എന്തെല്ലാം നാടകങ്ങൾ... ആരെ ബോധ്യപ്പെടുത്താൻ?, നഷ്ടം കിച്ചുവിന് മാത്രം; ​ഗൾഫിലിരുന്ന് പൊട്ടിക്കരഞ്ഞ് രേണു!

കഴിഞ്ഞ ​ദിവസമായിരുന്നു നടനും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ മൂന്നാം ചരമ വാർഷികം. മൂന്ന് വർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് സുധിക്ക് ജീവൻ നഷ്ടമായത്. ഒരു പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുധി. അതിനിടയിലാണ് മരണം വാ​ഹ​നാപകടത്തിന്റെ രൂപത്തിൽ എത്തിയത്. മൂന്നാം ഭാര്യ രേണുവിനൊപ്പം കോട്ടയത്തായിരുന്നു ആ കാലത്ത് സുധിയുടെ താമസം.

എവിടെ പോയാലും ജാ​ഗ്രത, എവിടേക്കെങ്കിലും വിളിച്ചാൽ മുൻകരുതലെടുക്കും; സമൂഹം പെട്ടെന്ന് മാറില്ല: സ്വാസിക
എവിടെ പോയാലും ജാ​ഗ്രത, എവിടേക്കെങ്കിലും വിളിച്ചാൽ മുൻകരുതലെടുക്കും; സമൂഹം പെട്ടെന്ന് മാറില്ല: സ്വാസിക

അതിനാൽ തന്നെ രേണുവിന്റെ നിർദേശപ്രകാരം വീടിനോട് ചേർന്നുള്ള അവരുടെ ഇടവക പള്ളിയിൽ ക്രിസ്തീയ ആചാരപ്രകാരമാണ് സുധിയെ സംസ്കരിച്ചത്. കഴിഞ്ഞ രണ്ട് വർഷവും ചരമ വാർഷിക ദിനത്തിലെ ചടങ്ങുകളിൽ രേണുവും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ വർക്കിന്റെ ഭാ​ഗമായി ബഹ്റൈനിൽ ആയതിനാൽ രേണു ചടങ്ങിൽ പങ്കെടുത്തില്ല.

Kollam Sudhi renu

രേണുവിന്റെ അസാന്നിധ്യത്തിൽ കുടുംബാം​ഗങ്ങൾ സുധിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. ബഹ്റൈനിൽ ഇരുന്ന് വീ‍ഡിയോ കോളിലൂടെ പ്രാർത്ഥനയിൽ രേണു പങ്കെടുത്തു. പള്ളിയിലെ പ്രാർത്ഥനകൾക്കുശേഷം ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിലയത്തിൽ എത്തി സുധിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായുള്ള പ്രാർത്ഥനകളും നടത്തി. ചടങ്ങുകളുടെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിനും ബിഷപ്പ് നോബിൾ ഫിലിപ്പിനും ലഭിക്കുന്നത്.

ഗൾഫിലിരുന്ന് വീഡിയോകോളിൽ പൊട്ടിക്കരയുന്ന രേണുവിന്റെ വീഡിയോ സോഷ്യൽമീഡിയ ആ​ഘോഷിക്കുകയാണ്. രേണുവിന്റെ അഭിനയത്തിന് ഓസ്കാർ കൊടുക്കണമെന്ന തരത്തിലാണ് കമന്റുകൾ. സഹതാപം പിടിച്ച് പറ്റാനും റീച്ചിനും വേണ്ടിയുമാണ് ഭർത്താവിന്റെ മരണം പോലും രേണു ആഘോഷിക്കുന്നതെന്നും ചിലർ കുറിച്ചു.

