എന്തെങ്കിലും അറിയണമെങ്കിൽ നേരിട്ട് വന്ന് ചോദിക്കുക, വിവാദങ്ങൾക്കുള്ള മറുപടി സോഷ്യൽമീഡിയയിൽ പറയില്ല; രേണു

കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താൻ ഇനി മറുപടി പറയില്ലെന്ന് രേണു. എന്തെങ്കിലും അറിയാൻ ആ​ഗ്രഹിക്കുന്നവർക്ക് തന്നെ നേരിട്ട് കണ്ട് ചോദിക്കാമെന്നും അപ്പോൾ മറുപടി നൽകുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പുതിയ വിശദീകരണ വീഡിയോയിൽ രേണു പറഞ്ഞു. അച്ഛന്റെ ഭാര്യയായി രേണു ജീവിതത്തിലേക്ക് വന്നപ്പോൾ വളരെ അധികം പ്രതീക്ഷയുണ്ടായിരുന്നുവെന്നും പക്ഷെ ചിന്തിച്ചതിന് വിപരീതമാണ് സംഭവിച്ചതെന്നും അവ​ർക്കിടയിൽ താൻ ഒറ്റപ്പെട്ട് പോയെന്നുമാണ് കഴിഞ്ഞ ദിവസം ലൈഫ് സ്റ്റോറി പങ്കിട്ടപ്പോൾ കിച്ചു പറഞ്ഞത്.

അച്ഛന്റെ ചക്കരമുത്ത്; ഇന്ന് അവൾ ഡോക്ടർ‌, ലക്ഷ്മിയെന്ന് പേരിട്ടതിന് പിന്നിൽ; മണിയുടെ മകൾക്ക് പിറന്നാൾ!
അച്ഛന്റെ ചക്കരമുത്ത്; ഇന്ന് അവൾ ഡോക്ടർ‌, ലക്ഷ്മിയെന്ന് പേരിട്ടതിന് പിന്നിൽ; മണിയുടെ മകൾക്ക് പിറന്നാൾ!

കൂടാതെ സുധിയുടെ മരണശേഷം രേണുവിന്റെ കുടുംബം ചെയ്ത ചില പ്രവൃത്തികളെ കുറിച്ചും കിച്ചു വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് രേണുവിന് എതിരെ വിമർശനം ഉയർന്നത്.

Renu Sudhi

പ്രമോഷനായി ദുബൈയിലാണ് രേണുവിപ്പോൾ. കിച്ചുവിന്റെ വെളിപ്പെടുത്തൽ വൈറലായപ്പോൾ രേണു പൊട്ടിക്കരഞ്ഞ് രം​ഗത്ത് എത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും എല്ലാം ചെയ്തിരുന്നു. എന്നാൽ ഏറ്റവും പുതിയ വീഡിയോയിൽ മറ്റൊരു രേണുവിനെയാണ് കാണാൻ സാധിക്കുന്നത്. താൻ ഹാപ്പിയായി ജീവിക്കുകയാണെന്നും വിവാദങ്ങൾക്കുള്ള മറുപടി സോഷ്യൽമീഡിയയിൽ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും രേണു പറയുന്നു.

ഫോണും ഇൻസ്റ്റ​ഗ്രാമും ഒന്നും തുറക്കാൻ പറ്റുന്നില്ല. ഞാനുമായി യാതൊരു ബന്ധവുമില്ലാത്തവർ വരെ വന്ന് തെറിവിളിക്കുന്നു. എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. ഇനി ഇതിൽ കൂടുതൽ ഒരു വിവാ​ദവും എന്നെ ബാധിക്കുകയില്ല. എന്ത് പറഞ്ഞാലും എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും എന്നെ ഇതൊന്നും ബാധിക്കില്ല.

ആറ് മാസത്തിന് ശേഷം സ്വന്തം നാട്ടിൽ! ഇപ്പോൾ നല്ല മാറ്റമുണ്ട്! രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്ത്
ആറ് മാസത്തിന് ശേഷം സ്വന്തം നാട്ടിൽ! ഇപ്പോൾ നല്ല മാറ്റമുണ്ട്! രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്ത്

കാരണം ഞാൻ നല്ല തിരക്കിലാണ്. ഞാൻ ഇപ്പോഴും ദുബൈയിലാണ്. ജോലിയിലാണ്. തിരക്കുമായി അടിപൊളിയായിട്ട് മുന്നോട്ട് പോകുന്നു. ദൈവം സഹായിച്ച് സാമ്പത്തികമായും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവർക്ക് ഒത്തിരി നന്ദി. വിവാദങ്ങളൊന്നും എന്നെ ഇനി ബാധിക്കുന്ന പ്രശ്നമില്ല. ഞാൻ നല്ല ഹാപ്പിയാണ്.

