എന്നും സഹായം ചോദിക്കാൻ പറ്റുമോ?; ലക്ഷ്മിക്ക് നന്ദി, ഭർത്താവ് മരിച്ച വർഷം പോലും ഓർമയില്ലാത്ത വിധവ; വിമർശനം
മൂന്ന് വർഷം മുമ്പ് തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചുണ്ടായ അപകടത്തിലാണ് സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ വരവെയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിന്നീട് കുറച്ച് കാലം സുമനസുകളുടെ സഹായങ്ങളായിരുന്നു രേണുവിനും മക്കൾക്കും മുന്നോട്ട് ജീവിക്കാൻ കരുത്തായത്. ഇന്ന് രേണു മ്യൂസിക്ക് ആൽബങ്ങളിൽ അഭിനയിച്ചും പ്രേമോഷൻ പരിപാടികൾ ചെയ്തു പതിനായിരങ്ങൾ സമ്പാദിക്കുന്നുണ്ട്.
എന്നും എപ്പോഴും മറ്റുള്ളവരുടെ സഹായത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് തനിക്ക് അറിയാവുന്ന ജോലി ചെയ്ത് ജീവിക്കുന്നതെന്ന് പറയുകയാണിപ്പോൾ രേണു. പെരുകി വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

സുധി ചേട്ടൻ മരിച്ചശേഷം എന്നെ എല്ലാ മാസവും സഹായിച്ച ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര. ഹൃദയത്തിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുന്നു. വഴിമുട്ടി നിന്ന സമയത്ത് ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. എന്നും എപ്പോഴും എല്ലാവരോടും സഹായം ചോദിക്കാൻ പറ്റുമോ എനിക്ക്. അതുകൊണ്ട് ഞാൻ എനിക്ക് അറിയാവുന്ന തൊഴിൽ ചെയ്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്തായാലും ഇപ്പോൾ ഞാൻ സീറോയിൽ അല്ല കിടക്കുന്നത്.
ബിഗ് ബോസ് പോലൊരു വലിയ ഷോയിലേക്കാണ് എനിക്ക് അവസരം കിട്ടിയത്. അതുപോലെ വലിയ വലിയ കലാകാരന്മാരുടെ കൂടെ അഭിനയിക്കാനും എനിക്ക് സാധിക്കുന്നത് ദൈവത്തിന്റെയും സുധി ചേട്ടന്റെയും അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്. എല്ലാതെ എന്നെ കുറ്റം പറയുന്നവർ പറയുന്നത് പോലെയല്ല രേണു പറഞ്ഞു.
രേണു അഭിനയത്തിലും മോഡലിങിലും സജീവമായശേഷം ലക്ഷ്മി നക്ഷത്രയുമായി പഴയ അടുപ്പമില്ല. മുമ്പ് ഇടയ്ക്കിടെ രേണുവിനേയും മക്കളേയും കാണാൻ ലക്ഷ്മി എത്താറുണ്ടായിരുന്നു. ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്ന വിവരം രേണു തന്നോട് പറഞ്ഞില്ലെന്ന് ലക്ഷ്മി നക്ഷത്ര ഒരിക്കൽ വ്യക്തമാക്കിയിരുന്നു. രേണു ബിഗ് ബോസിൽ മത്സരിച്ചിരുന്ന സമയത്ത് ലക്ഷ്മി നക്ഷത്ര വോട്ട് ചോദിച്ചത് അനുമോൾക്ക് വേണ്ടി മാത്രമായിരുന്നു.
അതേസമയം ഭർത്താവ് മരിച്ച വർഷം പോലും രേണു ഓർത്ത് വെയ്ക്കാത്തതിന് എതിരെയും വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സുധിയെ കുറിച്ച് ഓൺലൈൻ മീഡിയ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് മറുപടി പറയുന്നതിനിടെ സുധി മരിച്ച വർഷം ഓർത്തെടുക്കാനായി രേണു ബുദ്ധിമുട്ടി.

2022ലാണ് സുധി ചേട്ടൻ മരിച്ചതെന്ന് തോന്നുന്നു അല്ലേയെന്ന് രേണു മീഡിയക്കാരോട് ചോദിച്ച് ഉറപ്പ് വരുത്തുന്ന വീഡിയോ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. രേണുവിന് പഴയ കാര്യം ഓർക്കാൻ പോലും ഇപ്പോൾ അറപ്പാണെന്ന് മനസിലാകുന്നു.
ചോദ്യത്തിന്റെ ഉത്തരം പറഞ്ഞപ്പോഴേ അത് വ്യക്തമായി, സ്വന്തം ഭാര്യക്ക് ഭർത്താവ് മരിച്ച വർഷവും തിയ്യതിയും പോലും ഓർമ്മയില്ല. അത്രയ്ക്കും ഇഷ്ടമാണ് ഭർത്താവിനോട്, ഭർത്താവ് മരിച്ച വർഷം പോലും മീഡിയക്കാരോടാണ് ചോദിക്കുന്നത്. ഡേറ്റ് പോലും ഓർമയില്ല. അതുപോലും ഓർത്തിരിക്കാൻ പറ്റുന്നില്ല. കാരണം തിരക്കോട് തിരക്കല്ലേ. കഷ്ടം തന്നെ... എന്നിട്ട് എല്ലാം എന്റെ സുധിച്ചേട്ടന് വേണ്ടി ആണെന്ന് ഒരു പറച്ചിലും. സ്വന്തം ഭർത്താവ് മരിച്ച വർഷം പോലും അറിയാത്ത വിധവയാണ് രേണു എന്നിങ്ങനെയാണ് താരത്തെ വിമർശിച്ച് ആളുകൾ കുറിച്ചത്.
സുധിയുടെ മരണശേഷം കലയുടെ വഴിയെ സഞ്ചരിക്കാമെന്നത് രേണു എടുത്ത തീരുമാനമായിരുന്നു. നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീടാണ് മ്യൂസിക്ക് വീഡിയോകളിലും സിനിമയിലേക്കും ഷോർട്ട് ഫിലിമുകളിലേക്കും രേണുവിന് അവസരം വന്ന് ചേർന്നത്.


Click it and Unblock the Notifications