അടുത്ത സുഹൃത്ത്, കോളേജ് കാലം മുതൽ അറിയാം, എന്നാൽ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് കാരണം: നിർമാതാവ്
അടുത്ത സുഹൃത്ത്, കോളേജ് കാലം മുതൽ അറിയാം, എന്നാൽ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് കാരണം: നിർമാതാവ്

എന്തൊക്കെ തരം പ്രഹസനങ്ങളാണ് വീഡിയോ കോൾ കഴിഞ്ഞ ഉടനെ സബ്സ്ക്രിപ്ഷൻ എടുത്തവർക്കുള്ള വീഡിയോ വരുന്നതായിരിക്കും, എന്തെല്ലാം നാടകങ്ങൾ... ആരെ ബോധ്യപ്പെടുത്താൻ?. നഷ്ടം കിച്ചുവിന് മാത്രം, ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് രേണുവിന് തന്നെയാണ്, ക്യാമറ കണ്ടപ്പോ എന്തൊരു അഭിനയം, അഭിനയിക്കാനും വേണം ഒരു കഴിവ്, ഈ കരച്ചിൽ കഴിഞ്ഞിട്ട് വേണം ബാറിൽ പോയി ഡാൻസ് ചെയ്യാൻ എന്നിങ്ങനെ നീളുന്നു വീഡിയോ കോളിൽ വന്ന് കരഞ്ഞ രേണുവിനെ വിമർശിച്ച് വന്ന കമന്റുകൾ.

ആരാധകരായിട്ടുള്ള ചിലർ രേണുവിനെ അനുകൂലിച്ചും എത്തി. ഫുൾ ടൈം മരിച്ചവരെ ഓർത്ത് കരഞ്ഞോണ്ടിരിക്കണോ?. പ്രാർത്ഥന സമയം കഴിയുമ്പോൾ എഞ്ചോയ് ചെയ്യട്ടെ. മനുഷ്യൻ അല്ലേ?. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മരിച്ചാൽ ആരും കരഞ്ഞോണ്ട് ഇരിക്കാറുണ്ടോ? എന്നാണ് അനുകൂലിച്ചവർ കുറിച്ചത്.

Kollam Sudhi renu

സുധിയുടെ ആത്മാവിനായുള്ള പ്രാർത്ഥനയ്ക്ക് എത്തിയ ബിഷപ്പ് നോബിൾ ഫിലിപ്പിനേയും സോഷ്യൽമീഡിയ വിമർശിച്ചു. ഒരിടയ്ക്ക് രേണുവിന് എതിരെ നിരന്തരം പരാതിപ്പെടുകയും കേസ് കൊടുക്കുകയും വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു ബിഷപ്പ്. മാത്രമല്ല പരസ്യമായി രേണു ബിഷപ്പിനെ ചീത്ത വിളിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. രേണുവിന്റെ കുടുംബവും ഒരിടയ്ക്ക് ബിഷപ്പിന് എതിരായിരുന്നു.

അങ്ങനൊരു കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ എന്തിന് പങ്കെടുത്തുവെന്ന് ചോദിച്ചാണ് ബിഷപ്പിന് വിമർശനം ലഭിക്കുന്നത്. രേണുവിനും കുടുംബത്തിനും ചേർന്ന ബിഷപ്പ്. ആദ്യം ഇങ്ങേരെ വേണം അവിടുന്ന് ഓടിക്കാൻ. എല്ലാം കൂട്ടത്തോടെ ഉഡായിപ്പാണ്. ഇനി അടുത്ത വീഡിയോ ഇട് രേണു അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞുവെന്ന്, ഈ അച്ഛനല്ലേ രേണുവിനെ ചിത്ത പറഞ്ഞുകൊണ്ട് നടന്നത് എന്നാണ് വിമർശിച്ചവർ ചോദിച്ചത്.

എന്റെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ഞാൻ ചെയ്യുന്നത്, എന്റെ കുടുംബ ജീവിതമിങ്ങനെയാണ്: സ്വാസിക
എന്റെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ഞാൻ ചെയ്യുന്നത്, എന്റെ കുടുംബ ജീവിതമിങ്ങനെയാണ്: സ്വാസിക

അതേസമയം അച്ഛന്റെ ഓർമ ദിവസം കിച്ചു ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ അച്ഛന്റെ അമ്മയ്ക്കും മറ്റ് കുടുംബാം​ഗങ്ങൾക്കും ഒപ്പം ചെയ്തു. സുധിയുടെ മരണത്തോടെ നഷ്ടം സംഭവിച്ചതും ദുരിതം അനുഭവിക്കുന്നതും മക്കളായ കിച്ചുവും റിതുലും മാത്രമാണെന്നും മറ്റുള്ളവർ മരണം കാശാക്കി മാറ്റുകയാണെന്നും പ്രതികരണങ്ങളുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X