറഞ്ഞു. ഞാൻ തന്നെയാണ് സാബു ചേട്ടൻ.. ശത്രുക്കളിൽ നിന്ന് മിത്രങ്ങളായവരാണ് ഞങ്ങൾ. ഇനിയും നിങ്ങളും പിന്തുണ അദ്ദേഹത്തിന് ഉണ്ടാകണമെന്നും ഇവർ കൂട്ടിച്ചേർത്തു. കൂടൊതെ തനിയ്ക്കും തൽകിയ പിന്തുണയ്ക്കും രഞ്ജിനി നന്ദി അറിയിക്കുന്നുണ്ട്.

  രഞ്ജിനിയുടെ രണ്ടാവരവ്

രഞ്ജിനിയുടെ രണ്ടാവരവ്

ബിഗ് ബോസിന്റെ ആദ്യ ആഴ്ചകളിൽ രഞ്ജിനിയും സാബുവും തമ്മിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടായിരുന്നു. ഇവർ ഇരു ചേരികളിലുമായിരുന്നു. എന്നാൽ രഞ്ജിനിയുടെ രണ്ടാം വരവോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. പുതിയൊരു രഞ്ജിനിയായിരുന്നു അത്. ഇതിനു ശേഷം ഇവർ രണ്ടു പേരും കട്ട സുഹൃത്തുക്കളാകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ കൂടുതൽ സമയവും ഇവർ ഒരുമിച്ച് തന്നെയായിരുന്നു.

സന്തോഷത്തോടെ യാത്രയാക്കി

സന്തോഷത്തോടെ യാത്രയാക്കി

ബിഗ്ബോസ് ഹൗസിൽ നിന്ന് ര‍ഞ്ജിനിയെ സന്തോഷത്തോടെയായിരുന്നു സാബു യാത്രയാക്കിയത്. അദ്ദേഹം കുടുതൽ വിഷമിക്കുമെന്നും ഹൃദയ സ്പർശിയായ രംഗങ്ങൾ ഇരുവരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മത്സാരാർഥികൾ ഉൾപ്പെടെ എല്ലാവരും വിചാരിച്ചിരുന്നു. എന്നാൽ അതൊന്നും അവിടെ സംഭവിച്ചിരുന്നില്ല. സാധാരണ പോലെ പെട്ടിയെടുത്തു നൽകി രഞ്ജിനിയെ യാത്രയാക്കുകയായിരുന്നു.

 കരയാത്തതിന്റെ കാരണം

കരയാത്തതിന്റെ കാരണം

രഞ്ജിനി പോകുമ്പോൾ താൻ കരയുമെന്ന് എല്ലാവരും വിചാരിച്ചിരുന്നു. എന്നാൽ ഞാൻ കരയുകയോ ഇമോഷണൽ രംഗങ്ങൾ ക്രിയേറ്റ് ചെയ്യുകയോ ചെയ്തില്ലെന്നും സാബു എപ്പിസോഡിൽ പറയുന്നുണ്ട്. അതിന്റെ കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. രഞ്ജിനി എന്റെ നല്ല സുഹൃത്താണെന്ന് സാബു ദൃഢമായി പറയുന്നുണ്ട്. ആ വാക്കുകളിൽ നിന്നും മുഖത്തെ ഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു രഞ്ജിനിയും സാബുവും തമ്മിലുളള സുഹൃത്ത് ബന്ധത്തിന്റെ ആഴം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X