രണ്ടു കൈകാലുകൾ ബന്ധിച്ചു ഓർമ്മകൾ മാഞ്ഞു പോയി, 14 മണിക്കൂർ നീണ്ട സർജറി: വിവാദങ്ങൾക്കിടെ രഞ്ജു രഞ്ജിമാർ

ട്രാൻസ്വുമണായുള്ള തന്റെ മാറ്റത്തെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. മരണത്തെ പോലും പേടിക്കാതെയാണ് ഈ സർജറി പലരും ചെയ്യുന്നതെന്നും അവരുടെ മാനസികാവസ്ഥ മനസിലാക്കി ചേർത്ത് നിർത്തണമെന്നും രഞ്ജു രഞ്ജിമാർ ചൂണ്ടിക്കാട്ടി. ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു. ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ. ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേർക്ക് അറിയാം. നിങ്ങൾക്കു പറയാം അണ്ടി മുറിച്ചു, എന്നൊക്കെ.

എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും പേടിക്കാതെ വിട്ടു കൊടുക്കുന്നു. ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത്. അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്ധിച്ചു ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം, പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം.

Renju Renjimar  Jazi

നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചു കൊണ്ടേ ഇരിക്കും. നിങ്ങൾക്ക് തടയാൻ ആവില്ല. സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക, രഞ്ജു രഞ്ജിമാറുടെ കുറിപ്പിങ്ങനെ.

ട്രാൻസ്ജെൻഡർ വ്യക്തിയായ ജാസിയുടെ സർജറി വിഷയം വിവാ​ദമായിരിക്കെയാണ് രഞ്ജുവിന്റെ കുറിപ്പ്. ജാസി യഥാർത്ഥത്തിൽ സർജറി ചെയ്തോ ഇല്ലയോ എന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പല റിയാക്ഷൻ വ്ലോ​ഗേർസും ജാസിക്കെതിരെ മോശം ഭാഷയിൽ സംസാരിക്കുന്നുമുണ്ട്.

അവനിൽ നിന്ന് അവളിലേക്ക്. എന്റെ സർജറി കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും എന്റെ കൂടെ നിന്നവർക്കും ഞാൻ ഈ അവസരത്തിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ആ പ്രാർത്ഥന കൂടെ ഉണ്ടാവണം എന്ന് കുറിച്ച് കൊണ്ടാണ് ജാസി വിവരം അറിയിച്ചത്. എന്നാൽ പിന്നാലെ പലരും സംശയം ഉന്നയിച്ചു.

More from Filmibeat

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X