സത്യം പറഞ്ഞാൽ തെറി പറയുന്നവരെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. നിങ്ങളുമായി എനിക്ക് യാതൊരു വിധ ബന്ധവുമില്ല. പിന്നെ എന്തിന് നിങ്ങൾ ഇങ്ങനൊക്കെ പറയുന്നുവെന്ന് അറിയില്ല. പറയുന്നവർ പറഞ്ഞോട്ടെ. അവരുടെ റീച്ചിന് വേണ്ടി പറയുന്നതാകും. വിവാദങ്ങൾക്കുള്ള മറുപടികൾ ഞാൻ പറഞ്ഞ് കഴി‍ഞ്ഞു. അതുകൊണ്ട് ഇനി സോഷ്യൽമീഡിയയിൽ വന്ന് നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.

Renu Sudhi

ആർക്കെങ്കിലും എന്തെങ്കിലും അറിയണമെങ്കിൽ സോഷ്യൽമീഡിയയിൽ വന്ന് പറയാതെ നേരിട്ട് കണ്ട് ചോദിക്കുക. ഞാൻ അപ്പോൾ നേരിട്ട് സംസാരിക്കാം എന്നാണ് രേണു പറഞ്ഞത്. പുതിയ വിശദീകരണ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ഇത്രയേയുള്ളു... വെറുതെ കാര്യം ഇല്ലാത്ത കാര്യം നോക്കി സമയം കളയരുത്.

നമ്മുടെ സന്തോഷം തേടി പോവുക. എല്ലാവരേയും നമുക്ക് നന്നാകാൻ പറ്റില്ല ചേച്ചി. നമ്മൾ നമ്മളെ നോക്കി ജീവിക്കുക, രേണു നിങ്ങൾ അടിച്ച് പൊളിക്കൂ. അസൂയ പിടിച്ച് വെളിവ് ഇല്ലാത്ത കുറെ എണ്ണങ്ങുണ്ട്. പേ പിടിച്ച നായകൾ രോഗത്തിലൂടെ ചാവുകയുള്ളൂ. അതുപോലെയാണ് ഇവരും. ആരുടേയും മുന്നിൽ കൈ നീട്ടാതെ അന്തസായി ജീവിക്കൂ. കുറ്റം പറയുന്നവർ ഉണ്ടാവില്ല ഒരു സഹായത്തിന് എന്നിങ്ങനെ നീളുന്നു അനുകൂലിച്ച് വന്ന കമന്റുകൾ.

അച്ഛൻ മരിച്ചതിന് പിന്നാലെ എങ്ങനെ സിന്ധുവിന് സാധിക്കുന്നു; ഒരു മകൾ ഇങ്ങനെ ചെയ്യുന്നത് ആലോചിച്ച് നോക്കൂ: ചർച്ച
അച്ഛൻ മരിച്ചതിന് പിന്നാലെ എങ്ങനെ സിന്ധുവിന് സാധിക്കുന്നു; ഒരു മകൾ ഇങ്ങനെ ചെയ്യുന്നത് ആലോചിച്ച് നോക്കൂ: ചർച്ച

ലൈഫ് സ്റ്റോറി പങ്കിട്ടശേഷം നിരവധി പേർ കോളുകളും മെസേജുകളും അയക്കുന്നതായി കഴിഞ്ഞ ദിവസം കിച്ചു ലൈവിൽ എത്തി പറഞ്ഞിരുന്നു. തന്നെ ഓർത്ത് ആകുലപ്പെടേണ്ടതില്ലെന്നും താൻ ഓക്കെയാണെന്നുമാണ് സ്നേഹിക്കുന്നവരോടുള്ള നന്ദി അറിയിച്ച് കിച്ചു പറഞ്ഞത്. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് കിച്ചുവിന്റെ താമസം.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X