ലിപ് ലോക്കും ഇന്റിമേറ്റ് സീനും ചെയ്യാൻ നിർബന്ധിച്ചു, അവർ ഇല്ലായിരുന്നെങ്കിൽ കൊന്ന് കുഴിച്ച് മൂടുമായിരുന്നു!

മ്യൂസിക്ക് ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി സംവിധായകൻ തന്നെ ട്രാപ്പിൽ പെടുത്താൻ നോക്കിയെന്ന ആരോപണവുമായി രേണു സുധി. വിപിൻ ലാൽ എന്ന ആൽബം സംവിധായകന് എതിരെയാണ് രേണു ​ഗുരുതര ആരോപണവുമായി രം​ഗത്ത് എത്തിയത്. രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അയാൾ പറഞ്ഞതെല്ലാം പച്ചകള്ളമാണ്. വിപിൻ ലാൽ വൃത്തികെട്ടവനാണ്.

ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച കുണുങ്ങി കുണുങ്ങി എന്ന ആൽബത്തിന്റെ സെറ്റിൽ വെച്ചാണ് അയാളെ ആ​ദ്യമായി കാണുന്നത്. കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ച് തന്ന് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. മോഡേൺ ഡ്രസ്സാണ് ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങൾ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫേർട്ടാണെങ്കിൽ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു.

Renu Sudhi

ആ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. ആൽബം ഉണ്ടെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. എന്നെ കരുതി കൂട്ടി ചതിക്കാൻ വേണ്ടി ശ്രമിച്ചതാണെന്ന് എനിക്ക് പിന്നീട് മനസിലായി. എന്റെ ഭർത്താവിന്റെ വീട്ടിൽ പോയതുപോലെ ഷെഫീന ബീവി എന്ന സ്ത്രീ പലരേയും വെച്ച് എന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ട്. വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കാനായി ഞാൻ വിപിൻ‌ ലാലിന്റെ വീട്ടിൽ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു.

വസ്ത്രം ധരിച്ച് നോക്കിയപ്പോൾ ഒട്ടും കംഫേർട്ടായിരുന്നില്ല. അപ്പോഴും അവർ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല. പാർട്ടി നടക്കുമ്പോൾ ഡാൻസ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു.

ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാൾ മാറ്റിയും മറിച്ചും പലതും പറയാൻ തുടങ്ങി. ഞാൻ ഒരു ചതിയും ചെയ്യാത്ത ആളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയില്ല. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാൻ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. ശേഷം അയാൾ എന്നെ എടുക്കുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫേർട്ട് അല്ലാത്തതിനാൽ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.

എന്നിട്ടും അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പക്ഷെ വഴങ്ങിയില്ല. പൊക്കിളിൽ മുന്തിരി വെച്ച് വിപിൻ എന്ന അയാൾ കടിച്ചെടുക്കുന്നത് പോലൊരു സീൻ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവർ പറഞ്ഞു. അതിനും ഞാൻ വഴങ്ങിയില്ല. സൗമ്യമായി തന്നെയാണ് ആ​ദ്യം ഞാൻ സംസാരിച്ചത്. അവർ ആരോപിക്കുന്നത് പോലെ ഞാൻ അന്നേ ദിവസം മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല.

Renu Sudhi

അങ്ങനെയെങ്കിൽ അവർ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവർ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായിൽ പോകുമ്പോഴോ കസിൻസിന് ഒപ്പമോ മാത്രമാണ് ഞാൻ മദ്യപിക്കാറുള്ളത്. വിപിൻ ലാൽ എന്നെ സീനിൽ അഭിനയിക്കാൻ നിർബന്ധിച്ചപ്പോൾ അവിടെ പ്രമോഷന് വന്ന മീഡിയക്കാരോടാണ് ഞാൻ പോയി സങ്കടം പറഞ്ഞത്.

ലിപ് ലോക്ക് ചെയ്യാനും അയാളും ഭാര്യയും നിർബന്ധിച്ചു. എന്റെ വീഡിയോ എടുത്ത് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ പ്ലാനെന്ന് എനിക്ക് തോന്നുന്നു. ആൽബത്തിലേക്ക് ആളുകൾ ക്ഷണിക്കുമ്പോൾ ഇപ്പോൾ ഭയമാണ്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീൻ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാൻ വഴങ്ങിയില്ല. അവർ തന്ന അഡ്വാൻസ് ഞാൻ തിരികെ കൊടുത്തില്ല. ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്.

കതകടച്ച് കുറ്റിയിട്ടാണ് അവർ എന്നോട് സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ എന്നും രേണു പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X