അടിച്ച് പല്ല് കൊഴിച്ചേ ഞാൻ ഇറങ്ങുമായിരുന്നുള്ളൂ, വിത്തു ​ഗുണം പത്ത് ​ഗുണം; ലക്ഷ്മിക്കെതിരെ രഞ്ജു രഞ്ജുമാർ

ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ ഇരുവരെയും കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബി​ഗ് ബോസിൽ വെച്ച് ലക്ഷ്മി ഇരുവരെയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് രഞ്ജു രഞ്ജിമാർ സംസാരിച്ചത്. ദ റിയാലിറ്റി ബെെ സരികയിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ. ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ​ഹായാവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. അതേ ഡയലോ​ഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. വീട്ടിൽ കയറിയില്ലെങ്കിലും സിറ്റൗട്ടിൽ ഇരിക്കുമെന്ന് പറയുമ്പോൾ പട്ടികളും സിറ്റൗ‌ട്ടിൽ ഇരിക്കും.

നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതിയെന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്.

Ved Lakshmi  Renju Renjimar

വിത്ത് ​ഗുണം പത്ത് ​ഗുണം എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത്. നമുക്ക് ഇഷ്ടമില്ലാത്ത പലരും ഉണ്ടാകും. പല സെലിബ്രിറ്റികളോടും സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. മേക്കപ്പിന് വിളിച്ചാൽ ഞാൻ എസ്കേപ് ആകാറുമുണ്ട്. കാരണം നമുക്ക് കംഫർട്ടബിൾ അല്ല. ചൊറിഞ്ഞ് കൊണ്ടിരിക്കും. മംമ്ത മോഹൻദാസും ഞാനും വർക്ക് ചെയ്യുമ്പോൾ നമുക്കിടയിൽ സിനിമാ ചർച്ചകൾ ഇല്ല. പ്രിയാമണിയുടെ കൂടെ വർക്ക് ചെയ്യുമ്പോഴും അങ്ങനെയാണ്. ജാൻമണി ​ദാസ് ബി​ഗ് ബോസിലുണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ എന്നും രഞ്ജു രഞ്ജുമാർ വ്യക്തമാക്കി.

More from Filmibeat

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X