ഏതോ സ്ട്രീറ്റ് ഓർമ വരുമെന്ന്, അവിടെ പോയിട്ടുണ്ടെങ്കിൽ മാത്രമേ അഖിൽ മാരാറിന് ആ അനുഭവം വരാൻ പാടുള്ളൂ: രഞ്ജു

മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖിൽ മാരാർ അടുത്തിടെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ജാന്മണിയുടെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ് കമ്മ്യൂണിറ്റിയെ ഇകഴ്ത്തുന്ന പ്രസ്താവനയാണ് അഖിൽ മാരാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. പോപ്പിൻസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

രാവിലെ കോളേജിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്ന എത്ര പേർ ക്ലാസ് റൂമിൽ കയറുന്നുണ്ട്. മറെെൻ ഡ്രെെവ്, ത്രിപ്പൂണിത്തറ ഹിൽ പാലസ് പോലുള്ള ഇടങ്ങളിൽ ഇവരെ കാണാം. ഞങ്ങൾ ഷൂട്ടിം​ഗിന് പോകുമ്പോൾ ഇതെല്ലാം കാണുന്നുണ്ട്. ഒരു വാഴയിലയുടെ മറവ് മതി. ഇതൊന്നും ആരും അഡ്രസ് ചെയ്യുന്നില്ല. എല്ലാം വരുമ്പോൾ ട്രാൻസ് കമ്മ്യൂണിറ്റികൾക്കെതിരെ പറയുന്നു. ‌ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഒരാളെ മാത്രമാണ് വാനോളം പൊക്കി വെക്കാൻ തോന്നുന്നതെന്ന് ഈയടുത്ത് തന്നെ അഖിൽ മാരാർ പറഞ്ഞു. അപ്പോൾ അഖിൽ മാരാർ കമ്മ്യൂണിറ്റിക്കിടയിലേക്ക് വന്നിട്ടില്ല. ജാൻമണിയെ കാണുമ്പോൾ ബാം​ഗ്ലൂരിൽ ഏതോ സ്ട്രീറ്റ് ഓർമ വരുമെന്ന് പറഞ്ഞു. അവിടെ പോയിട്ടുണ്ടെങ്കിൽ മാത്രമേ ആ അനുഭവം വരാൻ പാടുള്ളൂ.

Renju Renjimar  Akhil Marar

ജാന്മണി അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റാണ്. അവൾ അവളുടെ സ്വന്തം കാലിൽ നിന്ന് ഫെെറ്റ് ചെയ്ത് അസാമിൽ നിന്ന് സൗത്തിലേക്ക് വന്ന് പേരുണ്ടാക്കിയെടുത്ത മേക്കപ്പ് ആർട്ടിസ്റ്റാണ്. ഇവിടെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടി ശബ്ദമുയർത്തിയ ഒരുപാട് പേരുണ്ട്. അഖിൽ മാരാർ പറയുന്നത് ഒരു ഭാ​ഗം മാത്രമാണ്. നമ്മൾ കണ്ണടച്ച് ഇരുട്ടാക്കരുത്. അത്തരം കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. എനിക്ക് ബഹുമാനവും ഇഷ്ടവുമുള്ള ആളാണ് അഖിൽ. ഇടയ്ക്ക് പരസ്പരം മെസേജ് അയക്കുന്നവരാണ് ഞങ്ങൾ. പക്ഷെ എനിക്ക് ഈയൊരു പ്രസ്താവനയോടെ എന്തോ പോലെ തോന്നി. നമ്മൾ കാണാതെ പോകുന്ന ചില കാര്യങ്ങളാണ്. പറയുമ്പോൾ വ്യക്തത വേണം. ആ വ്യക്തത ഇല്ലാതെ പറയുന്നതിൽ ഒരു അർത്ഥമില്ലെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. .

മേക്കപ്പ് ആർട്ടിസ്റ്റിനൊപ്പം ബിസിനസ് സംരഭകയുമാണ് രഞ്ജു രഞ്ജിമാർ. മലയാള സിനിമാ രംഗത്തെ മേക്കപ്പ് രംഗത്ത് വലിയ തരംഗമുണ്ടാക്കാൻ സാധിച്ച രഞ്ജു രഞ്ജിമാർ തന്റെ അഭിപ്രായങ്ങൾ ഒരിക്കലും പ്രകടിപ്പിക്കാതിരുന്നിട്ടില്ല. ഇതിന്റെ പേരിൽ വിമർശനങ്ങളും വന്നിട്ടുണ്ട്. തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതിന് ശേഷം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ്, ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയയിലെല്ലാം തന്റേതായ നിലപാട് രഞ്ജു രഞ്ജിമാർക്കുണ്ട്. ഇതിന്റെ പേരിൽ കരിയറിൽ തിരിച്ചടിയുണ്ടായെങ്കിലും രഞ്ജു തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ട് പോയി.

More from Filmibeat

Read more about: Renju Renjimar akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X