ഭർത്താവിന് പുല്ലു വില; ലക്ഷ്മിയെ പരിഹസിച്ച് രഞ്ജു രഞ്ജിമാർ, കാരണം ഇതോ?

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും പുറത്തായ ശേഷം ലക്ഷ്മിയെ പരിഹസിച്ച് കമന്റിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഭർത്താവിന് പുല്ലു വില എന്നാണ് രഞ്ജു കമന്റ് ചെയ്തിരിക്കുന്നത്. താൻ വീട്ടിൽ എല്ലാവരെയും ഭരിക്കുന്ന ആളാണെന്ന് ലക്ഷ്മി പറയുന്ന അഭിമുഖത്തിന് താഴെയാണ് കമന്റ്. നേരത്തെ ബി​ഗ് ബോസ് ഹൗസിനുള്ളിൽ ലക്ഷ്മി ലെസ്ബിയൻ പങ്കാളികളായ ആദിലയെയും നൂറയെയും അധിക്ഷേപിച്ചിരുന്നു. ഇതിൽ ശക്തമായ വിമർശനം ഉന്നയിച്ചയാളാണ് രഞ്ജു രഞ്ജിമാർ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ലക്ഷ്മിക്കെതിരെ രഞ്ജു രഞ്ജിമാർ സംസാരിച്ചു.

ലക്ഷ്മിയുടെ പരാമർശം കേട്ടപ്പോൾ സങ്കടം തോന്നി. അത്രയും കടന്ന് പറയേണ്ടിയിരുന്നില്ല. നിന്നെയാെന്നും വീട്ടിൽ കയറ്റാൻ കൊള്ളില്ല, ജോലിയെടുത്താണോ ജീവിക്കുന്നതെന്ന് ചോദിച്ചു. അവർ ജോലിയെടുത്താണ് ജീവിക്കുന്നത്. നല്ല ജോലിയുള്ള കുട്ടികളാണ്. ആ സമയത്ത് ആദിലയുടെ നോട്ടമുണ്ട്. സത്യം പറഞ്ഞാൽ ആ സമയത്ത് എനിക്ക് ബി​ഗ് ബോസിൽ പോകണമെന്ന് തോന്നി. അവിടെ പോകണം, അവരെ കാണണം എന്ന് ഞാൻ ശ്വേത ചേച്ചിയോട് പറഞ്ഞു.

Renju Renjimar  Ved Lakshmi

മൂന്ന് നാല് ദിവസത്തേക്ക് ആദിലയുടെ നോട്ടം എന്നെ അലട്ടി. അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് നമുക്കത് അറിയാം. ചിലയിടങ്ങളിൽ നിന്ന് പ്രതികരണങ്ങൾ. ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്ന സമയത്തും മറ്റുമെല്ലാം. കല്യാണ ഫങ്ഷനുകളിൽ സദ്യ വിളമ്പുന്ന സമയത്ത് ഞങ്ങളുടെ അടുത്ത് സീറ്റ് ഫ്രീയായിട്ട് അപ്പുറത്ത് പോയി ഇരുന്നു. സദ്യ കഴിയുന്നത് വരെ ആ ഇല അങ്ങനെ തന്നെ ഇരിക്കുകയാണ്.

ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് അതൊക്കെയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. ബസുകളിൽ യാത്ര ചെയ്യുമ്പോൾ അടുത്തുള്ള സീറ്റ് എപ്പോഴും ഒഴിഞ്ഞ് കിടക്കും. ഇപ്പോൾ ഇരിക്കണം എന്നാണ്. കുറേ മാറി. ഒരു വ്യക്തിയെ സംബന്ധിച്ച് പ്രൊഫഷൻ ഉള്ളത് നല്ലതാണ്. ഒരു സ്കിൽ പഠിച്ച് ലക്ഷ്യം നേടാനുള്ള ശ്രമം നമ്മൾ നടത്തണം. അല്ലെങ്കിൽ നമുക്ക് ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലാതാകുമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

ആദിലയെയും നൂറയെയും കുറിച്ച് പറഞ്ഞ വാക്കിൽ മാറ്റമില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ബി​ഗ് ബോസ് ഹൗസിൽ എല്ലാവരും എതിരായിട്ടും ലക്ഷ്മി തന്റെ അഭിപ്രായത്തിൽ ഉറച്ച് നിന്നു. അതേസമയം ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് ലക്ഷ്മി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് വാദമുണ്ട്. ബി​ഗ് ബോസ് ഹൗസിനുള്ളിൽ കാര്യമായ ​ഗെയിം ലക്ഷ്മിക്കുണ്ടായിരുന്നില്ല. എന്നാൽ ആദിലയ്ക്കും നൂറയ്ക്കും എതിരെ സംസാരിച്ചതോടെ പലരുടെയും പിന്തുണ ലഭിച്ചു. എന്നാൽ മറ്റൊരു ​ഗെയിം പ്ലാൻ ഇല്ലാതിരുന്നതിനാൽ അധിക നാൾ ലക്ഷ്മിക്ക് ബി​ഗ് ബോസിൽ തുടരാനായില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X